- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സന്യാസി രജിസ്റ്ററിലെ പേര് വെട്ടി; സംസാരിക്കുന്നവരെ സ്ഥലം മാറ്റും; വിശന്നാൽ ഭക്ഷണം കൊടുക്കില്ല; കുർബാനക്ക് ചെല്ലുമ്പോൾ കസേരയില്ല; അനീതിക്കെതിരെ പടവാളുയർത്തിയ ഒരു കർത്താവിന്റെ മണവാട്ടിയെ യേശു സ്നേഹിക്കാൻ പഠിപ്പിച്ച കത്തോലിക്കാ സഭ പീഡിപ്പിക്കുന്ന വിധം
കൊച്ചി: നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരിൽ സഭാധികാരികൾ 'ഊരുവിലക്കി 'ആർക്കും വേണ്ടാത്തവളായി ഒറ്റപ്പെട്ട് ഒരു സന്യാസിനി. സി എം സി സഭയുടെ എറണാകുളം റാണിമാതാ കോൺവെന്റിലെ സിസ്റ്റർ ടീന സിഎംസിയാണ് സഭാ അധികാരികളാൽ പീഡിപ്പിക്കപ്പെടുന്നത്. അറുപത്തൊന്നു വയസ്സുള്ള സിസ്റ്റർ ടീന കഴിഞ്ഞ 39 വർഷമായി സന്യാസിനിയായി സഭയെ സേവിക്കുകയാണ്. കേരളത്തിൽ ആ
കൊച്ചി: നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരിൽ സഭാധികാരികൾ 'ഊരുവിലക്കി 'ആർക്കും വേണ്ടാത്തവളായി ഒറ്റപ്പെട്ട് ഒരു സന്യാസിനി. സി എം സി സഭയുടെ എറണാകുളം റാണിമാതാ കോൺവെന്റിലെ സിസ്റ്റർ ടീന സിഎംസിയാണ് സഭാ അധികാരികളാൽ പീഡിപ്പിക്കപ്പെടുന്നത്. അറുപത്തൊന്നു വയസ്സുള്ള സിസ്റ്റർ ടീന കഴിഞ്ഞ 39 വർഷമായി സന്യാസിനിയായി സഭയെ സേവിക്കുകയാണ്. കേരളത്തിൽ ആദ്യമായി അഭിഭാഷകയായ സന്യാസിനിയാണ് സിസ്റ്റർ ടീന. അതും കോടതി ഉത്തരവിലൂടെ. സന്യാസം തൊഴിലാണന്നും അതിനാൽ എന്റോൾ ചെയ്യാൻ അനുവദിക്കില്ലെന്നുള്ള ബാർ അസോസിയേഷൻ തീരുമാനത്തിനെതിരെയാണ് സിസ്റ്റർ ടീന കോടതിയിൽ പോയത്. 2006ൽ കോടതി സിസ്റ്റർ ടീനയ്ക്ക് അനുകൂലമായി വിധിച്ചു. അതിനു ശേഷമാണ് വൈദികരും കന്യാസ്ത്രീകളും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയത്.
എന്നാൽ ഈ സന്യാസിനിയുടെ ഇന്നത്തെ യഥാർത്ഥ അവസ്ഥ ഏറെ പരിതാപകരമാണ്. എറണാകുളം റാണിമാതാ കോൺവെന്റിൽ താമസിക്കുന്നുവെങ്കിലും ഇവരുടെ പേര് കോൺവെന്റിന്റെ രജിസ്റ്ററിലോ സഭയുടെ രജിസ്റ്ററിലോ ഇല്ല. കത്തോലിക്കാ സഭയുടെ അന്യായങ്ങൾക്ക് കൂട്ടുനില്ക്കാതിരിക്കുകയും അവയ്‌ക്കെതിരെ പോരാടുകയും ചെയ്തതാണ് ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് കാരണമായി അവർ പറയുന്നത്.
ഞാറയ്ക്കലിൽ സിഎംസി സന്യാസ സമൂഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലവും സ്‌കൂളും എറണാകുളം രൂപതയിലെ ബിഷപ്പുമാരും ഞാറക്കൽ പള്ളിയിലെ വൈദികരും ചേർന്നു തട്ടിയെടുക്കാൻ ശ്രമിച്ചതിനെതിരെ ശക്തമായി രംഗത്തു വരികയും നിയമയുദ്ധം നടത്തുകയും ചെയ്തതാണ് തന്റെ ഇന്നത്തെ ദുരിതത്തിന് കാരണമെന്ന് സിസ്റ്റർ ടീന മറുനാടനോട് പറഞ്ഞു. 2008 വരെ സഭാധികാരികളുടെ കണ്ണിലുണ്ണിയായിരുന്ന തന്നെ ഇന്ന് എങ്ങനെയെല്ലാം ഉപദ്രവിക്കാമോ അങ്ങനെയെല്ലാം ഉപദ്രവിക്കുകയാണ് സഭ.
കഴിഞ്ഞ ചില വർഷങ്ങളായി സഭാധികാരികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നേരിടേണ്ടിവരുന്നതുകൊടിയ മാനിസിക പീഡനങ്ങളാണ്. ജീവിതത്തിന്റെ നല്ലകാലമെല്ലാം സഭയ്ക്കും സഭാമക്കൾക്കും വേണ്ടി ഉഴിഞ്ഞുവച്ച ഈ വയോധികയായ സന്യാസിനിയുടെ ഇന്നത്തെ അവസ്ഥ ആരേയും വേദനിപ്പിക്കുന്നതാണ്. ഒരു കാലത്ത് സഭയുടെ എല്ലാപ്രവർത്തനങ്ങൾക്കും മുൻനിരയിൽ നിന്നു പ്രവർത്തിച്ച ഇവർ കഴിഞ്ഞ അഞ്ചു വർഷമായി മഠത്തിൽ ആരാലും ശ്രദ്ധിക്കപ്പടാതെ ഏകാന്തവാസത്തിലാണ്. ആൾക്കൂട്ടത്തിന്റെ നടുവിലെ ഏകാന്തവാസം.
റാണിമാതാ കോൺവെന്റിൽ നിലവിൽ സിസ്റ്റർ ടീന ഉൾപ്പടെ എട്ടു സന്യാസിനികളാണുള്ളത്. റാണിമാതാ പബൽക് സ്‌കൂളിന്റെ മുകളിലത്തെ നിലയാണ് കോൺവെന്റ്. കോൺവെന്റിലെ സിസ്റ്റർമാരെ കൂടാതെ പുറത്തുനിന്നുള്ള നിരവധി അദ്ധ്യാപികമാരും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവരാരും സിസ്റ്റർ ടീനയോട് യാതൊരു അടുപ്പവും കാണിക്കുന്നില്ലെന്നു മാത്രമല്ല, സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല. സിസ്റ്റർ ടീനയോട് സംസാരിക്കുന്നതിനു സഭാ അധികൃതർ മറ്റുള്ളവർക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല ആരെങ്കിലും തന്നോട് സംസാരിക്കുന്നതായി അധികാരികൾ അറിഞ്ഞാൽ അവരെ ഉടൻ തന്നെ സ്ഥലംമാറ്റുമെന്നും സി.ടീന പറയുന്നു.
ഇക്കാരണത്താൽ എല്ലാവർക്കും തന്നോട് സംസാരിക്കാൻ പേടിയാണ്. ഇതിലെല്ലാം ഉപരി താൻ ഇത്രയും വർഷം സേവിച്ച കോൺവെന്റിന്റെയും സഭയുടേയും രജിസ്റ്ററിൽനിന്ന് തന്റെ പേര് നീക്കം ചെയ്തിരിക്കുകയാണ്. ഇതാണ് ഏറ്റവും വേദനാജനകമെന്നും സിസ്റ്റർ ടീന പറയുന്നു. കോൺവെന്റിൽ ഉണ്ടാക്കുന്ന ഭക്ഷണപാനീയങ്ങൾ ഒന്നും സിസ്റ്റർ ടീനയ്ക്ക് നൽകാറില്ല. വിശക്കുമ്പോൾ സ്വന്തമായി പാചകം ചെയ്താണ് വിശപ്പടക്കുന്നത്. കോൺവെന്റിന്റെ മീറ്റിംഗുകളിലും മറ്റു പ്രധാന പരിപാടികളിലുമെല്ലാം സിസ്റ്റർ ടീനയ്ക്ക് അപ്രഖ്യാപിത വിലക്കു കൽപിച്ചിരിക്കുകയാണ് ക്രിസ്തുവിന്റെ സ്ഥാനപതികളും മണവാട്ടികളും.
ദിവ്യബലിക്കായി ചാപ്പലിൽ ചെല്ലുമ്പോൾ കസേര പോലും നൽകാതിരിക്കാൻ സഹസന്യാസിനിമാർ പരമാവധി ശ്രമിക്കും. ചെരുപ്പു വാങ്ങാനും മറ്റുമായി മാസം തോറും നൽകുന്ന സ്‌റ്റൈപ്പന്റ് സിസ്റ്റർ ടീനയ്ക്ക് നൽകിയിട്ടു വർഷങ്ങളായി. വീട്ടുകാർ വരുമ്പോൾ നൽകുന്നതും വക്കീൽ ജോലിയിൽനിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് ജീവിതാവശ്യങ്ങൾ നിറവേറ്റുന്നത്.പരാതികളും ആവശ്യങ്ങളും പറയാനായി കോൺവെന്റിന്റെയോ സഭയുടെയോ അധികാരികളെ സമീപിച്ചാൽ അവർ ആരും കാണാൻ പോലും കൂട്ടാക്കില്ല . ഇവർ കോൺവെന്റിൽ എത്തിയാൽ സിസ്റ്റർ ടീന അറിയാതിരിക്കാൻ പരമാവധി ശ്രമിക്കും. ഇതിനായി സഭാധികാരികൾ എത്തുന്ന വിവരം നോട്ടീസ് ബോർഡിൽ പ്രദർശിക്കുന്ന രീതിവരെ ഇവിടെ നിർത്തലാക്കിയിരിക്കുകയാണ്. ഇതിലെല്ലാം ഉപരി കോൺവെന്റ് പരിസരത്ത് ഒരു ചെടി നട്ടാൽ പോലും മറ്റു സന്യാസിനികൾ അതു പിഴുതുകളയുന്ന അവസ്ഥയാണുള്ളതെന്നും സിസ്റ്റർ പറയുന്നു. ഇങ്ങനെയെല്ലാം ഉപദ്രവിച്ച് പുകച്ചു പുറത്തുചാടിക്കുകയെന്ന നയമാണ് സഭ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ആയുസിന്റെ നല്ല വർഷങ്ങൾ ചെലവഴിച്ച സഭ വിട്ടു പോകില്ലന്നു നിലപാടിലാണ് സിസ്റ്റർ ടീന.
ക്രിസ്തു സ്‌നേഹമനുഭവിക്കാനും സേവനത്തിന്റെയും ത്യാഗത്തിന്റെയും ജിവിതപാത ഉൾക്കൊള്ളാനും ഏറെ പ്രതീക്ഷയോടെ കർത്താവിന്റെ മണവാട്ടിയായി മാറിയ സിസ്റ്റർ ടീനയെ ഈ അവസ്ഥയിലെത്തിച്ചതിനു പിന്നിൽ സഭാധികാരികളുടെ പീഡനവും വാശിയുമുണ്ടായിരുന്നു.
- സിസ്റ്റർ ടീനയെ സഭയുടെ ശത്രുവാക്കി മാറ്റിയ സംഭവങ്ങൾ ആരംഭിക്കുന്നത് നാടകീയമായി ആയിരുന്നു-അതേക്കുറിച്ച് നാളെ വായിക്കുക.