- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കരിപ്പൂർ പടന്ന സ്വദേശി മുർഷിദ് മുഹമ്മദ് കൊല്ലപ്പെട്ടത് ആയുധങ്ങളുമായി മുന്നേറുന്ന ഐഎസ് സംഘത്തിൽ പെട്ടപ്പോൾ; അമേരിക്കൻ സേന ബോംബ് വർഷിച്ചപ്പോൾ ജീവൻ പോയി; മറ്റൊരു പടന്ന സ്വദേശിയും കൊല്ലപ്പെട്ടോ എന്ന സംശയം ശക്തം; കൊല്ലപ്പെട്ട യുവാവിന്റെ പിതാവിൽ നിന്നും കൂടുതൽ വിവരം തേടാൻ എൻഐഎ
കണ്ണൂർ: ആയുധങ്ങളുമായി മുന്നേറുന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘത്തിൽപ്പെട്ടതാണ് യുവാവായ തൃക്കരിപ്പൂർ പടന്ന സ്വദേശി ടി.കെ. മുർഷിദ് മുഹമ്മദ് കൊല്ലപ്പെടാൻ കാരണമായത്. അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ പ്രവിശ്യയിൽ വച്ചാണ് മുർഷിദ് അടക്കമുള്ള സംഘത്തെ അമേരിക്കൻ സേന ആക്രമിച്ചത്. ഏറ്റവും കുറഞ്ഞത് നാല്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. മലയാളിയായ പടന്നയിലെ തന്നെ മറ്റൊരാളും കൊല്ലപ്പെട്ടതായ സംശയം ബലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോദിക സ്ഥീരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മുബൈയിൽ കച്ചവടം നടത്തുന്ന പിതാവ് മുഹമ്മദിനാണ് ടെലഗ്രാം മെസഞ്ചർ വഴി മുർഷിദ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. പിതാവ് മുബൈയിൽ നിന്നും ഇന്ന് പടന്നിൽ എത്തുന്നുണ്ട്. അതിനു ശേഷമേ തുടർ വിവരങ്ങൾ എന്തെങ്കിലും എത്തിയിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ. നേരത്തെ അമേരിക്കയുടെ ആളില്ലാ വിമാനത്തിൽ നിന്നും ബോംബ് വർഷത്തിൽ കൊല്ലപ്പെട്ട പടന്ന കാവുംന്തലയിലെ ഹഫീസുദ്ദീന്റെ മരണ വിവരം അറിയിച്ച അഷ്ഫാഖ് മജീദ് തന്നെയാണ്
കണ്ണൂർ: ആയുധങ്ങളുമായി മുന്നേറുന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘത്തിൽപ്പെട്ടതാണ് യുവാവായ തൃക്കരിപ്പൂർ പടന്ന സ്വദേശി ടി.കെ. മുർഷിദ് മുഹമ്മദ് കൊല്ലപ്പെടാൻ കാരണമായത്. അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ പ്രവിശ്യയിൽ വച്ചാണ് മുർഷിദ് അടക്കമുള്ള സംഘത്തെ അമേരിക്കൻ സേന ആക്രമിച്ചത്. ഏറ്റവും കുറഞ്ഞത് നാല്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. മലയാളിയായ പടന്നയിലെ തന്നെ മറ്റൊരാളും കൊല്ലപ്പെട്ടതായ സംശയം ബലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോദിക സ്ഥീരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മുബൈയിൽ കച്ചവടം നടത്തുന്ന പിതാവ് മുഹമ്മദിനാണ് ടെലഗ്രാം മെസഞ്ചർ വഴി മുർഷിദ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. പിതാവ് മുബൈയിൽ നിന്നും ഇന്ന് പടന്നിൽ എത്തുന്നുണ്ട്. അതിനു ശേഷമേ തുടർ വിവരങ്ങൾ എന്തെങ്കിലും എത്തിയിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ.
നേരത്തെ അമേരിക്കയുടെ ആളില്ലാ വിമാനത്തിൽ നിന്നും ബോംബ് വർഷത്തിൽ കൊല്ലപ്പെട്ട പടന്ന കാവുംന്തലയിലെ ഹഫീസുദ്ദീന്റെ മരണ വിവരം അറിയിച്ച അഷ്ഫാഖ് മജീദ് തന്നെയാണ് ഈ വിവരവും കൈമാറിയത്. കഴിഞ്ഞ വർഷം ജൂലായിലാണ് മുർഷിദിനെ കാണാതായത്. ഷാർജയിൽ ജൊലി ചെയ്ത് വരികയായിരുന്ന മുർഷിദ് നാട്ടിലേക്ക് വരികയാണെന്ന് വീട്ടുകാർക്ക് വിവരം നൽകിയിരുന്നു. എന്നാൽ ഇയാൾ നാട്ടിലെത്തിയില്ല. വീട്ടിലെത്താത്ത സാഹചര്യത്തിൽ ബന്ധുക്കൾ ചന്തേരാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുർഷിദ് മുഹമ്മദ് സായിദ് എന്ന കൂട്ടുകാരനൊപ്പം ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ചത്. മുർഷിദിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ താനിനി നാട്ടിലേക്കില്ലെന്നും വിശുദ്ധ യുദ്ധത്തിൽ അണിചേരാൻ പോവുകയാണെന്നും വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മുർഷിദ് മുഹമ്മദ് അടക്കമുള്ള പടന്ന സ്വദേശികളെ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട് ചെയ്തതിന് നേതൃത്വം വഹിച്ചത് ഡോ. ഇജാസും അബദുൾ റാഷിദുമാണ്. ഇവർ കൊണ്ടു പോയ പതിനേഴുപേരിൽ ഹഫീദുദ്ദീൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതായി വിവരം ലഭിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മറ്റുള്ളവരുടെ ഇപ്പോഴുള്ള വിവരങ്ങൾ ഇതുവരേയും അറിവായിട്ടില്ല. താലിബാൻ സംഘടന വിഘടിച്ചതോടെയാണ് അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ്സിന് വേരോട്ടമുണ്ടായത്. അതിനാൽ തീവ്രവാദത്തിലേക്ക് ചേക്കേറുന്നവരുടെ സ്വർഗ്ഗരാജ്യം ഇവിടെയാണ്. സിറിയയിൽ യുദ്ധ തീവ്രത ഏറിയതിനാലും അവിടെ കടക്കാൻ പ്രയാസമായതിനാലുമാണ് ഏഷ്യയൻ വംശജരായ ഐ.സീസ് താത്പര്യക്കാർ ഇവിടേക്ക് കടക്കുന്നത്.
സിറിയയെപ്പോലെ അഫ്ഗാനിസ്ഥാനിലും പോകാൻ കഴിയാത്തവർ അതാത് രാജ്യങ്ങളിൽ ജിഹാദ് നടത്താൻ തയ്യാറാവണമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ നേതൃനിരയിലുള്ളവരുടെ പുതിയ പ്രഖ്യാപനം. കൂടുതൽ മലയാളികളേയും ഇന്ത്യക്കാരേയും തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ഇന്ത്യയിൽ തന്നെ മത പണ്ഡിതരുടെ വേഷത്തിൽ ചിലർ രംഗത്തിറങ്ങിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
യുക്തിവാദികളായ മുസ്ലീങ്ങളെ ആദ്യം ഉന്മൂലനം ചെയ്യണമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വരുന്ന യഹൂദന്മാരെ കൊല്ലണമെന്നും തുടർന്ന് അന്യമതസ്ഥരെ ഇസ്ലാമിക വൽക്കരിക്കുകയോ അല്ലെങ്കിൽ നശിപ്പിക്കുകയോ ചെയ്യണമെന്നുമാണ് ഇവരുടെ പ്രഖ്യാപനം. സുന്നി വിഭാഗക്കാർ ഏതായാലും അവരും തങ്ങളുടെ ശത്രു പക്ഷത്തെന്ന് ഇവർ പ്രഖ്യാപിക്കുന്നു. 23 വയസ്സുകാരനായ യുവാവുൾപ്പെടെ ഇത്തരം പണ്ഡിത വേഷക്കാർ കേരളത്തിൽ മലബാർ മേഖലയിൽ ശക്തമായി പിടിമുറുക്കിയിരിക്കയാണെന്ന് അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.