- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ വാഹനാപകടം: മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും; പരുക്കേറ്റവരുടെ നില ഗുരതരമായി തുടരുന്നു
സലാല: കഴിഞ്ഞ ദിവസം ഒമാനിലെ സലാലക്കടുത്ത് താഖയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളായ ഉണ്ണികൃഷ്ണ(54)ന്റെയും സരസ്വതി(സുമ-35)യുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ട് മലയാളികളുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മലയാളി നഴ്‌സുമാരായ ഹരിപ്പാട് സ്വദേശിനി ധന്യ (26), മാലിനി (30) എന്നിവരാണ്
സലാല: കഴിഞ്ഞ ദിവസം ഒമാനിലെ സലാലക്കടുത്ത് താഖയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളായ ഉണ്ണികൃഷ്ണ(54)ന്റെയും സരസ്വതി(സുമ-35)യുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ട് മലയാളികളുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
മലയാളി നഴ്‌സുമാരായ ഹരിപ്പാട് സ്വദേശിനി ധന്യ (26), മാലിനി (30) എന്നിവരാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇരുവരെയും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ ഡ്യുട്ടിയിൽ പ്രവേശിക്കാൻ പോകുന്നതിനിടെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സുമാർ സഞ്ചരിച്ച വാഹനവുമായി സ്വദേശിയുടെ വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം.
മലപ്പുറം ചെമ്മാട് എആർ നഗർ സ്വദേശി കപ്പെടത്ത് തലത്തിൽ ഉണ്ണികൃഷ്ണൻ, ഒറ്റപ്പാലം പാലപ്പുറം മനിശ്ശീരി തൃക്കങ്ങോട് മുല്ലശ്ശേരി സുരേഷ്‌കുമാറിന്റെ ഭാര്യ സരസ്വതി, ഒരു ഒമാനി നഴ്‌സ് ഹനാൻ എന്നിവരാണ് മരിച്ചത്.
സലാല ഇന്ത്യൻ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മനീഷയാണ് സരസ്വതിയുടെ ഏക മകൾ. സരസ്വതിയുടെ അമ്മ മാധവിക്കുട്ടിയും ഇരട്ട സഹോദരി ലക്ഷ്മിയും സലാലയിലുണ്ട്. നാട്ടിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന സുരേഷ് കുമാർ അടുത്ത മാസം സലാലയിൽ വരാനിരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ ഭാര്യയും രണ്ടു മക്കളും സലാലയിലുണ്ട്.