- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ മാർക്കറ്റ് മാനേജരെ കുത്തിക്കൊന്ന് പണം അപഹരിച്ച ഷാർജയിലെ മലയാളിക്ക് വധശിക്ഷ; ബാസിതു കൊലപ്പെടുത്തിയത് വിസ ശരിയാക്കി ഗൾഫിലെത്തിച്ച വ്യക്തിയെ തന്നെ
ഷാർജ: മലയാളി സൂപ്പർമാർക്കറ്റ് മാനേജർ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ജീവനക്കാരൻ കണ്ണൂർ മയ്യിൽ കൊളച്ചേരി പള്ളിപ്പറമ്പത്ത് സുഹ്‌റ മൻസിലിൽ അബ്ദുൽ ബാസിതിനു (24) ഷാർജ കോടതി വധശിക്ഷ വിധിച്ചു. പാനൂർ കടവത്തൂർ അടിയോളി അബൂബക്കറിനെ (48) കൊലപ്പെടുത്തിയ കേസിലാണ് മുൻജീവനക്കാരനായ ആൾക്ക് വധശിക്ഷ വിധിച്ചത്. 2013 സെപ്റ്റംബർ അഞ്ചിനാണു അ
ഷാർജ: മലയാളി സൂപ്പർമാർക്കറ്റ് മാനേജർ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ജീവനക്കാരൻ കണ്ണൂർ മയ്യിൽ കൊളച്ചേരി പള്ളിപ്പറമ്പത്ത് സുഹ്‌റ മൻസിലിൽ അബ്ദുൽ ബാസിതിനു (24) ഷാർജ കോടതി വധശിക്ഷ വിധിച്ചു. പാനൂർ കടവത്തൂർ അടിയോളി അബൂബക്കറിനെ (48) കൊലപ്പെടുത്തിയ കേസിലാണ് മുൻജീവനക്കാരനായ ആൾക്ക് വധശിക്ഷ വിധിച്ചത്. 2013 സെപ്റ്റംബർ അഞ്ചിനാണു അബൂബക്കർ കുത്തേറ്റു മരിച്ചത്.
പണം തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന ഒന്നേകാൽ ലക്ഷം ദിർഹം (അന്നത്തെ കണക്ക് പ്രകാരം ഉദ്ദേശം 22.18 ലക്ഷം രൂപ) തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. പണം ബാസിതിന്റെ താമസസ്ഥലത്തെ ബാഗിൽനിന്നു കണ്ടെടുത്തിരുന്നു. അബൂബക്കറിന്റെ സുഹൃത്തിന്റെ മകനായിരുന്നു ബാസിത്. ഇയാൾക്കു വീസ ശരിയാക്കിക്കൊടുത്തതും അബൂബക്കറായിരുന്നു. രണ്ടര വർഷം ഒപ്പം ബാസിത് ജോലി ചെയ്യുകയും ചെയ്തു. ഇങ്ങനെയൊരാളെയാണ് ദാരുണായി കൊല ചെയ്തത്.
സംഭവദിവസം രാത്രി കടയിൽനിന്നുള്ള പണവുമായി താമസസ്ഥലത്തേക്കു പോയ അബൂബക്കറിനെ പിന്നാലെ ചെന്ന ബാസിത് കുത്തിക്കൊന്ന് മുറിയിലെ ലോക്കറിലുണ്ടായിരുന്ന 94,000 ദിർഹം അപഹരിച്ചെന്നാണു കേസ്. കൂടെ സുരക്ഷയ്ക്കായി രണ്ടു പേർ പോയിരുന്നുവെങ്കിലും അബൂബക്കറിനെ മുറിയിലാക്കി ഇവർ മടങ്ങിയിരുന്നു. കാൽ മണിക്കൂറിനുള്ളിൽ കൂടെ താമസിക്കുന്ന മറ്റുള്ളവർ എത്തിയപ്പോൾ അബൂബക്കർ കുത്തേറ്റു മരിച്ച നിലയിലായിരുന്നു.
സ്ഥാപനത്തിന്റെ ലോക്കറും അബൂബക്കർ താമസിക്കുന്ന സ്ഥലത്തുതന്നെയായിരുന്നു. പണം സൂക്ഷിക്കുന്നതിനാൽ അവിടെ താമസിക്കുന്നവരല്ലാതെ ആരു വന്നാലും തുറക്കാറില്ലായിരുന്നു. പരിചയമുള്ളവരാരോ ആകാം കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തോടെ നടത്തിയ അന്വേഷണത്തിലാണു ബാസിത് കുടുങ്ങിയത്.