- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതിയില്ലാതെ ഹജജ് നടത്തിയതിന് വിരലടയാളം എടുത്തുവിട്ട മലയാളി അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ച് പിടിലിയായി; കാത്തിരിക്കുന്നത് കടുത്ത പിഴയും ജയിലും നാടുകടത്തലും
ജിദ്ദ: അനുമതിപത്രമില്ലാതെ ഹജ്ജ് നിർവഹിച്ച മലയാളിയെ ഉൻ സൗദി നാടുകടത്തിയേക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശുമൈസി തർഹീലിലേക്ക് മാറ്റിയ മലയാളിയെ ഉടൻ നാടുകടത്തിയേക്കുമെന്നാണ് സൂചന. സനാഇയ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയാണ് ജയിലിൽ കഴിയുന്നത്. രേഖകളില്ലാതെ ഹജ്ജിനെത്തിയാൽ പിഴ ശി
ജിദ്ദ: അനുമതിപത്രമില്ലാതെ ഹജ്ജ് നിർവഹിച്ച മലയാളിയെ ഉൻ സൗദി നാടുകടത്തിയേക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശുമൈസി തർഹീലിലേക്ക് മാറ്റിയ മലയാളിയെ ഉടൻ നാടുകടത്തിയേക്കുമെന്നാണ് സൂചന.
സനാഇയ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയാണ് ജയിലിൽ കഴിയുന്നത്. രേഖകളില്ലാതെ ഹജ്ജിനെത്തിയാൽ പിഴ ശിക്ഷയോടെ നാടുകടത്തും. സൗദിയിലേക്ക് 10 വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. 2013ൽ അനുമതിപത്രമില്ലാതെ ഹജ്ജിന് പോയതാണ് പ്രശ്‌നമായത്. അന്ന് ഇയാളുടെ വിരലടയാളമെടുത്ത് വിട്ടയച്ചിരുന്നു. പിന്നീട് ഇഖാമ പുതുക്കുന്നതിനും റീ എൻട്രി ലഭിക്കുന്നതിനും തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാതാവിന് അസുഖം ബാധിച്ചതിനെ തുടർന്ന് ഈയിടെ അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ വേളയിലാണ് അറസ്റ്റിലായത്.
തുടർന്ന് ആറ് ദിവസത്തോളം വിമാനത്താവളത്തിലെ പ്രത്യേക മുറിയിൽ തടവിൽ കഴിയേണ്ടിവന്നു. പിന്നീട് ശുമൈസി നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ വർഷം അനധികൃതമായി ഹജ്ജിന് പോയ മൂന്ന് ബസ്സുകൾ പിടിക്കപ്പെട്ടിരുന്നു. ഈ ബസ്സിലുണ്ടായിരുന്ന വ്യക്തിയാണ് ഇപ്പോൾ തർഹീലിൽ എത്തിയിരിക്കുന്നത്. ബസ്സിലുണ്ടായിരുന്നവരെ വിരലടയാളമെടുത്ത ശേഷം ഹജ്ജ് ചെയ്യാൻ അനുവദിച്ചിരുന്നു. കൂട്ടിലങ്ങാടി സ്വദേശി ജയിലിലായതോടെ മറ്റുള്ളവരും ആശങ്കയിലായി.
സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇളവൊന്നും ലഭിക്കില്ലെന്നാണ് സൂചന. അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കുന്നത് കടുത്ത നിയമലംഘനമായാണ് കരുതുന്നത്. അതിനാൽ കൂടുതൽ കാലം തടവിൽ കഴിയാതെ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയക്കാനാണ് ശ്രമം.