- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കുത്തേറ്റ് മരിച്ചത് ഹരിപ്പാട് സ്വദേശി; പിടിയിലായതും മലയാളി; കൊലയിലേയ്ക്ക് നയിച്ചത് വാക്ക് തർക്കം
മസ്‌കറ്റ് : ഒമാനിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി കുത്തേറ്റ് മരിച്ചു. ചിങ്ങോലി വെമ്പുഴ പാണ്ഡ്യാലപ്പറമ്പിൽ വടക്കേതിൽ മുഹമ്മദ് ഷെരീഫാ(41)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ മലയാളിയെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൗഷർ അൽമൂനയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇന്നലെ പുലർച്ചെ 2.30 ഓടെ സുഹൃത്തിന്റെ കുത്തേറ്റാണ് ഇയാൾ മരി
മസ്‌കറ്റ് : ഒമാനിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി കുത്തേറ്റ് മരിച്ചു. ചിങ്ങോലി വെമ്പുഴ പാണ്ഡ്യാലപ്പറമ്പിൽ വടക്കേതിൽ മുഹമ്മദ് ഷെരീഫാ(41)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ മലയാളിയെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബൗഷർ അൽമൂനയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇന്നലെ പുലർച്ചെ 2.30 ഓടെ സുഹൃത്തിന്റെ കുത്തേറ്റാണ് ഇയാൾ മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കഴിഞ്ഞ് അഞ്ചു വർഷമായി ഈസ്റ്റ് ഓഫ് ഒമാൻ ഡവലപ്‌മെന്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
സുഹൃത്തിന്റെ താമസസ്ഥലത്തിന് മുൻവശത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത് ഉണ്ടാവുകയായിരുന്നെന്നാണ് സൂചന. അഞ്ചു വർഷം മുമ്പ് മസ്‌കറ്റിൽ എത്തിയ ഷരീഫ് സ്‌പോൺസറുടെ(ഈസ്റ്റ് ഓഫ് ഒമാൻ ഡവലപ്‌മെന്റ് ) വീട്ടിൽ തോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ് പരേതനായ അഹമ്മദ്. ഉമ്മ: സുലേഖാ ബീവി. ഭാര്യ: സജില. മക്കൾ: മുഹമ്മദ് ബിലാൽ, അഹമ്മദ് ആഷിഖ്. ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നു.