ബംഗളൂരു: മലയാളി യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. വയനാട് പടിഞ്ഞാറേത്തറ സ്വദേശി പാലിഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾക്കു പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന വാൻ നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.