- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയിൽ നഴ്സായ പാല സ്വദേശി ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ 27കാരിയായ ഭാര്യ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നു; പൊൻകുന്നം സ്വദേശിനിയായ യുവതിയുടെ ദുരൂഹ മരണത്തിൽ ഞെട്ടി ഓസ്‌ട്രേലിയൻ മലയാളികൾ; ഐ ടി എൻജിനീയറായ മോനിഷ മെൽബണിൽ എത്തിയിട്ട് ഏറെക്കാലമായില്ല
മെൽബൺ: അടുത്ത കാലത്തായി പ്രവാസി മലയാൡളെ ഞെട്ടിച്ച ചില ദുരൂഹ മരണങ്ങൾ നടന്നിട്ടുണ്ട്. സലാലയിലെ മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ കൊലപാതകം പ്രവാസികളെ ശരിക്കും ഞെട്ടിച്ചിരുന്നു. ഭർത്താവ് ജോലിക്ക് പോയി തിരുച്ചുവരുമ്പോഴാണ് ഭാര്യയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ യുവതിയുടെ ഭർത്താവും ഏറെക്കാലം പൊലീസിന്റെ കരുതൽ തടങ്കലിൽ കഴിയേണ്ടി വന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു ദുരൂഹ മരണവും നടന്നിരിക്കുന്നു. മലയാളി യുവതിയാണ് ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിച്ചത്. മെൽബണിൽ താമസിക്കുന്ന അരുണിന്റെ ഭാര്യ മോനിഷ അരുണിനെയാണ് (27) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയായിരുന്നു. മെൽബണിലെ ക്ലെയിറ്റിനിലാണ് അരുണിന് ജോലി. ഇവിടെ ഒരു ആശുപത്രിയിൽ മെയിൽ നഴ്‌സായി ജോലി നോക്കുകയായിരുന്നു അരുൺ. ഡ്യൂട്ടി കഴിഞ്ഞ അരുൺ വീട്ടിലെത്തിയപ്പോൾ ഭാര്യ കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കമ്പ്യൂട്ടൽ എൻജിനീയറിങ് ബിരുദധാരിയായ മോനിഷ ഐ.റ്റി. മേഖലയിൽ ജോല
മെൽബൺ: അടുത്ത കാലത്തായി പ്രവാസി മലയാൡളെ ഞെട്ടിച്ച ചില ദുരൂഹ മരണങ്ങൾ നടന്നിട്ടുണ്ട്. സലാലയിലെ മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ കൊലപാതകം പ്രവാസികളെ ശരിക്കും ഞെട്ടിച്ചിരുന്നു. ഭർത്താവ് ജോലിക്ക് പോയി തിരുച്ചുവരുമ്പോഴാണ് ഭാര്യയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ യുവതിയുടെ ഭർത്താവും ഏറെക്കാലം പൊലീസിന്റെ കരുതൽ തടങ്കലിൽ കഴിയേണ്ടി വന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു ദുരൂഹ മരണവും നടന്നിരിക്കുന്നു. മലയാളി യുവതിയാണ് ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിച്ചത്.
മെൽബണിൽ താമസിക്കുന്ന അരുണിന്റെ ഭാര്യ മോനിഷ അരുണിനെയാണ് (27) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയായിരുന്നു. മെൽബണിലെ ക്ലെയിറ്റിനിലാണ് അരുണിന് ജോലി. ഇവിടെ ഒരു ആശുപത്രിയിൽ മെയിൽ നഴ്‌സായി ജോലി നോക്കുകയായിരുന്നു അരുൺ. ഡ്യൂട്ടി കഴിഞ്ഞ അരുൺ വീട്ടിലെത്തിയപ്പോൾ ഭാര്യ കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കമ്പ്യൂട്ടൽ എൻജിനീയറിങ് ബിരുദധാരിയായ മോനിഷ ഐ.റ്റി. മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. ഭർത്താവ് അരുൺ പാലാ സ്വദേശിയാണ്.
ചൊവാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. അരുൺ വീട്ടിലെത്തിയപ്പോൾ കട്ടിലിൽ കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. അടുത്തെത്തിയപ്പോഴാണ് ഭാര്യ മരണപ്പെട്ടുവെന്ന വിവരം ഇയാൾക്ക് മനസിലായത്. ഇതോടെ ഉടൻ തന്നെ അരുൺ പൊലീസിനെ വിവരമറിയിച്ചു. സുഹൃത്തുക്കളെയും സംഭവം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടി ക്രമങ്ങൾ കൈക്കൊണ്ടു.
തുടർനടപടികൾ നടത്തി മൃതദേഹം പോസ്റ്റ് പോർട്ടത്തിനായി കൊണ്ടുപോയി. സോഫ്റ്റ് വെയർ മേഖലയിൽ പഠനം പൂർത്തിയാക്കിയ മോനിഷ അരുണിനെ വിവാഹം കഴിച്ചതിനു ശേഷമാണ് അരുണുമായി മെൽബണിൽ സ്ഥിരതാമസത്തിന് എത്തിയത്. നാട്ടിലായിരുന്ന മോനിഷ അടുത്തിടെയാണ് മെൽബണിൽ എത്തിയത്. മരണ വിവരം നാട്ടിലുള്ള മോനിഷയുടെ മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ട്. ദുരന്തവാർത്തകേട്ട് ഞെട്ടിത്തരിച്ചിരിക്കയാണ് ബന്ധുക്കൾ.
മെൽബണിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമായിരുന്ന അരുൺ കോട്ടയം സ്വദേശിയാണ്. അരുണിന്റെ മെൽബണിൽ തന്നെയുള്ള ബന്ധുക്കളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മോനിഷയ്ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നതൊന്നും അറിവായിട്ടില്ല. അടുത്തിടെ വിവാഹം കഴിഞ്ഞ യുവതിയുടെ പെട്ടന്നുണ്ടായ മരണം മെൽബണിലെ മലയാൡസമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.