- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിലെ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിലെ താമസസ്ഥലത്ത് മരിച്ചു. തൃശ്ശൂർ വലപ്പാട് സ്വദേശി ബഷീർ (52) റിയാദ് നഗരത്തിലെ ഗുബേര സ്ട്രീറ്റിലുള്ള താമസസ്ഥലത്താണ് മരിച്ചത്. ശാരീരിക വൈഷമ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം റൂമിലെത്തി അധികം വൈകാതെ മരണം സംഭവിച്ചു.
ദീർഘകാലമായി സൗദിയിലുള്ള ബഷീർ സടെക്സ് എന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. തനിമ എന്ന കലാസാംസ്കാരിക വേദിയുടെ പ്രവർത്തകനും ഹജ്ജ് വളന്റിയർ ടീം അംഗവുമായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: ആമിന. ഭാര്യ: ജസീല. മക്കൾ: ജാസ്മിൻ, സൽവ, ഷഹനാസ് അമൽ. റിയാദിൽ ഖബറടക്കും.
ന്യൂസ് ഡെസ്ക്
Next Story