ലിസ്‌ബൺ: പോർച്ചുഗലിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ എംബസി ജീവനക്കാരനായ മലയാളിയും ഭാര്യയും മരിച്ചു. കോട്ടയം പാലാ ഇടപ്പാടിയിലെ മുന്നാരത്ത് വീട്ടിൽ എം ഡി ഡൊമിനിക്(53), ഭാര്യ ബെസ്റ്റി ഡൊമിനിക്(48) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മകൻ ദേവ് ഡൊമിനിക്കിനും പരിക്കേറ്റു. വിദ്യാർത്ഥി കൂടിയായ ദേവിനെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പോർച്ചുഗൽ സമയം ഇന്നലെ വൈകീട്ട് ആറിനാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് നാട്ടിലുള്ള ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പോർച്ചുഗലിൽ തലസ്ഥാനത്തുള്ള ലിസ്‌ബനിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായിരുന്നു ഡൊമിനിക്. ലിസ്‌ബണിൽ തന്നെ ജോലി ചെയ്യുന്ന മകളെ കാണാൻ പോകുന്ന വേളയിലാണ് അപകടമുണ്ടായത്. ലിസ്‌ബൻ നഗരത്തിലെ ചില സ്ഥലങ്ങൾ കണ്ട് മകളുടെ വീട്ടിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടാണ് രണ്ട് പേരും മരിച്ചത്. അപകടമുണ്ടായ സ്ഥലത്തു തന്നെ ഡൊമിനിക്കും ഭാര്യയും തൽക്ഷണം മരിച്ചു. പരിക്കേറ്റ ദേവിനെ ലിസ്‌ബനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ സഹോദരിയും ഒപ്പമുണ്ട്.

സ്വിറ്റ്‌സർലണ്ട്, യുകെ തുടങ്ങിയ ഇന്ത്യൻ എംബസികളിലും ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഡൊമിനിക്. അടുത്തിടെയാണ് അദ്ദേഹം ലിസബണിലെ എംബസിയിൽ എത്തിയതും. ഒരാഴ്‌ച്ച മുമ്പ് ഇവരുടെ മകൾ റോസ് മരിയ ഡൊമിനിക്കിന് അടുത്തിടെ ലിസ്‌ബണിൽ തന്നെ ജോലി ലഭിച്ചിരുന്നു. മകൾ പാലയിലെ എൻജിനീയറിങ് പഠനത്തിന് ശേഷമാണ് വിദേശത്ത് ജോലിക്കെത്തിയത്. കൂടി പോർച്ചുഗലിൽ എത്തിയതോടെ കുടുംബം വളരെ സന്തോഷത്തിലായിരുന്നു. ലിസബൺ നഗരം ചുറ്റിക്കണ്ട ശേഷം മകളെ കാണാൻ പോകുന്നതിനിടെയാണ് ഡൊമിനിക്കും കുടുംബവും അപകടത്തിൽ പെട്ടത്.

ദേവിനെയും കൂടി ഡൊമിനിക്കും ബെസ്റ്റിയും ചേർന്ന് പോർച്ചുഗലിലെ പ്രശസ്തമായ പള്ളി സന്ദർശിക്കുകയായിരുന്നു. ഇങ്ങനെ സന്ദർശനം കഴിഞ്ഞുള്ള മടക്കയാത്രയാണ് കുടുംബത്തിന്റെ അന്ത്യയാത്രയായത്. മാതാപിതാക്കൾ അപകടത്തിൽ മരിച്ചതോടെ മക്കൾ രണ്ടു പേരും തനിച്ചായി. റോസ് മരിയയും ദേവും മാനസികമായി തകർന്ന അവസ്ഥയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൽ ആരംഭിച്ചിട്ടുണ്ട്. ലിസബനിലെ ഇന്ത്യൻ എംബസി അധികൃതർ തന്നെ എല്ലാത്തിനും മുൻകൈയെടുത്ത് രംഗത്തുണ്ട്. നാട്ടിൽ നിന്നും ബന്ധുക്കളും പോർച്ചുഗലിലേക്് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

കോട്ടയത്തെ പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് മരിച്ച ബെസ്റ്റി. വ്യാപാരി വ്യവസായി ഏകോദപനെ സമിതി സ്റ്റേറ്റ് ട്രഷറർ ആയിരുന്ന ടിഡി ജോസഫിന്റെ മകളാണ്.