കീവ്: മലയാളിയോടാ കളി! ഏതുനാട്ടിൽ പോയാലും അവിടെ ഒരു മലയാളി കാണും. പഠനത്തിനോ, ജോലി തേടിയോ ഒക്കെ. ഇപ്പോൾ യുക്രെയിനിൽ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. റഷ്യയുടെ ബോംബ്-ഷെൽ ആക്രമണത്തിൽനിന്ന് രക്ഷ തേടാൻ പലരും ഭൂഗർഭ മെട്രോ റെയിൽ സ്റ്റേഷനുകളിൽ അഭയം തേടിയിരിക്കുകയാണ്. യുക്രെയിൻ കോവ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഔസാഫ് എന്ന മലയാളി വിദ്യാർത്ഥി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ചാനലുമായി സംസാരിക്കുന്നതിനിടയിൽ യുക്രെയിൻ സൈനികൻ ഇടപെടുന്നതും അയാളോട് പോയി പണി നോക്കാൻ പറയുന്നതുമാണ് കൗതുകം ഉണർത്തുന്ന വീഡിയോ. 'മൂപ്പര് പറയ്വാ..മിണ്ടരുത്...സംസാരിക്കുന്നത് പുറത്ത് പോയി സംസാരിക്കാൻ...അതിന് എന്നെ കൊണ്ട് കഴിയില്ല. അതിന് മൂപ്പര് പറയുന്ന പോലെ മൂപ്പരുടെ തന്തേന്റെ വകയല്ലല്ലോ..ഇത്..ഏത്...നമ്മളിവിടെ നിന്ന് സംസാരിക്കും...ഇയാളുടെ മുന്നിൽ നിന്ന് സംസാരിക്കും'.
ഹംസയോടാ..കളി എന്ന പേരിൽ പലരും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

വിദ്യാർത്ഥി ചാനലിനോട് സംസാരിക്കുന്നതിനിടെ സൈനികൻ ഇടപെടുന്നു...അപ്പോൾ ചാനലിനോട് വിദ്യാർത്ഥി പറയുന്നത് ഇങ്ങനെ:

പിന്നെ ഈ ഉക്രെയ്‌നിയൻ സേനയ്ക്ക് നമ്മൾ ഉച്ചത്തിൽ സംസാരിക്കുന്നത് ഇഷ്ടമല്ല. അവരിങ്ങനെ പറയും...അത് എപ്പോഴും ഉള്ളതാ...കാര്യമാക്കേണ്ട.

(അവതാരകർ ചിരിക്കുന്നു)

അവതാരകൻ: മറ്റൊരു കാര്യം...ഔസാഫിനെ പോലെ നിരവധി മലയാളി വിദ്യാർത്ഥികൾ ഉണ്ടെന്നാണ് പറയുന്നത്. മറ്റാരെങ്കിലും ഇത്തരത്തിൽ, നിങ്ങളെ പോലെ ഭൂഗർഭ അറയിലേക്കും, മറ്റു മാറാൻ കഴിയാതെ കുടുങ്ങി കിടക്കുന്നതായി വിവരമുണ്ടോ? പരിചയത്തിൽ ആരെങ്കിലും.

അതായത്, ഇവിടുന്ന്...ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ...ഇവിടുന്ന് ഒരു അഞ്ച് മെട്രോ സ്‌റ്റേഷൻ അപ്പുറത്താണ്, ബോർഡറിന്റെ നല്ല അടുത്താണ് കൂടൂതൽ അഗ്രസീവ് സൗണ്ടും, പാസീവ് ഫയറിങ്ങും മറ്റും നടക്കുന്ന സ്ഥലത്താണ് വിദ്യാർത്ഥികൾ താമസിക്കുന്നത്.

അപ്പോൾ യുക്രെയിൻ സൈനികൻ ഇടപെടുന്നു...ഉടൻ വിദ്യാർത്ഥി സൈനികനോട് ഇങ്ങനെ: വൈ ആർ യു ടച്ചിങ് മീ? ങ്ങേ....യു ഡോണ്ട്

അവതാരക:എന്താണ് പ്രശ്‌നം ഔസാഫ്?

ആ നിൽക്കുന്ന മനുഷ്യൻ ഞാൻ ഉച്ചത്തിൽ സംസാരിച്ചോണ്ട്.,,,മൂപ്പര് പറയ്വാ..മിണ്ടരുത്...സംസാരിക്കുന്നത് പുറത്ത് പോയി സംസാരിക്കാൻ...അതിന് എന്നെ കൊണ്ട് കഴിയില്ല. അതിന് മൂപ്പര് പറയുന്ന പോലെ മൂപ്പരുടെ തന്തേന്റെ വകയല്ലല്ലോ..ഇത്..ഏത്...നമ്മളിവിടെ നിന്ന് സംസാരിക്കും...ഇയാളുടെ മുന്നിൽ നിന്ന് സംസാരിക്കും

അവതാരകൻ: വിട്ടേക്ക് ഔസാഫ്...നമ്മളൊരു പ്രതിസന്ധിഘട്ടത്തിലാണല്ലോ...തല്ലുപിടിക്കാൻ ഒന്നും പോകേണ്ട...