- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥനയെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ടു; ഹൂതി വിമതർ കനത്ത ഷെല്ലാക്രമണം നടത്തുന്ന ദക്ഷിണ സൗദിയിൽ നിന്ന് 130 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി
ജിസാൻ: യെമനിലെ ഹൂതി വിമതരുടെ നേതൃത്വത്തിൽ കനത്ത ഷെല്ലാക്രമണം നടത്തുന്ന ദക്ഷിണ സൗദിയിൽനിന്ന് 130 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൗദിയിലെ ജീസാൻ ആശുപത്രിയിൽ കുടുങ്ങി കിടക്കുകയായിരുന്ന ഇവരെ രക്ഷപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ
ജിസാൻ: യെമനിലെ ഹൂതി വിമതരുടെ നേതൃത്വത്തിൽ കനത്ത ഷെല്ലാക്രമണം നടത്തുന്ന ദക്ഷിണ സൗദിയിൽനിന്ന് 130 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൗദിയിലെ ജീസാൻ ആശുപത്രിയിൽ കുടുങ്ങി കിടക്കുകയായിരുന്ന ഇവരെ രക്ഷപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ദക്ഷിണ സൗദിയിലെ ഈ പ്രദേശത്ത് ഹൂത്തികൾ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മലയാളി നേഴ്‌സുമാർ കുടുങ്ങി കിടക്കുന്നതായ വാർത്തകൾ പുറത്തു വന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രശ്‌നത്തിൽ ഇടപെടുകയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുടുങ്ങി കിടക്കുകയായിരുന്ന മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തിയത്.
കൊല്ലം അഞ്ചൽ സ്വദേശി വിഷ്ണുവാണ് കഴിഞ്ഞദിവസം ഷെല്ലാക്രമണത്തിൽ മരിച്ചത്. രണ്ട് ഇന്ത്യക്കാർക്ക് ഇവിടെ പരിക്കേറ്റിരുന്നു. സാംതയിൽ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കട അടച്ച് വിശ്രമിക്കുമ്പോൾ താമസ കെട്ടിടത്തിന് മുകളിൽ ഷെൽ പതിച്ചാണ് വിഷ്ണു മരിച്ചത്.
പരുക്കേറ്റ രണ്ട് കശ്മീർ സ്വദേശികളെ ജിസാനിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജിസാനിൽനിന്നും 70 കിലോമീറ്റർ അകലെയുള്ള സാംതയിൽ ഒട്ടേറെ മലയാളികൾ ജോലി ചെയ്തുവരുന്നു. യെമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെ തുടർന്ന് ഹൂതി വിമതരും തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൗദിയെമൻ അതിർത്തിയിലുള്ള ജിസാൻ ഹൂതി വിമതർ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ഷെല്ലാക്രമണം ശക്തമായത്.