- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാരോപണങ്ങളെ തുടർന്ന് നോയിഡയിലെ ബഹുരാഷ്ട്ര കമ്പനി സസ്‌പെൻഡ് ചെയ്ത മലയാളി യുവാവ് ആത്മഹത്യ ചെയ്തു; മരിച്ചത് കോതമംഗലം സ്വദേശി സ്വരൂപ് രാജ് ; ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ്
ഡൽഹി: വനിതാ സഹപ്രവർത്തരുടെയടുത്ത് ലൈംഗികാതിക്രം കാട്ടിയെന്ന പേരിൽ ബഹുരാഷ്ട്ര കമ്പനി സസ്‌പെൻഡ് ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. ജെൻപാക്ട് ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ സ്വരൂപ് രാജ് (35) ആണ് മരിച്ചത്. സ്വരൂപിനൊപ്പം ജോലി ചെയ്തിരുന്ന രണ്ട് യുവതികൾ നൽകിയ പരാതിയെത്തുടർന്നാണ് സ്വരൂപിനെ ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തത്. തുടർന്ന് നോയ്ഡ സെക്ടർ 137-ലെ പാരമൗണ്ട് ഫ്‌ളോറവില്ലെയിൽ തന്റെ 804-ാം നമ്പർ ഫ്‌ളാറ്റിലെത്തിയ സ്വരൂപ് ഭാര്യ കൃതിക്ക് കത്തെഴുതിവെച്ച് സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേസ്ഥാപനത്തിൽ ജോലിചെയ്യുന്ന കൃതി രാത്രി 11.30-ന് ഓഫീസിൽനിന്ന് വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ലെന്ന് കത്തിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കത്തിൽ പറയുന്ന സ്വരൂപ്, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെ അന്തസ്സോടെ ജീവിക്കണമെന്ന് ഭാര്യയോടുപറയുന്നു. മൃതദ
ഡൽഹി: വനിതാ സഹപ്രവർത്തരുടെയടുത്ത് ലൈംഗികാതിക്രം കാട്ടിയെന്ന പേരിൽ ബഹുരാഷ്ട്ര കമ്പനി സസ്‌പെൻഡ് ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. ജെൻപാക്ട് ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ സ്വരൂപ് രാജ് (35) ആണ് മരിച്ചത്. സ്വരൂപിനൊപ്പം ജോലി ചെയ്തിരുന്ന രണ്ട് യുവതികൾ നൽകിയ പരാതിയെത്തുടർന്നാണ് സ്വരൂപിനെ ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തത്.
തുടർന്ന് നോയ്ഡ സെക്ടർ 137-ലെ പാരമൗണ്ട് ഫ്‌ളോറവില്ലെയിൽ തന്റെ 804-ാം നമ്പർ ഫ്‌ളാറ്റിലെത്തിയ സ്വരൂപ് ഭാര്യ കൃതിക്ക് കത്തെഴുതിവെച്ച് സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേസ്ഥാപനത്തിൽ ജോലിചെയ്യുന്ന കൃതി രാത്രി 11.30-ന് ഓഫീസിൽനിന്ന് വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്.
ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ലെന്ന് കത്തിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കത്തിൽ പറയുന്ന സ്വരൂപ്, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെ അന്തസ്സോടെ ജീവിക്കണമെന്ന് ഭാര്യയോടുപറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു. 2007-ലാണ് സ്വരൂപ് ജെൻപാക്ടിൽ ജോലിക്കുചേരുന്നത്.