- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയരികിൽ നിർത്തിയിരുന്ന ട്രക്കിലേക്കു മിനി ബസ് ഇടിച്ചു കയറി; ദുബായിൽ നടന്ന അപകടത്തിൽ മലയാളി ഉൾപ്പെടെ ഏഴു മരണം
ദുബായ്: ദുബായിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ ഏഴു മരണം. എറണാകുളം സ്വദേശി എബിൻ ജോർജാണ് മരിച്ച മലയാളി. വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 13 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന എമിറേറ്റ്‌സ് റോഡിൽ ജബൽ അലിക്കടുത്തായി ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. മറ്റൊരു പിക്അപ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്കാണ് ദുബായിലെ ഒരു കമ്പനിയിലെ 20 ജീവനക്കാരുമായി വന്ന മിനി ബസ് കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി.
ദുബായ്: ദുബായിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ ഏഴു മരണം. എറണാകുളം സ്വദേശി എബിൻ ജോർജാണ് മരിച്ച മലയാളി.
വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 13 പേർക്ക് പരിക്കേറ്റു.
ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന എമിറേറ്റ്‌സ് റോഡിൽ ജബൽ അലിക്കടുത്തായി ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം.
മറ്റൊരു പിക്അപ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്കാണ് ദുബായിലെ ഒരു കമ്പനിയിലെ 20 ജീവനക്കാരുമായി വന്ന മിനി ബസ് കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി.
Next Story