കുവൈത്ത് സിറ്റി: അമിത വേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം വെട്ടുതുറ സ്വദേശി പ്രകാശ് (38) ആണ് മരിച്ചത്.

ജഹ്‌റക്കടുത്താണ് അപകടമുണ്ടായത്. രണ്ട് മലയാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.

അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണം. ഇത് ഇവർ ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വേഗത്തെക്കുറിച്ച് ഇവർ സംസാരിക്കുന്നതു വീഡിയോയിൽ വ്യക്തമാണ്. വാഹനത്തിന്റെ സ്പീഡോമീറ്ററും വേഗത വ്യക്തമാക്കുന്നുണ്ട്. അപകടത്തിന് അൽപസമയം മുമ്പ് ഫേസ്‌ബുക്ക് ലൈവിൽ ഇതു പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.