- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലൻഡിൽ തടാകത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു; തിരുവനന്തപുരം സ്വദേശി റോഷ് ജേക്കബിന്റെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും
സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ തടാകത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വലിയതുറ ബംഗ്ലാദേശ് കോളിനിയിൽ രാജീവിന്റെയും രേണുവിന്റെയും മകൻ റോഷ് ജേക്കബാ(28)ണ് ദാരുണമായി മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കാന്റൻ ഗ്ലാറുസിനടുത്തുള്ള വലൻസെ തടാകത്തിൽ കുളിക്കാനിറങ്ങ
സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ തടാകത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വലിയതുറ ബംഗ്ലാദേശ് കോളിനിയിൽ രാജീവിന്റെയും രേണുവിന്റെയും മകൻ റോഷ് ജേക്കബാ(28)ണ് ദാരുണമായി മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കാന്റൻ ഗ്ലാറുസിനടുത്തുള്ള വലൻസെ തടാകത്തിൽ കുളിക്കാനിറങ്ങിയ റോഷ് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻതന്നെ റോഷിനെ ഹെലികോപ്ടർ മാർഗ്ഗം സൂറിച്ച് യുണി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ഇന്നലെ രാത്രി ഏഴോടെ റോഷ് മരിച്ചു.
കൂട്ടുകാർക്കൊപ്പമാണ് റോഷ് തടാകത്തിൽ കുളിക്കാൻ എത്തിയത്. ഏറെ വൈകിയാണ് റോഷിനെ കാണാനില്ലെന്ന കാര്യം കൂട്ടുകാർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയും ഹെലികോപ്ടർ മാർഗം ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
അപകടവിവരമറിഞ്ഞ് ബുധനാഴ്ച തന്നെ റോഷന്റെ മാതാപിതാക്കളും സഹോദരൻ റെക്‌സും തിരുവനന്തപുരത്ത് നിന്നും സ്വിറ്റ്‌സർലൻഡിൽ എത്തിയിരുന്നു. അഞ്ചുദിവസം ആശുപത്രിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ റോഷ് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. റോഷ് ജേക്കബിന്റെ വേർപാടിൽ മനംനൊന്ത് കഴിയുകയാണ് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും.
ഉന്നത വിദ്യാഭ്യാസത്തിനായാണ് റോഷ് സ്വിറ്റസർലൻഡിൽ എത്തിയത്. ഡോക്ടറേറ്റ് പഠനത്തിനായാണ് സൂറിച്ചിൽ എത്തിയത്. പതിവിലും കൂടുതലായിരുന്നു ഞായറാഴ്ച അനുഭവപ്പെട്ട ചൂടെന്നും ഇതിൽ നിന്നു രക്ഷനേടാനായാണ് തടാകത്തിൽ കുളിക്കാൻ കൂട്ടുകാരുമൊത്ത് റോഷ് പോയതെന്നുമാണു റിപ്പോർട്ട. കൂടുതൽ തണുപ്പുള്ള സ്ഥലത്തേക്കു നീന്തിയ റോഷ് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.