- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നഴ്സ് മരിച്ചു; യുവതിയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം
പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി യുവതി മരിച്ചു. ഇംഗ്ലണ്ടിൽ 18 വർഷമായി ജോലി ചെയ്യുന്ന ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണൻ (43) ആണ് മരിച്ചത്.
ഭർത്താവ് അമനകര സ്വദേശിയായ ബൈജുവിനും മക്കളായ ആയുഷിനും ധനുഷിനുമൊപ്പമാണ് ഷീന കൃഷ്ണൻ ഇംഗ്ലണ്ടിൽ താമസിച്ചിരുന്നത്.
ശനിയാഴ്ച രാത്രി പനിയെ തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചുവെന്നാണ് ആദ്യം ലഭിച്ച വിവരം. ഭർത്താവിന്റെ സുഹൃത്തുക്കളാണ് നാട്ടിൽ അറിയിച്ചത്.
പിന്നീട് ജീവനൊടുക്കിയതാണെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇതോടെയാണ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
Next Story