- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ഇടപെടൽ ഫലം കണ്ടു; സലാലയിൽ കുത്തേറ്റ് മരിച്ച നഴ്സിന്റെ മൃതദേഹം നാളെ കറുകുറ്റിയിലെത്തും; ചിക്കു റോബർട്ടിന്റെ കൊലപാതകി പാക്കിസ്ഥാനിയെന്ന് സൂചന
അങ്കമാലി : ഒമാനിലെ സലാലയിൽ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബോർട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കൾ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങൾ വേഗത്തിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൺ തോമസിന്റെ ഭാര്യ ചിക്കു(27) വിനെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് കൊലനടന്നത് എന്നാണ് റിപ്പോർട്ട്. ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടലുകൾ നടത്തിയിരുന്നു. എങ്കിലും അന്വേഷണത്തിന്റെ പേരിൽ വൈകുമെന്ന സൂചനകളെത്തി. ഇതേ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായത്. എത്രയും വേഗം മൃതദേഹം വിട്ട് നൽകണമെന്ന് പ്രധാനമന്ത്രി ഒമാൻ ഭരണാധികാരികളോട് അഭ്യർത്ഥിച്ചു. ഇതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പൊലീസിന് ഒമാൻ ഭരണകൂടം നിർദ്ദേശം നൽകുകയായിരുന്നു. പാക്കിസ്ഥാൻ സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാളെ തിരിച്ചറിഞ്ഞതായും സ്ഥിരീകരിക്കാ
അങ്കമാലി : ഒമാനിലെ സലാലയിൽ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബോർട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കൾ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങൾ വേഗത്തിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൺ തോമസിന്റെ ഭാര്യ ചിക്കു(27) വിനെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് കൊലനടന്നത് എന്നാണ് റിപ്പോർട്ട്.
ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടലുകൾ നടത്തിയിരുന്നു. എങ്കിലും അന്വേഷണത്തിന്റെ പേരിൽ വൈകുമെന്ന സൂചനകളെത്തി. ഇതേ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായത്. എത്രയും വേഗം മൃതദേഹം വിട്ട് നൽകണമെന്ന് പ്രധാനമന്ത്രി ഒമാൻ ഭരണാധികാരികളോട് അഭ്യർത്ഥിച്ചു. ഇതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പൊലീസിന് ഒമാൻ ഭരണകൂടം നിർദ്ദേശം നൽകുകയായിരുന്നു. പാക്കിസ്ഥാൻ സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാളെ തിരിച്ചറിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചിക്കു റോബർട്ടിന്റെ പോസ്റ്റമോർട്ടം നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൊലീസ് വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിൻസനിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഗർഭിണിയായ ചിക്കു ബുധനാഴ്ച രാത്രിയിലാണു ഫ്‌ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ടത്. വിചാരണനടപടികൾ പൂർത്തിയാക്കാതെ ഭർത്താവിനെ വിട്ടയക്കാൻ സാധ്യതയില്ലാത്തതിനാലാണിത്. അതേസമയം അന്വേഷണ നടപടികളുടെ ഭാഗമായി ലിൻസനോട് സലാലയിൽ തന്നെ തുടരാൻ പൊലീസ് നിർദ്ദേശിച്ചേക്കും. അങ്ങനെ വന്നാൽ, സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിൻ ലിൻസന് സാധിച്ചേക്കില്ല. മസ്‌കറ്റിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കവർച്ചശ്രമം മാത്രമായിട്ടല്ല അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബർട്ടിനെ ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
ലിൻസണിന് കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്‌ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും.
താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികൾ കൂടുതൽ ഉള്ളതിനാൽ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്‌ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ. മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തിൽ സംസ്‌കരിക്കാനാണ് തീരുമാനം.