ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും മകനും മരിച്ചു. തൃശൂർ കേച്ചേരി ചിറന്നല്ലൂർ ചൂണ്ടൽ ഹൗസിൽ സണ്ണി (45), 10 വയസുകാരനായ മൂത്ത മകൻ എന്നിവരാണു മരിച്ചത്.

ദുബായിലെ മുഹൈസിന വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സണ്ണിയുടെ ഭാര്യയും ഇളയ മകനും പരിക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ദുബായിലുള്ള ഭർത്താവ് സണ്ണിയുടെ അടുത്ത് സന്ദർശക വിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. ഈ മാസം 28ന് തിരിച്ചു പോകാൻ തീരുമാനിച്ചിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മകൻ.