- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിൽ ചേരാൻ ഇന്ത്യ വിട്ട മലയാളികളെ ഒടുവിൽ കണ്ടെത്തി; 22 പേരും അഫ്ഗാനിലെ ഐസിസ് പരിശീലന ക്യാമ്പിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് എൻഐഎ; ഐഎസിന്റെ പ്രധാന ക്യാമ്പിൽ പരിശീലനം ലഭിച്ച ശേഷം മാത്രം സിറിയയിലേക്ക്
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച ഐസിസ് വാർത്തകൾ വീണ്ടും സജീവമാകുന്നു. ഐസിസിൽ ചേരാൻ വേണ്ടി ഇന്ത്യവിട്ട മലയാളികൾ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് ഒടുവിൽ അന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന വിവരം. കേരളത്തിൽ നിന്നും കാണാതായവരിൽ 22 പേരും അഫ്ഗാനിൽ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) വ്യക്തമാക്കുന്ന വിവരം. അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിലെ ഐ.എസ്. ക്യാമ്പിലാണ് ഇവരെന്നും ഇവിടെ പരിശീലനം നടത്തുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. ഗൾഫ് നാടുകളിൽ നിന്നും പോയവർ അടക്കം ഐഎസ് പരിശീലന ക്യാമ്പിലുണ്ട്. അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽനിന്ന് 1,000 മുതൽ 3,000 വരെ ഐ.എസ്. തീവ്രവാദികൾ പരിശീലനംനേടുന്നതായി അഫ്ഗാനിസ്താനിലെ ഇന്റലിജൻസ് ഏജൻസികൾ എൻ.ഐ.എയെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യപങ്ക് ഷജീർ മംഗളാസ് സെരി അബ്ദുൽ ലാ എന്ന സമീർ അലിയാണ്. ഇയാളും ഇവർക്കൊപ്പം അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ ജിഹാദിന് ആഹ്വാനംചെയ്ത് ഇയാൾ നടത്തിയ ഫേ
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച ഐസിസ് വാർത്തകൾ വീണ്ടും സജീവമാകുന്നു. ഐസിസിൽ ചേരാൻ വേണ്ടി ഇന്ത്യവിട്ട മലയാളികൾ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് ഒടുവിൽ അന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന വിവരം. കേരളത്തിൽ നിന്നും കാണാതായവരിൽ 22 പേരും അഫ്ഗാനിൽ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) വ്യക്തമാക്കുന്ന വിവരം. അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിലെ ഐ.എസ്. ക്യാമ്പിലാണ് ഇവരെന്നും ഇവിടെ പരിശീലനം നടത്തുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. ഗൾഫ് നാടുകളിൽ നിന്നും പോയവർ അടക്കം ഐഎസ് പരിശീലന ക്യാമ്പിലുണ്ട്.
അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽനിന്ന് 1,000 മുതൽ 3,000 വരെ ഐ.എസ്. തീവ്രവാദികൾ പരിശീലനംനേടുന്നതായി അഫ്ഗാനിസ്താനിലെ ഇന്റലിജൻസ് ഏജൻസികൾ എൻ.ഐ.എയെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യപങ്ക് ഷജീർ മംഗളാസ് സെരി അബ്ദുൽ ലാ എന്ന സമീർ അലിയാണ്. ഇയാളും ഇവർക്കൊപ്പം അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിൽ ജിഹാദിന് ആഹ്വാനംചെയ്ത് ഇയാൾ നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ഉറവിടം ഇതേ സ്ഥലമാണെന്ന് അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞു. ഇറാഖിലെ മോസുൾ, റാഖ എന്നീ ആസ്ഥാനങ്ങൾ നഷ്ടമായശേഷം തങ്ങളുടെ ആസ്ഥാനം അഫ്ഗാനിസ്താനിലേക്ക് മാറ്റാനാണ് ഐ.എസ്. ശ്രമിക്കുന്നത്.
ഇതിനാലാണ് പുതുതായി തിരഞ്ഞെടുക്കുന്നവരെ പരിശീലനത്തിന് അവിടേക്കയയ്ക്കുന്നത്. മലയാളികൾ അഫ്ഗാനിസ്താനിലെത്താനും ഇതാണ് കാരണമെന്ന് കരുതുന്നു. കാണാതായ മലയാളികളെക്കുറിച്ച് മാസങ്ങൾനീണ്ട അന്വേഷണത്തിനൊടുവിലാണ് ദേശീയ അന്വേഷണ ഏജൻസികൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ഇവരിൽ ഏറെപ്പേരും ദുബായ്, അബുദാബി വഴിയാണ് അഫ്ഗാനിസ്താനിലെത്തിയത്.
തൊണ്ണൂറുകളിൽ അൽഖായിദ സ്ഥാപകൻ ഉസാമ ബിൻലാദൻ അമേരിക്കയ്‌ക്കെതിരെയുള്ള പോരാട്ടം നടത്താൻ താവളമാക്കിയ പ്രദേശം
നാംഗർഹാർ. കഴിഞ്ഞ മെയ്ജൂൺ മാസങ്ങളിലായാണ് പാലക്കാട്, കാസർകോട്ടെ പടന്ന, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽനിന്ന് യുവതീയുവാക്കളെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തൃക്കരിപ്പൂർ സ്വദേശി അബ്ദുൾറാഷിദാണ് ഇവരെ ഐ.എസ്. കേന്ദ്രത്തിലെത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റിൽ ഇയാളുടെ രണ്ടാംഭാര്യ ബിഹാർ സ്വദേശിനി യാസ്മിൻ മുബാറക്ക് അറസ്റ്റിലായതാണ് വഴിത്തിരിവായത്. സെപ്റ്റംബറിൽ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി സംഭവത്തിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശി മംഗലച്ചേരി സജീർ അബ്ദുള്ളയാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം മലയാളികൾ അഫ്ഗാനിലെ ഐസിസ് ക്യാമ്പിലാണെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിടടിരുന്നു. ക്യാമ്പിൽ എത്തിയ മലയാളി സംഘത്തിന് ക്യാമ്പിൽ സുഖവാസമെന്ന് രാജ്യം വിട്ട മലയാളികൾ ബന്ധുക്കളെ അറിയിച്ചെന്നായിരുന്നു വാർത്തകൾ. ക്ലിനിക്ക് തുടങ്ങിയും വിവാഹം കഴിച്ചും മലയാളി സംഘം അഫ്ഗാനിസ്ഥാനിലെ ഐസിസ് സ്വാധീന മേഖലയിൽ കഴിയുന്നതായാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കാസർക്കോട്ട് നിന്നും കാണാതായ ഡോ.ഇജാസ്, ഭാര്യ റുഫൈല, അഷ്ഫാഖ് മജീദ് എന്നിവർ കഴിഞ്ഞ ജൂലൈ മാസത്തിൽ തങ്ങൾ ഐസിസ് ക്യാമ്പിലാണെന്നും ഖിലാഫത്ത് സ്ഥാപിക്കുന്നുന്നതിനായാണ് ഇവിടെ വന്നതെന്നും വ്യക്തമാക്കി വീട്ടുകാർക്ക് ശബ്ദ ശന്ദേശം അയച്ചിരുന്നു. പിന്നീട് ഏറെ കാലം ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നില്ല. പിന്നീട് കഴിഞ്ഞ മാസങ്ങളിലായി ബന്ധുക്കളെ വിളിച്ചിരുന്നു.
എംബിബിഎസ് ബിരുദദാരിയായ തൃക്കരിപ്പൂർ സ്വദേശിയായ ഇജാസും സംഘത്തിലെ മറ്റൊരാളും ചേർന്നാണ് ഐസിസ് ക്യാമ്പിൽ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഇതു സംബന്ധിച്ച വിവരം ബന്ധുക്കൾക്കു ലഭിച്ചത്. ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു വീട്ുകാരോട് ഡോ.ഇജാസ് പറഞ്ഞിരുന്നത്. അതേസമയം സംഘത്തിൽ ബാച്ചിലേഴ്‌സ് ആയി ഉണ്ടായിരുന്നതിൽ മൂന്നു പേർ ഇവിടെ വച്ച് വിവാഹിതരായി. അഫ്ഗാനിലെ ഐസിസ് ക്യാമ്പിലെതത്തിയ യുവതികളെയാണ് മലയാളി യുവാക്കൾ വിവാഹം കഴിച്ചത്. ഇതുസംബന്ധമായ വിവരംങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അഷ്ഫാഖ് മജീദ് അടക്കമുള്ളവരാണ് വിവാഹിതരായത്. വിവാഹത്തിനു മുമ്പ് ഇവർ നാട്ടിലെ അടുത്ത ബന്ധുക്കൾക്ക് വിവരം അറിയിച്ചിട്ടുണ്ട്. നേരത്തെ പാലക്കാട് യാക്കരയിലെ ബെക്‌സൺ എന്ന ഈസയുടെ ഭാര്യ നിമിഷ ഫാത്തിമ അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ വച്ച് പ്രസവിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഫാത്തിമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായുള്ള സന്ദേശം പാലക്കാട്ടെ വീട്ടിലേക്കു അയച്ചിരുന്നു. ഭർത്താവിനും ഭർതൃ സഹോദരൻ യഹി യക്കും ഒപ്പം നിമിഷ ഫാത്തിമ നാടുവിട്ടപ്പോൾ ഗർഭിണിയായിരുന്നു.
കാസർകോട് നിന്ന് കാണാതായ അബ്ദുൽ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരൻ ഷിഹാസ്, ഷഫിസുദ്ദീൻ, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം, സഹോദരൻ ബെക്‌സൺ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത തിരോധാന കേസുകളെല്ലാം കഴിഞ്ഞ മൂന്ന് മാസമായി എൻ.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈയിടെ വിദേശത്തുള്ള സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് (ഐആർഎഫ്)അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.