- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവതിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് എമിറേറ്റ് ആശുപത്രിയിലെ നേഴ്സായിരുന്ന ശാന്തി തോമസ്; കൊലപാതകം ആരോപിച്ച് ഭർത്താവിന്റെ വീട്ടുകാർ രംഗത്ത്
ദുബായ്: മലയാളി യുവതിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്‌സായിരുന്നു. ഒരുമാസം മുമ്പാണ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭർത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടൽ ജുമൈറയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭർത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചു. ഭർത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.
ദുബായ്: മലയാളി യുവതിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്‌സായിരുന്നു. ഒരുമാസം മുമ്പാണ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭർത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടൽ ജുമൈറയിലെ ജീവനക്കാരനാണ്.
ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭർത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചു. ഭർത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.
Next Story