റിയാദ്: സൗദിയിൽ യമൻ വിമതരുടെ ഷെല്ലാക്രമണത്തിൽ മലയാളിയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയം സ്വദേശി ജരീഷ് മാത്യുവാണ് മരിച്ച മലയാളി.

യെമൻ അതിർത്തിയായ ജിസാനിൽ നിന്നും 90 കിലോമീറ്റർ അകലെ മോസമിലായിരുന്നു ആക്രമണം. ആക്രമണത്തിൽ സ്വദേശികളായ രണ്ടു കുട്ടികളും മരിച്ചതായാണ് റിപ്പോർട്ട്.

മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച ജരീഷ്. നിരവധി പേർക്ക് പരിക്കേറ്റു.
12 വർഷത്തിലേറെയായി സൗദിയിൽ ജോലി ചെയ്തു വരികയാണ് ജരീസ്. ഭാര്യ: ഷീബ. മക്കൾ: ജോഷി, ടിന്റു.