- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമ്പസിനുള്ളിലൂടെ പാഞ്ഞുപോയ ബൈക്ക് ഇടിച്ചു തെറിപ്പിച്ച മലയാളി വിദ്യാർത്ഥിനി മരിച്ചു; ബംഗളൂരു ഡെന്റൽ കോളേജ് അധികൃതർ നടപടി എടുത്തില്ല
ബംഗളൂരു: ബംഗളൂരുവിൽ ക്യാമ്പസിനുള്ളിലൂടെ പാഞ്ഞുപോയ ബൈക്ക് ഇടിച്ചു തെറിപ്പിച്ച മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന ചന്ദ്രനാണ് (22) മരിച്ചത്. തുമക്കൂറു സിദ്ധാർഥ ഡന്റൽ കോളജ് വിദ്യാർത്ഥിനിയായ നിലീന കഴിഞ്ഞ മാർച്ച് 23നാണ് കാമ്പസിൽ അപകടത്തിൽപ്പെടുന്നത്. മദ്യപസംഘം ഓടിച്ച ബൈക്കിടിച്ചാണു നിലീനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ബംഗളൂരുവിലെ രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ചിരുന്നത്. ഹോളി ആഘോഷമായിരുന്നതിനാൽ ഇവർ മദ്യപിച്ചിരുന്നു. എന്നാൽ, കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ കോളജ് അധികൃതരും പൊലീസും തയാറായില്ലെന്ന് നിലീനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ക്യാമ്പസിനുള്ളിൽ നടന്ന സംഭവമായിട്ടുപോലും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകാത്തതു കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ നിലീനയെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്
ബംഗളൂരു: ബംഗളൂരുവിൽ ക്യാമ്പസിനുള്ളിലൂടെ പാഞ്ഞുപോയ ബൈക്ക് ഇടിച്ചു തെറിപ്പിച്ച മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന ചന്ദ്രനാണ് (22) മരിച്ചത്.
തുമക്കൂറു സിദ്ധാർഥ ഡന്റൽ കോളജ് വിദ്യാർത്ഥിനിയായ നിലീന കഴിഞ്ഞ മാർച്ച് 23നാണ് കാമ്പസിൽ അപകടത്തിൽപ്പെടുന്നത്. മദ്യപസംഘം ഓടിച്ച ബൈക്കിടിച്ചാണു നിലീനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
തുടർന്ന് ബംഗളൂരുവിലെ രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ചിരുന്നത്. ഹോളി ആഘോഷമായിരുന്നതിനാൽ ഇവർ മദ്യപിച്ചിരുന്നു. എന്നാൽ, കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ കോളജ് അധികൃതരും പൊലീസും തയാറായില്ലെന്ന് നിലീനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ക്യാമ്പസിനുള്ളിൽ നടന്ന സംഭവമായിട്ടുപോലും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകാത്തതു കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റ നിലീനയെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യ ദിവസങ്ങളിൽ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നെങ്കിലും പിന്നീട് വഷളായി.