- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി കന്യാസ്ത്രീയെ മാനസി രോഗിയാക്കി ചിത്രീകരിച്ച് തടവിലാക്കി; വീട്ടുകാരും കർണാടക പൊലീസുമെത്തി മോചിപ്പിച്ചു; കോൺവെന്റിനെതിരെ സർക്കാറിൽ പരാതി അറിയിച്ചതാണ് പീഡന കാരണമെന്ന് സിസ്റ്റർ എൽ സിന; ക്രൂരമർദനവും മയക്കുമരുന്ന് കുത്തിവെപ്പും ഉണ്ടായെന്നും ആരോപണം
മൈസൂർ: മലയാളി കന്യാസ്ത്രിയെ മാനസിക രോഗിയായി ചിത്രീകരിച്ച് ആശുപത്രിയിലാക്കാൻ ശ്രമിച്ചതിനെതിരെ ബന്ധുക്കൾ. മഠം അധികാരികളുടെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കോഴിക്കോട് സ്വദേശിയായ സിസ്റ്റർ എൽസിനായെ മാനസിക കേന്ദ്രത്തിലടച്ചത്. ബന്ധുക്കളും പൊലീസും ഇടപെട്ട് തിങ്കളാഴ്ച മോചിപ്പിച്ചുവെങ്കിലും മഛത്തിൽ തിരികെ പ്രവേശനം അനുവദിക്കാ ത്തതിനെ തുടർന്ന് ബന്ധുവീട്ടിൽ താമസിക്കയാണ്.
താൻ അന്യായമായ തടങ്കിലിലാണെന്നും, ഏത് നേരത്തും കൊല്ലപ്പെട്ടേക്കാമെന്നും കാട്ടി ബന്ധുക്കൾക്കും പരിചയക്കാർക്കും എൽസിന കഴിഞ്ഞയാഴ്ച വീഡിയോ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ മൈസൂരിലെ ഡോ ട്ടേഴ്‌സ് ഓഫ് അവർ ലേഡി ഓഫ് മേഴ്‌സി മഠത്തിലെത്തിയെങ്കിലും അവരോട് വളരെ ക്രൂരമായാണ് അധികാരികൾ പെരുമാറിയത്. ഇതേ തുടർന്ന് രാം പുര പൊലീസിന്റെ സഹായം തേടി. ഒപ്പം വയനാട്ടിലുള്ള സിസ്റ്റർ ലൂസി കളപ്പുരയും പ്രശ്‌നത്തിലിടപെട്ടു.
കോൺവെന്റിൽ നടക്കുന്ന അന്യായങ്ങളെപ്പറ്റി എൽ സിന കർണാടക വനിത ശിശുക്ഷേമ വകുപ്പിന് കത്തയച്ചിരുന്നു. ഈ കത്തിൽ മഛത്തിൽ നടക്കുന്ന നിയമ വിരുദ്ധ കാര്യങ്ങളെക്കുറിച്ചും നികുതി വെട്ടിപ്പിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു - ഈ കത്തിനെത്തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ കത്ത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺവെന്റ് മേലധികാരികൾ പീഡിപ്പിക്കാൻ തുടങ്ങി എന്നാണ് മറുനാടന് ലഭിച്ച എൽസിനായുടെ വീഡിയോ സന്ദേശത്തിൽ പറയുന്നത്.
മീത്തിലെ സഹപ്രവർത്തകരായ മറ്റ് കന്യാസ്ത്രീകളാണ് പീഡനത്തിന് നേതൃത്വം നൽകിയത്. തന്റെ ജീവൻ അപകടത്തിലാണെന്നും ഏത് നേരത്തും കൊല്ലപ്പെട്ടേക്കാമെന്നും സഹോദരങ്ങൾക്കയച്ച വീഡിയോ വിൽ പറയുന്നുണ്ട്. കഴിഞ്ഞ മാസം 31 ന് വൈകുന്നേരം ഏഴ് മണിയോടെ ചാപ്പലിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കെ മൂന്നാല് പേർ ചേർന്ന് വലിച്ചിഴച്ചു കൊണ്ട് പോയി.കാലിന് അടിച്ചു വീഴ്‌ത്തി , മയക്ക് മരുന്ന് കുത്തിവെച്ച് വാഹനത്തിൽ കേറ്റി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
അപ്രിയ സത്യങ്ങൾ പറയുന്നവരേയും, മേലധികാരികളെ എതിർക്കുന്നവരെയും ഇത്തരത്തിൽ മാനസിക രോഗം ആരോപിച്ച് തടവിൽ പാർപ്പിക്കുന്നതും മാനസിക രോഗിയായി .ചിത്രീകരിക്കുന്നതും കന്യാസ്ത്രീ മീ ങ്ങളിൽ പതിവാണ്. മാനസിക കേന്ദ്രത്തിൽ അടയ്ക്കുന്നതിന് മുമ്പ് തന്നെ മൊബൈൽ ഫോണും, സഭാ വസ്ത്രങ്ങളും കോൺവെന്റ് അധികാരികൾ പിടിച്ചു വെച്ചിരിക്കയായിരുന്നു.
പിതാവും സഹോദരങ്ങളുമെത്തിയാണ് പൊലീസ് സഹായത്തോടെ എൽസി നായെ മോചിപ്പിച്ചത്. പൊലീസ് സഹായത്തോടെ മഛത്തിലെത്തി തന്റെ ഫോണും വസ്ത്രങ്ങളും ആവശ്യപ്പെട്ടെങ്കിലും കോൺവെന്റ് ചുമതലക്കാർ അവ നൽകാൻ കൂട്ടാക്കിയില്ല. മൈസൂരിലെ
ബന്ധു വീട്ടിൽ അഭയം തേടിയിരിക്കയാണിവർ. അശോകപുരം പൊലീസ് അന്യായ മായി തടങ്കലിൽ വെച്ചതിനും പീഡിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്