- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസ ജീവിതത്തിന്റെ സമ്മർദം താങ്ങാനാകാതെ മലയാളി യുവതി ബ്രിട്ടനിൽ ആത്മഹത്യ ചെയ്തു; അമ്മയുടെ ആശങ്ക പങ്കുവച്ച് എത്തിയ സഹോദരന്റെ ഫോൺ കോളും രക്ഷയായില്ല; ആത്മഹത്യ ശ്രമം പരാജയപ്പെടരുത് എന്ന ലക്ഷ്യത്തോടെ മരണത്തെ ഏറ്റുവാങ്ങി
ലണ്ടൻ: പ്രവാസം, അതൊരു കനലാണ്. ഉറ്റവരും ഉടയവരും കൂടെയില്ലാതെ സദാ സമയം ഉള്ളിൽ നീറിപ്പുകയുന്ന തീക്കനൽ. ചിലപ്പോൾ അതൊന്നു ആളിക്കത്തുമ്പോൾ ഏതൊരാൾക്കും ആവശ്യമാണ് അൽപ്പം താങ്ങും തണലും സ്വാന്തനവും. ഇത്തരത്തിൽ പ്രവാസ ജീവിതത്തിന്റെ സമ്മർദ്ദം താങ്ങാനാകാതെ ഒരു മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. ബ്രിട്ടനിലാണ് മലയാളി വീട്ടമ്മയാണ് മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തത്. ആൽഡർഷോട്ട് എന്ന സ്ഥലത്തു താമസിക്കുന്ന ലിൻസി ജോബിയാണ് ജീവിതം അവസാനിപ്പിച്ചത്. ഏതാനും നാളുകളായി മാനസിക സമ്മർദ്ദം അലട്ടിയ ജീവിതമായിരുന്നു ലിൻസിയുടെതെന്നു സുഹൃത്തുക്കളും മറ്റും സൂചന നൽകുന്നു. അതിനാൽ തന്നെ ഭർത്താവ് ജോബിയും കുട്ടികളും ഒക്കെ സദാസമയം ലിൻസിയെ സന്തോഷവതിയാക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയും സ്‌കൂൾ അവധി പ്രമാണിച്ചു കുടുംബം ഒന്നടങ്കം വിനോദ യാത്രയും നടത്തിയിരുന്നു. ഭർത്താവ് ജോലിക്കു പോയ സമയത്താണ് ലിൻസി മരണത്തെ പുൽകിയത്. കുട്ടികളിൽ മൂത്തയാൾ സ്‌കൂൾ അവധിക്കാലം പ്രമാണിച്ചു ബർമിങ്ഹാമിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ ആയതിനാൽ ഇളയ
ലണ്ടൻ: പ്രവാസം, അതൊരു കനലാണ്. ഉറ്റവരും ഉടയവരും കൂടെയില്ലാതെ സദാ സമയം ഉള്ളിൽ നീറിപ്പുകയുന്ന തീക്കനൽ. ചിലപ്പോൾ അതൊന്നു ആളിക്കത്തുമ്പോൾ ഏതൊരാൾക്കും ആവശ്യമാണ് അൽപ്പം താങ്ങും തണലും സ്വാന്തനവും. ഇത്തരത്തിൽ പ്രവാസ ജീവിതത്തിന്റെ സമ്മർദ്ദം താങ്ങാനാകാതെ ഒരു മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. ബ്രിട്ടനിലാണ് മലയാളി വീട്ടമ്മയാണ് മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തത്. ആൽഡർഷോട്ട് എന്ന സ്ഥലത്തു താമസിക്കുന്ന ലിൻസി ജോബിയാണ് ജീവിതം അവസാനിപ്പിച്ചത്.
ഏതാനും നാളുകളായി മാനസിക സമ്മർദ്ദം അലട്ടിയ ജീവിതമായിരുന്നു ലിൻസിയുടെതെന്നു സുഹൃത്തുക്കളും മറ്റും സൂചന നൽകുന്നു. അതിനാൽ തന്നെ ഭർത്താവ് ജോബിയും കുട്ടികളും ഒക്കെ സദാസമയം ലിൻസിയെ സന്തോഷവതിയാക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയും സ്‌കൂൾ അവധി പ്രമാണിച്ചു കുടുംബം ഒന്നടങ്കം വിനോദ യാത്രയും നടത്തിയിരുന്നു.
ഭർത്താവ് ജോലിക്കു പോയ സമയത്താണ് ലിൻസി മരണത്തെ പുൽകിയത്. കുട്ടികളിൽ മൂത്തയാൾ സ്‌കൂൾ അവധിക്കാലം പ്രമാണിച്ചു ബർമിങ്ഹാമിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ ആയതിനാൽ ഇളയ പെൺകുഞ്ഞു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കുട്ടി അറിയാതിരിക്കാൻ വീടിനു പുറത്തുള്ള ഗാരേജിലാണ് ഇവർ മരണത്തെ കൂട്ട് തേടിയെത്തിയത്. ഒരു കാരണവശാലും മരണ ശ്രമം പരാജയപ്പെടരുത് എന്ന ലക്ഷ്യത്തോടെ ബ്ലീച്ചിങ് ലോഷൻ അടക്കമുള്ള ക്ലീനിങ് ലായിനികൾ കുടിച്ച ശേഷം തീ കൊളുത്തി കഴുത്തിൽ കുരുക്കിട്ട് തൂങ്ങുകയായിരുന്നു.
ഉച്ചക്ക് പന്ത്രണ്ടു മണിയോടെ നടന്ന സംഭവം, ഗാരേജിൽ നിന്നും പുകയും മണവും ഉയരുന്നത് കണ്ടു തൊട്ടടുത്തുള്ള താമസക്കാർ എത്തി ഭർത്താവിനെ വിവരം അറിയിക്കുക ആയിരുന്നു. ജോബിയുടെ കുടുംബവും ആയി ഏറെ അടുപ്പമുള്ളവരാണ് ചൈനക്കാരായ ഈ കുടുംബം. കല്ലമ്പാറ കുറുമള്ളൂർ കുടുംബാംഗമാണ് ജോബി. 11 വയസുള്ള ലാൻസണും 8 വയസ്സുകാരി ലിയോണയുമാണ് മക്കൾ. ആൽഡർഷോട്ടിനു അടുത്ത് നോർത്ത് ക്യാമ്പിലെ ഫൺബറോവിലാണ് ഇവർ താമസിച്ചിരുന്നത്.
ഉടൻ തന്നെ പൊലീസും പാരാമെഡിക് ജീവനക്കാരും എത്തിയെങ്കിലും ആശുപത്രിയിലേക്കു നീക്കും മുൻപ് തന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. തുടർന്ന് തെളിവെടുപ്പിനായി ഫോറൻസിക് വിദഗ്ദ്ധർ എത്തിയ ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് നീക്കിയത്. ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടു മലയാളി കുടുംബത്തിന് മാത്രമാണ് സാക്ഷികൾ ആയി മൃതദേഹം കാണാൻ അവസരം ലഭിച്ചത്.
പ്രാഥമിക ധാരണ അനുസരിച്ചു പോസ്റ്റ്‌മോർട്ടം ചെയ്തു കിട്ടുന്ന മൃതദേഹം നാട്ടിൽ എത്തിച്ചാകും ശവസംസ്‌ക്കാരം നടത്തുക എന്നറിയുന്നു. ദുരന്തമറിഞ്ഞു ജോബിയുടെ സഹോദരൻ അടക്കമുള്ള ബന്ധുക്കൾ ആൽഡർഷോട്ടിൽ എത്തിയിട്ടുണ്ട്. അമ്മയെ ഏറെ സ്‌നേഹിച്ചിരുന്ന, കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന മകന്റെ വിലാപം ഏറെ വേദനയോടെയാണ് വിവരം കേട്ടറിഞ്ഞു എത്തിയവർ ഏറ്റുവാങ്ങിയത്.
അതേസമയം രാവിലെ മുതൽ എന്തോ അപകടം തങ്ങളെ തേടി എത്തുന്നു എന്ന ഉൾവിളി തോന്നിയ ലിൻസിയുടെ അമ്മ നാട്ടിൽ നിന്നും ബഹറിനിൽ ഉള്ള മകനെ വിളിച്ചു ലിൻസിയുമായി സംസാരിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു രാവിലെ പത്തു മണിയോടെ ദീർഘ നേരം സഹോദരൻ ഫോണിൽ ലിൻസിയുമായി സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലിൻസിക്ക് ആശ്വാസം പകരുന്ന വാക്കുകളാകും സഹോദരൻ സംസാരിച്ചിരിക്കുക എന്ന അനുമാനം നിലനിൽക്കെ, മണിക്കൂറുകൾ പിന്നിടും മുൻപേ ലിൻസിയുടെ മനസ്സിനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ചിന്ത എന്തെന്നത് അവ്യക്തമാണ്. അതിനിടെ കഴിഞ്ഞ ദിവസം വരെ ലിൻസി ഏറെ ആഹ്ലാദവാദിയാണ് കാണപ്പെട്ടത് എന്നും മലയാളി സുഹൃത്തുക്കൾ പറയുന്നു.
ഏറെ നാളായി നേഴ്‌സിങ് ഹോമിൽ ജോലി ചെയ്തിരുന്ന ലിൻസി അടുത്ത കാലത്തു ഫ്രിൻലി ഹോസ്പിറ്റലിൽ ജോലി കണ്ടെത്തിയിരുന്നെങ്കിലും ഉടൻ തന്നെ വേണ്ടെന്നു വയ്ക്കുക ആയിരുന്നു. പിന്നീട് ഇതേ പറ്റി അടുത്തറിയാവുന്നവരോട് ഖേദം പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ ലിൻസിയെ പരിചയം ഉള്ളവർക്കെല്ലാം ഒരൊറ്റ വാക്കേ പറയാനുള്ളൂ, ആരെയും സഹായിക്കാൻ സന്മനസ് ഉള്ള, കുടുംബത്തെ പറ്റി ഏറെ ആകുലതകൾ ഉള്ള ഒരു തനി മലയാളി യുവതി.
ഒരാൾ മരിച്ചു കഴിയുമ്പോൾ പറയാൻ കഴിയുന്ന നന്മയുടെ വാക്കുകൾ ആണിതെന്നും കരുതേണ്ട, കാരണം ലിൻസിയുടെ ഫേസ്‌ബുക് അക്കൗണ്ട് നിറയെ മറ്റുള്ളവരെ സഹായിക്കാൻ വ്യഗ്രത കാട്ടുന്ന ഒരു മനസിന്റെ പ്രതിബിംബം ആണ് കാണുവാൻ കഴിയുന്നത്. നേഴ്‌സിങ് പാസായി വിദേശത്തു എത്തി സുഖ ജീവിതം കണ്ടെത്തിയവർ നാട്ടിലുള്ളവരെ മറക്കുന്ന കാലത്തു എവിടെ എങ്കിലും ഒരു വിദേശ നേഴ്‌സിങ് റിക്രൂട്ട് ശ്രദ്ധയിൽ പെട്ടാൽ അതുടനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സന്മനസ് കാട്ടുന്ന ആളാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ലിൻസി.