- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായിട്ട് നാലുനാൾ; ദുബായിൽ കാണാതായ കൊച്ചി സ്വദേശി സുനിലിനായുള്ള തിരച്ചിൽ തുടരുന്നു; ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി കുടുംബം; ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സുനിൽ വിസിറ്റിങ്ങ് വിസയിൽ തിരിച്ചെത്തിയത് രണ്ട് മാസം മുൻപ്; തിരോധാനത്തിൽ ദുരൂഹതയേറുന്നു
ദുബായ്: ദുബായിലെ താമസ സ്ഥലത്ത് നിന്നു കാണാതായ സുനിൽ സേവ്യറിനായുള്ള തിരച്ചിൽ തുടരുന്നു. ആദ്യം ജബൽ അലി പൊലീസിനെ സമീപിച്ച കുടുംബം ഇപ്പോൾ ഇന്ത്യൻ കോൺസുലേറ്റിലേയ്ക്കും പരാതി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പിൽ സേവ്യറിന്റെ മകൻ സുനിൽ സേവ്യറിനെ ജബൽ അലിയിലെ താമസ സ്ഥലത്ത് നിന്നു കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടത്.
നേരത്തെ 13 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന പെയിന്ററായ സുനിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുൻപ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയിൽ വരികയും ചെയ്തു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയിൽ ജോലി ലഭിച്ച് വീസാ നടപടികൾ നടന്നുവരികയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ജബൽ അലിയിലെ ഫ്ളാറ്റിലായിരുന്ന താമസം. ചൊവ്വാഴ്ച വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനിൽ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടർന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.നാട്ടിലോ ഇവിടെയോ യാതൊരു പ്രശ്നവും സുനിലിലില്ലായിരുന്നുവെന്നാണ് പറയുന്നത്.
ലുങ്കിയും ചുവപ്പും കറുപ്പും കലർന്ന ടി ഷർട്ടുമായിരുന്നു കാണാതാകുമ്പോഴത്തെ വേഷം. കണ്ടുകിട്ടുന്നവർ 052 749 9258 എന്ന നമ്പരിൽ ബന്ധപ്പെടുക.
മറുനാടന് മലയാളി ബ്യൂറോ