- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് അവർ ഞങ്ങളുടെ പൂർവ്വികരെ ജാതി പറഞ്ഞ് ഓടിച്ചു; ഇപ്പോൾ തെരുവിലിറങ്ങി അവകാശം സംരക്ഷിക്കാൻ ശ്രമിക്കുന്നു; അയ്യപ്പന്റെ വളർത്തച്ഛനെക്കുറിച്ച് പറയുന്നവർ ജന്മം നൽകിയവരെ മറക്കുന്നത് സൗകര്യപൂർവ്വം; ശബരിമലയിലെ ശബരി തന്നെ ഒരു മലയരയ സമുദായത്തിപ്പെട്ട സ്ത്രീയാണെന്നിരിക്കെ നിരോധനം ആരുടെ പേരിൽ; ശബരിമല ക്ഷേത്രത്തിന്റെ അവകാശം തിരികെ ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മലയരയസഭ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണം എന്നാവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. അയ്യപ്പൻ മലയരയനായിരുന്നെന്നും അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയും തങ്ങളുടെ ആചാരങ്ങളുമെല്ലാം ബ്രാഹ്മണർ തട്ടിപ്പറിക്കുകയായിരുന്നെന്ന് ഐക്യമലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ സജീവ് വ്യക്തമാക്കി. ചരിത്രത്തെ വിസ്മരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വളർത്തച്ചനായ പന്തളം രാജാവിനെ കുറിച്ച് പറയുന്നവർ എന്തുകൊണ്ട് അയ്യപ്പന് ജന്മം നൽകിയവരെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ''ശബരിമലയിൽ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തിൽപ്പെട്ട യുവതികൾ നിലവിൽ ശബരിമലയിൽ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്''- പി.കെ സജീവ് വ്യക്തമാക്കി. ശബരിമലയിലേയും കരിമലയിലേയും നടത്തിപ്പുകാർ തങ്ങളായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണം എന്നാവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. അയ്യപ്പൻ മലയരയനായിരുന്നെന്നും അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയും തങ്ങളുടെ ആചാരങ്ങളുമെല്ലാം ബ്രാഹ്മണർ തട്ടിപ്പറിക്കുകയായിരുന്നെന്ന് ഐക്യമലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ സജീവ് വ്യക്തമാക്കി. ചരിത്രത്തെ വിസ്മരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വളർത്തച്ചനായ പന്തളം രാജാവിനെ കുറിച്ച് പറയുന്നവർ എന്തുകൊണ്ട് അയ്യപ്പന് ജന്മം നൽകിയവരെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
''ശബരിമലയിൽ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തിൽപ്പെട്ട യുവതികൾ നിലവിൽ ശബരിമലയിൽ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്''- പി.കെ സജീവ് വ്യക്തമാക്കി. ശബരിമലയിലേയും കരിമലയിലേയും നടത്തിപ്പുകാർ തങ്ങളായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്ന് സജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമലക്ഷേത്രം തന്ത്രികുടുംബം മലയരയവിഭാഗത്തിൽ നിന്ന് തട്ടിയെടുത്ത് ബ്രാഹ്മണവൽക്കരിച്ചതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി.കെ സജീവ്. ഞങ്ങളുടെ കാരണവന്മാരെയും മുത്തശ്ശന്മാരെയും അവിടുന്നെല്ലാം ജാതിയുടെ പേര് പറഞ്ഞ് ഓടിച്ചു വിട്ടതാണെന്നും സജീവ് പറഞ്ഞു.
'ശബരിമല പൂജാരിമാരുടെ ലിസ്റ്റ് എടുത്തുനോക്കിയാൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം, ശബരിമലയിലെ ആദ്യത്തെ പൂജാരി കരിമല അരയനാണ് എന്നതാണ്. രണ്ടാം പൂജാരി കാളിനാനി അരയൻ, മൂന്നാമത്തെ പൂജാരി കോർമ്മന അരയൻ പിന്നീടാണ് 1902 മുതൽ താഴ്മൺ മഠം ശബരിമല അയ്യപ്പന്റെ പൂജാരിയായിട്ട് വരുന്നത്. ശബരിമലയിലെ ഒന്നാമത്തെ പടി അത് തിരിച്ചിട്ടിരിക്കയാണ്. അത് മറിച്ചിട്ട് കഴിഞ്ഞാൽ കരിമല അരയൻ വക എന്ന് കാണാം'. മാതൃഭൂമിയിലെ 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പരിപാടിയിൽ ആയിരുന്നു സജീവിന്റെ പ്രതികരണം.
'ഞങ്ങളുടെ കാരണവന്മാരെയും മുത്തശ്ശന്മാരെയും അവിടുന്നെല്ലാം ജാതിയുടെ പേര് പറഞ്ഞ് ഓടിച്ചു വിട്ടതാണ്. അതിന്റെ പ്രതിനിധികൾ ആണ് ഞങ്ങൾ. നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിനരികിൽ പതിമൂന്നാം നൂറ്റാട്ടിലെ ചില ചിത്രങ്ങൾ ഉണ്ട്. വനത്തിനകത്തേക്ക് 28 കിലോമീറ്റർ സഞ്ചരിച്ചാൽ കൊതക്കുത്തിപ്പാറ എന്ന സ്ഥലത്ത് 18 പടികൾ ഇന്നും കുത്തിവച്ചിട്ടുണ്ട്. അവിടെ കല്ലറകൾ ഉണ്ട്. അധികാരമുള്ള ആളുകൾ അവിടം പിടിച്ചെടുത്ത് മലയരയെ ക്ഷേത്രത്തിൽ നിന്നും ഇറക്കിവിട്ടതാണ്. ഞങ്ങടെ ആ പൂർവ്വികരുടെ ശാപമാണ് ഇന്ന് ശബരിമലയിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് തോന്നിപ്പോകാറുണ്ട്. സജീവ് വിശദീകരിക്കുന്നു.
നേരത്തെ നൂറ് വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങൾ തട്ടിപ്പറിച്ചവരാണ് ഇപ്പോൾ ആചാരം സംരക്ഷിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നതെന്ന പ്രസ്താവനയുമായി പി.കെ സജീവ് രംഗത്തെത്തിയിരുന്നു. ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നു. 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയിൽ അധികാരം സ്ഥാപിച്ചു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവൽക്കരിക്കപ്പെട്ടതാണ്. വ്യക്തമായ തെളിവുകളോടെ തങ്ങൾ ചരിത്രം പറഞ്ഞപ്പോഴൊക്കെ ദുരാരോപണങ്ങളുമായാണ് മലയരയരെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.