കോഴിക്കോട്: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയാണ് പേരാമ്പ്ര വാല്യക്കൊട് ഹരിതത്തിൽ വീട്ടിൽ നിലീനാ ചന്ദ്രൻ എന്ന വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയത്. മാർച്ച് 23 ന് ഹോളി ദിനത്തിൽ ബംഗലൂരുവിലെ കോളജ് കാമ്പസിലുണ്ടായ വാഹനനാപകടത്തിൽ പരിക്കേറ്റ് 23 ദിവസമാണ് നിലീന അബോധാവസ്ഥയിൽ കഴിഞ്ഞത്. നാട്ടുകാർ മുഴുവൻ പ്രാർത്ഥനയോടെ നിലീനയുടെ മടങ്ങിവരവിനായി കാത്തിരുന്നെങ്കിലും ഏപ്രിൽ 14 ന് നിലീനാ ചന്ദ്രൻ മരണത്തിന് കീഴടങ്ങി.

കോളെജ് ലൈബ്രറിയിലേക്ക് പോവുകയായിരുന്ന നിലീനാ ചന്ദ്രൻ സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗതിയിൽ വന്ന മോട്ടോർ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലീന സഞ്ചരിച്ച സ്‌കൂട്ടർ രണ്ടായി മുറിഞ്ഞുപോയി. അതേ കോളെജിൽ എം. ബി.ബി. എസിന് പഠിക്കുന്ന തോട്ടാ മോനിഷ് കുമാർ, ബാലുസനി നാഗേഷ് എന്നീ വിദ്യാർത്ഥികളായിരുന്നു അപകടം വരുത്തി വച്ച ബൈക്ക് ഓടിച്ചത്. ആർപ്പുവിളികളും ആഘോഷവുമായി അമിതി വേഗതിയിൽ ബൈക്ക് ഓടിക്കുമ്പോൾ ഇവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത് കോളജിനെ ബാധിക്കുമെന്നറിയാവുന്ന ബംഗലൂരുവിലെ തുംകൂർ ശ്രീ സിദ്ധാർത്ഥ കോളെജ് അധികൃതർ സംഭവം സാധാരണ അപകടമാക്കി മാറ്റാനുള്ള നീക്കം നടത്തുകയായിരുന്നു.

അപകടം നടന്ന ഉടനെ നിലീനയെ അവൾ പഠിക്കുന്ന മെഡിക്കൽ കോളെജിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മതിയായ ചികിത്സാ സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. തലയ്ക്ക് പരിക്കേറ്റ ഒരാളെ സുരക്ഷിതമായി ആശുപത്രിയിലത്തെിക്കാനുള്ള ഒരു ആംബുലൻസ് പോലും അവിടെ നിന്ന് ലഭിച്ചില്ലന്നെ് നിലീന ചന്ദ്രനും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

പിന്നീട് മറ്റൊരു വാഹനത്തിൽ എഴുപത് കിലോമീറ്റൽ അകലെ യശ്വന്ത്പൂരിലെ എം എസ് രാമയ്യമെമോറിയിൽ ആശുപത്രിയിലത്തെിക്കുകയായിരുന്നു. വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടർന്ന നിലീനാ ചന്ദ്രൻ ഏപ്രിൽ 14 നാണ് മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതകൾ തുടരുകയാണ്. കാമ്പസിൽ സംഭവിച്ചത് അസ്വാഭാവിക അപകടമായിട്ടും കോളെജ് അധികൃതരോ ആദ്യം പ്രവേശിപ്പിച്ച തുംകൂർ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളെജ് അധികൃതരോട സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല എന്നതാണ് ഏറെ ദുരൂഹം. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു വിദ്യാർത്ഥിയാണ് തുംകൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ് ഐ. ആർ തയ്യറാക്കിയെങ്കിലും അതിൽ ബൈക്കൊടിച്ച മോനിഷ് കുമാറിന്റെ പേരുപോലും ഉൾപ്പെടുത്തിയില്ല. മാത്രമല്ല 23 ദിവസം ചികിത്സയിലിരിക്കെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ട് മൊഴിയെടുക്കാനോ സത്യാവസ്ഥ തിരക്കാനോ പൊലീസ് തയ്യായിട്ടില്ല എന്നതും നേരായ രീതിയിലുള്ള ഒരന്വേഷണം നടക്കുന്നില്ല എന്നതിന് തെളിവാണെന്ന് നിലീനയുടെ ബന്ധുക്കൾ പറയുന്നു.

നിലീനയെ പ്രവേശിപ്പിച്ച യശ്വന്ത്പൂരിലെ എം എസ് രാമയ്യമെമോറിയൽ ആശുപത്രിയിൽ രക്ഷിതാക്കൾക്കുണ്ടായ അനുഭവങ്ങൾ കൂടുതൽ സംശയകരമായ ചില സൂചനകൾ നൽകുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് മൂന്നു ദിവസത്തിനുള്ളിൽ ആരോഗ്യനിലയിൽ പുരോഗതി കണ്ടിരുന്നു. അബോധാവസ്ഥ തുടർന്നിരുന്നുവെങ്കിലും ബാഹ്യ പ്രചോദനങ്ങളോട് ശരീരം പ്രതികരിച്ചു തുടങ്ങി. എന്നാൽ ഏപ്രിൽ മൂന്നാം തിയ്യതി ഒരു സംഘം ഡോക്ടർമാർ നിലീനയുടെ അച്ഛൻ വാല്യക്കൊട് ഹരിതത്തിൽ താമസിക്കുന്ന റിട്ട. അദ്ധ്യാപകൻ കെ കെ ചന്ദ്രനെ വിളിച്ച് അവയവദാനത്തെക്കുറിച്ച് ആലോചിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

95 ശതമാനവും മരിച്ചു കഴിഞ്ഞ ശരീരത്തെ വെന്റിലേറ്ററിൽ നിർത്തുന്നതിനൽ അർത്ഥമില്ലന്നൊയിരുന്നു ഡോക്ടർ പറഞ്ഞത്. പിന്നീട് എത്ര ദിവസം വെന്റിലേറ്ററിൽ തുടരാനാകുമെന്ന് നിശ്ചയിക്കാൻ ഒരു പ്രത്യകേ ടെസ്റ്റ് നടത്താമെന്ന് നിർദ്ദശേിച്ചു. ഈ ടെസ്റ്റ് നടത്താൻ രക്ഷിതാവ് ഒരു സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകണമെന്ന് പറഞ്ഞ ഡോക്ടർമാർ പ്രസ്തുത സമ്മത പത്രം വാസ്തവത്തിൽ അവയവദാനത്തിനുള്ള അനുവാദ പത്രമായിരുന്നുവെന്ന വാസ്തവം മറിച്ചു വെക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇൻഫെക്ഷൻ ഉണ്ടായതിനെ തുടർന്ന് നിലീനയുടെ മരണവും സംഭവിച്ചു.

അന്യ സംസ്ഥാനത്ത് പഠിക്കുന്ന ഒരു മലയാളി വിദ്യാർത്ഥിക്ക് ഉണ്ടായ അപകടത്തിൽ നീതി പൂർവ്വമായ ഒരന്വേഷണം പോലും നടന്നിട്ടില്ല. ഇതേ കോളജിൽ ഇതിന് മുമ്പ് ഇത്തരം അപകടങ്ങൾ ഉണ്ടാവുകയും മരണങ്ങൾ വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കോളജ് അധികൃതർ ഇക്കാര്യത്തിൽ പുലർത്തി വരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ബന്ധുക്കൾ പറയുന്നു. കർണാടക മന്ത്രി കെ.ജെ ജോർജിനോട് പരാതി ബോധിപ്പിച്ചങ്കെിലും ഫലവത്തായ നടപടികൾ ഒന്നും ഉണ്ടായില്ല.കർണാടക ആഭ്യന്തരമന്ത്രി പരമേശ്വർ കൂടി അംഗമായിട്ടുള്ള ബോർഡാണ് കോളെജിൻേറത്.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗിനും ആരോഗ്യമന്ത്രി നദ്ദയ്ക്കും പരാതി നൽകിയതായി നിലീനയുടെ പിതാവ് കെ കെ ചന്ദ്രൻ പറഞ്ഞു.

കർണാടക മലയാളി അസോസിയേഷന്റെ സഹായത്തോടെയാണ് കേസുമായി മുന്നോട്ട് പോവുന്നത്.വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമല്ല.ആന്ധ്രപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും മാത്രമല്ല മോനിഷ് കുമാറിന്റെ ഉന്നത ബന്ധങ്ങളുമാണ് കേസ് വഴിമുട്ടാൻ കാരണമെന്ന് അനുമാനിക്കുന്നതായി അദ്ദഹേം വ്യക്തമാക്കി.ഇതേ കോളെജിൽ ഇതിനു മുമ്പും ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ കേസു പോലും രജിസ്റ്റർ ചെയ്തിട്ടില്ല. താരതമ്യേന മലയാളി വിദ്യാർത്ഥികൾ കുറവുള്ള കോളൊജാണിത്.മാദ്ധ്യമങ്ങൾക്കുമുൻപിൽ പ്രത്യക്ഷപ്പെടുന്നതിനും മറ്റും വിദ്യാർത്ഥികളെ അധികൃതർ വിലക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് പ്രത്യക്ഷമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ സമരവുമായി മുന്നോട്ട് പോവണമെന്നു തന്നെയാണ് തങ്ങളുമായി ബന്ധപ്പെടുന്ന വിദ്യാർത്ഥികളുടെ അഭിപ്രായമെന്ന് ആക്ഷൻ കൗൺസിൽ ജോ.കൺവീനർ അഡ്വ.ജലീൽ ഓണത്ത് പറഞ്ഞു. സമ്മർദ്ദങ്ങൾക്ക് ഫലമുണ്ടാവാത്ത പക്ഷം കർണാടക ഹൈക്കൊടതിയെ സമീപിക്കും അദ്ദഹേം അറിയിച്ചു.