- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫങ്ഷൻ നടത്താൻ അനുമതി നിഷേധിച്ച ശേഷം പെൺകുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു; മധ്യപ്രദേശിലെ കത്തോലിക്ക സ്‌കൂൾ പ്രിൻസിപ്പളായ മലയാളി വൈദികനെതിരെ പോക്‌സോ നിയമം അനുസരിച്ച് കേസ്; ക്രിസ്തീയ പീഡനത്തിന്റെ പുതിയ ഇരയെന്ന് ബിഷപ്പ്: കോലം കത്തിച്ച് ആർഎസ്എസ്
ഭോപ്പാൽ: മധ്യപ്രദേശിലെ കത്തോലിക്ക സ്‌കൂളിലെ പ്രിൻസിപ്പളായ മലയാളി വൈദികനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് എടുത്തു. 17കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ പരാതിയിന്മേലാണ് കേസ്. തങ്ങളുടെ ടീച്ചർ റിട്ടയർ ആകുന്നതിനാൽ ഫെയർവെൽ നടത്താൻ അനുമതി തേടി പ്രിൻസിപ്പളിന്റെ റൂമിൽ ചെന്ന കുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു എന്നാണ് കേസ്. ഫങ്ഷന് അനുമതി നിഷേധിച്ച പ്രിൻസിപ്പൾ പെൺകുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തു എന്നാണ് കേസ്. കാത്തൊലിക്ക് പുരോഹിതനായ ഫാ.സെബാസ്റ്റ്യൻ പുന്തല്ലുപ്പറമ്പിലിനെതിരെയാണ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ രേവ എന്ന സ്ഥലത്തെ സത്‌ന ഇടവകയിലെ സ്‌കൂൾ പ്രിൻസിപ്പളായ 40കാരനായ വൈദികനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ പീഡനത്തിന്റെ പുതിയ ഇരമാത്രമാണ് അച്ചനെന്ന് ബിഷപ്പ് ജാസഫ് കൊടക്കല്ലിൽ അഭിപ്രായപ്പെട്ടു. 17കാരിയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത് താനും മറ്റൊരു പെൺകുട്ടിയും പ്രിൻസിപ്പളിന്റ
ഭോപ്പാൽ: മധ്യപ്രദേശിലെ കത്തോലിക്ക സ്‌കൂളിലെ പ്രിൻസിപ്പളായ മലയാളി വൈദികനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് എടുത്തു. 17കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ പരാതിയിന്മേലാണ് കേസ്. തങ്ങളുടെ ടീച്ചർ റിട്ടയർ ആകുന്നതിനാൽ ഫെയർവെൽ നടത്താൻ അനുമതി തേടി പ്രിൻസിപ്പളിന്റെ റൂമിൽ ചെന്ന കുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു എന്നാണ് കേസ്. ഫങ്ഷന് അനുമതി നിഷേധിച്ച പ്രിൻസിപ്പൾ പെൺകുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തു എന്നാണ് കേസ്.
കാത്തൊലിക്ക് പുരോഹിതനായ ഫാ.സെബാസ്റ്റ്യൻ പുന്തല്ലുപ്പറമ്പിലിനെതിരെയാണ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ രേവ എന്ന സ്ഥലത്തെ സത്‌ന ഇടവകയിലെ സ്‌കൂൾ പ്രിൻസിപ്പളായ 40കാരനായ വൈദികനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ പീഡനത്തിന്റെ പുതിയ ഇരമാത്രമാണ് അച്ചനെന്ന് ബിഷപ്പ് ജാസഫ് കൊടക്കല്ലിൽ അഭിപ്രായപ്പെട്ടു.
17കാരിയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത് താനും മറ്റൊരു പെൺകുട്ടിയും പ്രിൻസിപ്പളിന്റെ മുറിയിലെത്തി ഫെയർവെൽ ഫങ്ഷന് അനുമതി തേടി. എന്നാൽ ഇതിന് അനുമതി നിഷേധിച്ച പ്രിൻസിപ്പൾ തെങ്ങളുടെ ശരീരത്തിൽ മോശമായി കയറി പിടിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
അതേസമയം സന്താ ഇടവകയിലെ ബിഷപ്പ് ജോസഫ് കൊടക്കല്ലിൽ ഈ പരാതി അടിസ്ഥാന രഹിതവും തെറ്റുമാണെന്ന് പറഞ്ഞു. പ്രിൻസിപ്പളിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ഈ പരാതി അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതായും ബിഷപ്പ് പറഞ്ഞു. ഇത് പരാതിക്കെതിരെയുള്ള ശക്തമായ തെളിവാണെന്ന് പറഞ്ഞ ബിഷപ്പ് പക്ഷപാത രഹിതമായ അന്വേഷണം നടത്തണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 30നാണ് സംഭവം നടന്നത്. എന്നാൽ സെപ്റ്റംബർ ഒന്നിനാണ് പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തിയത്. അതേസമയം ഹിന്ദു പക്ഷ വാദികൾ സ്‌കൂൾ കാമ്പസിൽ പ്രതിഷേധം നടത്തി. പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭോപ്പാൽ ആർച്ച് ബിഷപ്പ് ലിയോ കോർണേലിയോ പുരോഹിതനെതിരെയുള്ള പരാതി സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നത് മുതൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ തുടങ്ങിയ പീഡനത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടു. ഇതാദ്യമായല്ല മധ്യപ്രദേശിൽ ഇതേ കുറ്റത്തിന് കത്തോലിക്ക പുരോഹിതനെതിരെ കുറ്റം ചുമത്തുന്നത്. ഈ വർഷം തന്നെ നിരവധി കത്തോലിക്ക ബിഷപ്പുമാരെ ഇതേ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഹിന്ദുക്കൾ ക്രിസ്തയാനികൾക്ക് നേരെ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണിതെന്നാണ് ക്രിസ്ത്യൻ സമൂഹം അഭിപ്രായപ്പെടുന്നത്.