- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോയത് ഇലക്ട്രീഷ്യനാവാൻ; കിട്ടിയത് ഇഷ്ടിക ചുമക്കലും; ട്രാവൽ ഏജൻസിക്കെതിരെ ഹരിപ്പാട് പരാതി കൊടുത്തപ്പോൾ അറബിയുടെ പൊതിരെ തല്ലും; സൗദിയിൽ മൂന്ന് മലയാളികൾക്ക് ക്രൂരപീഡനം
ആലപ്പുഴ: തൊഴിൽ തട്ടിപ്പിനെതിരെ നാട്ടിലെ പൊലീസിന് പരാതി നൽകിയവർക്ക് സൗദി അറേബ്യയിൽ ക്രൂരമർദനം. ഹരിപ്പാട് സ്വദേശികളായ മൂന്നുപേരെ തൊഴിലുടമയായ അറബിയും സ്‌പോൺസർമാരും ചേർന്ന് ശാരീരികമായി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മനോരമ ന്യൂസ് ചാനൽ പുറത്തുവിട്ടത്്. നാട്ടിൽ ട്രാവൽ ഏജൻസിക്കെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെ
ആലപ്പുഴ: തൊഴിൽ തട്ടിപ്പിനെതിരെ നാട്ടിലെ പൊലീസിന് പരാതി നൽകിയവർക്ക് സൗദി അറേബ്യയിൽ ക്രൂരമർദനം. ഹരിപ്പാട് സ്വദേശികളായ മൂന്നുപേരെ തൊഴിലുടമയായ അറബിയും സ്‌പോൺസർമാരും ചേർന്ന് ശാരീരികമായി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മനോരമ ന്യൂസ് ചാനൽ പുറത്തുവിട്ടത്്. നാട്ടിൽ ട്രാവൽ ഏജൻസിക്കെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നാണ് നോർക്കയുടെ വിശദീകരണം.
ഉയർന്ന ശമ്പളത്തിൽ സൗദിയിലെ കമ്പനിയിൽ ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ തസ്തികകളിൽ ജോലി എന്നായിരുന്നു വാഗ്ദാനം. പാസ്‌പോർട്ടും വിസയുമെല്ലാം സ്‌പോൺസറും ട്രാവൽ ഏജൻസിയും ശരിയാക്കി. ഒന്നരമാസം മുമ്പ് ഹരിപ്പാട് ഏവൂർമുട്ടം സ്വദേശി ബൈജുവിനെയാണ് ആദ്യം കൊണ്ടുപോയത്. ഡിസംബർ ആദ്യവാരത്തിൽ വിമൽകുമാർ അഭിലാഷ് എന്നിവരെയും സൗദിയിലെത്തിച്ചു. നിർമ്മാണ കമ്പനിയിൽ മികച്ച ജോലിയാണ് പ്രതീക്ഷിച്ചത്. എന്നാൽ കിട്ടിയത് ഇഷ്ടികചൂളയിലെ ചുമടെടുപ്പ്. ഒപ്പം അറബിയുടെ ക്രൂര പീഡനവും. ഇതോടെ യുവാക്കൾ പരാതിയുമായെത്തി.
പ്രശ്‌നം വഷളാകുമെന്ന് കണ്ടതോടെ പാസ്‌പോർട്ട് സ്‌പോൺസർ കൈവപ്പെടുത്തി. വാഗ്ദാനം ചെയ്ത ജോലി നൽകാത്തതിനെ ചോദ്യം ചെയ്തപ്പോൾ കൊന്നുകളയുമെന്നായി ഭീഷണി. തുടർന്ന് അറബിയുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന യുവാക്കൾ ദൃശ്യങ്ങൾ നാട്ടിലേയ്ക്കയച്ചു. ഒളിവിൽ കഴിയുകയാണെന്നും ഏത് നിമിഷവും അറബിയുടെയോ സ്‌പോൺസർമാരുടെയോ കൈയിലകപ്പെട്ടേക്കാമെന്ന വിവരമാണ് വീട്ടുകാരുമായി ഇവർ പങ്കുവച്ചത്.
സൗദിയിലെ മലയാളി സംഘടനകളുടെ ഏകോപനം ഉറപ്പാക്കി ഇവരെ കണ്ടെത്താനാണ് ശ്രമം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രവാസി കാര്യമന്ത്രി കെസി ജോസഫും അറിയിച്ചു. ആളൊന്നുക്ക് ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപവീതം നൽകിയാൽ നാട്ടിലേയ്ക്ക് മടക്കി അയക്കാമെന്നാണ് മലയാളികൾകൂടി ഉൾപ്പെട്ട വീസ് തട്ടിപ്പ് സംഘത്തിന്റെ നിലപാട്. ഒപ്പം ട്രാവൽ ഏജൻസിക്കെതിരെ യുവാക്കളുടെ മാതാപിതാക്കൾ കായംകുളം പൊലീസിന് നൽകിയ പരാതിയും പിൻവലിക്കണം.
യമൻ അതിർത്തിയിലെ അബാഹയിലാണ് യുവാക്കളുള്ളത്. എംബസിയുടെ ഇടപെടലിലൂടെ ഇവരെ നാട്ടിലെത്തിക്കാനാണ് നോർക്കയുടെ ശ്രമം. ട്രാവൽ ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും. ഇവരെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്താനാണ് നീക്കം.