- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിക്കുവിന്റെ മൃതദേഹം വേഗം എത്തിക്കാൻ മന്ത്രി സുഷമയുടെ ഇടപെടൽ; ചോദ്യം ചെയ്യലിനായി ഭർത്താവും പൊലീസ് കസ്റ്റഡിയിൽ തന്നെ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; മോഷണ ശ്രമത്തിനിടെയുള്ള മരണമെന്ന് തന്നെ നിഗമനം
ന്യൂഡൽഹി: ഒമാനിൽ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബർട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ലിൻസനും പാക്കിസ്ഥാൻ സ്വദേശിയും പൊലീസ് കസ്റ്റഡിയിൽ. നിയമനടപടി പൂർത്തിയാക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്നാണ് സൂചന. അതിനിടെ മൃതദേഹം ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. കേസ് സംബന്ധിച്ച് ഒമാനുമായി ഇന്ത്യൻ എംബസി അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്വരൂപ് പറഞ്ഞു. അതിനിടെ കൊലയ്ക്ക് പിന്നിൽ മൂവർ സംഘമാണെന്ന് സൂചനയുള്ളതായി ബന്ധുക്കൾക്ക് ഒമാൻ പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചനകൾ. ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുള്ളതായാണു വിവരം. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്
ന്യൂഡൽഹി: ഒമാനിൽ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബർട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ലിൻസനും പാക്കിസ്ഥാൻ സ്വദേശിയും പൊലീസ് കസ്റ്റഡിയിൽ. നിയമനടപടി പൂർത്തിയാക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്നാണ് സൂചന. അതിനിടെ മൃതദേഹം ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. കേസ് സംബന്ധിച്ച് ഒമാനുമായി ഇന്ത്യൻ എംബസി അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്വരൂപ് പറഞ്ഞു.
അതിനിടെ കൊലയ്ക്ക് പിന്നിൽ മൂവർ സംഘമാണെന്ന് സൂചനയുള്ളതായി ബന്ധുക്കൾക്ക് ഒമാൻ പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചനകൾ. ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുള്ളതായാണു വിവരം. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്.
സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനായ ചിക്കുവിന്റെ മാതൃസഹോദരൻ ഷിബുവിന്റെ ഇടപെടലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. നോർക്കയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. അതിനിടെ ചിക്കുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ചിക്കുവിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിന്റെയും പോസ്റ്റുമോർട്ടത്തിന്റേയും റിപ്പോർട്ടുകൾ എംബസികളിൽ സമർപ്പിച്ചാലേ മൃതദേഹം വിട്ടുകിട്ടുകയുള്ളു. നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ ഒമാൻ രാജാവും ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
ചിക്കുവിന്റെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായ അമ്മ സാബിയെ ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് കൊണ്ടുവന്നു. സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബർട്ട് കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്ളാറ്റിലേക്കു മാറിയത്. ഫ്ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
ലിൻസൻ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്.
പ്രസവത്തിന് കാത്തിരുന്ന ചിക്കു എത്തുക വിറങ്ങലിച്ച ശരീരമായി സംസ്‌കാരം ജന്മനാട്ടിൽ വേണമെന്ന് ബന്ധുക്കൾ
ആദ്യപ്രസവത്തിനായി മകൾ വീട്ടിലേക്കു വരുന്നതു കാത്തിരിക്കുകയായിരുന്നു കറുകുറ്റിയിലെ ആ വീട്. പക്ഷേ, എത്തുന്നത് അവളുടെ മൃതദേഹവും. എല്ലാ ദിവസവും ഡ്യൂട്ടിക്കു പോകുംമുമ്പ് ചിക്കു വീട്ടിലേക്കു വിളിക്കുന്നതു പതിവായിരുന്നു. സംഭവദിവസം രാത്രി വിളിക്കാതായപ്പോൾ ചിക്കുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് നാട്ടിലെ ബന്ധുക്കൾ പറഞ്ഞു.
ഗർഭിണിയായതോടെ ഓരോ വിശേഷവും പറയാൻ അമ്മയെ വിളിക്കും. കഴിഞ്ഞദിവസം മകളുടെ പതിവു വിളി വരാത്തപ്പോൾ തന്നെ സാബി ആധിയിലായിരുന്നു, പിന്നാലെ ദുരന്തവാർത്തയുമെത്തി. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും. ഒരാഴ്ച കഴിഞ്ഞ് ഒമാനിലേക്കു പോയി.
താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികൾ കൂടുതൽ ഉള്ളതിനാൽ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്‌ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ. ലിൻസന്റെ അനിയൻ ലിജുവും പിതാവ് തോമസ് ജോസഫിന്റെ സഹോദരന്റെ മക്കളും ഒമാനിലാണു ജോലി നോക്കുന്നത് ഇവരാണു വിവരം ലിൻസന്റെ വീട്ടിൽ അറിയിച്ചത്. തുടർന്നു തോമസ് ഇന്നലെ പുലർച്ചെ കറുകുറ്റിയിൽ വിളിച്ചു ദുരന്തവാർത്ത പറയുകയായിരുന്നു. അതോടെ സാബി തളർന്നു വീണു. പ്രസവത്തിനു ശേഷം സഹായത്തിനായി മകൾക്കൊപ്പം ഒമാനിലേക്കു പോകാനിരിക്കുകയായിരുന്നു സാബി.
മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തിൽ സംസ്‌കരിക്കാനാണ് തീരുമാനം. ബുധനാഴ്ചയോടെ മൃതദേഹം എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.