- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയ്ക്കിടെയിൽ സ്വകാര്യഭാഗങ്ങളിൽ വേദനയെന്ന് കുട്ടി ഡോക്ടറോട് പറഞ്ഞു; പിന്നീട് പുറംലോകം അറിഞ്ഞത് അഞ്ചു വയസ്സുകാരിയുടേയും ഒൻപതുകാരിയുടേയും പീഡനം; മലയിൻകീഴിൽ സഹോദരരെ ലൈംഗികമായി ഉപയോഗിച്ചത് അമ്മയുടെ മാനസിക രോഗിയായ മുറച്ചെറുക്കൻ
തിരുവനന്തപുരം: മലയൻകീഴിൽ സഹോദങ്ങളെ പീഡനത്തിന് ഇരയായക്കിയത് അടുത്ത ബന്ധുവെന്ന് പൊലീസ് വിശദീകരണം. അഞ്ചുവയസുള്ള പെൺകുട്ടിയും ഒൻപതു വയസുള്ള ആൺകുട്ടിയുമാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പൂവച്ചൽ സ്വദേശി വിനോദ് എന്നയാളെ മലയൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടികളുടെ അമ്മയുടെ മുറച്ചെറുക്കനാണ് പിടിയിലായ വിനോദ്. മാസങ്ങളായി പീഡനം നടന്ന് വന്നിരുന്നുവെന്നാണ് പരാതി. മൂത്ത കുട്ടി ശാരീരികമായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഒരു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടികൾ ഇപ്പോൾ ഉള്ളത്. അഞ്ചര വയസ്സുള്ള പെൺകുട്ടിയേയും ഒൻപത് വയസ്സുള്ള സഹോദരനേയും പീഡിപ്പിച്ച മനോജിന് മാനസിക പ്രശ്നവുമുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനം മാസങ്ങളായി പീഡിപ്പിച്ച് വരികയായിരുന്നുവെന്നും മലയിൻങ്കീഴ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കുട്ടികളുടെ ബന്ധുവായതിനാൽ ഇയാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട
തിരുവനന്തപുരം: മലയൻകീഴിൽ സഹോദങ്ങളെ പീഡനത്തിന് ഇരയായക്കിയത് അടുത്ത ബന്ധുവെന്ന് പൊലീസ് വിശദീകരണം. അഞ്ചുവയസുള്ള പെൺകുട്ടിയും ഒൻപതു വയസുള്ള ആൺകുട്ടിയുമാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പൂവച്ചൽ സ്വദേശി വിനോദ് എന്നയാളെ മലയൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടികളുടെ അമ്മയുടെ മുറച്ചെറുക്കനാണ് പിടിയിലായ വിനോദ്.
മാസങ്ങളായി പീഡനം നടന്ന് വന്നിരുന്നുവെന്നാണ് പരാതി. മൂത്ത കുട്ടി ശാരീരികമായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഒരു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടികൾ ഇപ്പോൾ ഉള്ളത്. അഞ്ചര വയസ്സുള്ള പെൺകുട്ടിയേയും ഒൻപത് വയസ്സുള്ള സഹോദരനേയും പീഡിപ്പിച്ച മനോജിന് മാനസിക പ്രശ്നവുമുണ്ടെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ഏതാനം മാസങ്ങളായി പീഡിപ്പിച്ച് വരികയായിരുന്നുവെന്നും മലയിൻങ്കീഴ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കുട്ടികളുടെ ബന്ധുവായതിനാൽ ഇയാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും വീട്ടുകാർക്ക് അതു കൊണ്ട് തന്നെ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും പൊലീസ് പറയുന്നു. മൂത്ത കുട്ടിക്ക് ചികിത്സയക്കായി ആശുപത്രിയിൽ പോയപ്പോഴാണ് കുട്ടി ഡോക്ടറോട് പീഡന വിവരം തുറന്ന് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
മലയിൻങ്കീഴ് മണിയറവിളയിലാണ് അഞ്ചേകാൽ വയസ്സുള്ള പെൺകുട്ടിയും ഒൻപത് വയസ്സുള്ള സഹോദരനും ഇവരുടെ അമ്മയും മുത്തശ്ശിയും താമസിച്ചിരുന്നത്. കുട്ടികളുടെ അച്ഛൻ നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയതായിരുന്നു. കുട്ടികളുടെ ബന്ധു കൂടിയായ വിനോദ് സ്ഥിരമായി ഇവിടെ മണിയറവിളയിലെ വീട്ടിൽ വരാറുണ്ട്. കാട്ടാക്കട കുറ്റിച്ചൽ സ്വദേശിയായ ഇയാൾ മേസ്തിരിപ്പണിക്ക് പോകുന്നയാളാണ്. കുട്ടികളുടെ അമ്മ കൂലിപ്പണിക്കും വീട്ടുജോലിക്കുമെല്ലാം പോയാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ബന്ധുവായ വിനോദിന് ചെറിയ മാനസിക പ്രശ്നങ്ങളുമുണള്ളയാളാണെന്നും മലയിൻങ്കീഴ് പൊലീസ് പറയുന്നു.
ഒൻപത് വയസ്സുള്ള മൂത്ത കുട്ടിക്ക് മജ്ജ സംബന്ധമായ അസുഖമുള്ളതിനാൽ സ്ഥിരമായി ആശൂപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് പോകും. ഈ സമയത്ത് വീട്ടിൽ ഇളയ പെൺകുട്ടിയും മുത്തശ്ശിയും മാത്രമാണ് ഉണ്ടാകാറുള്ളത്. ഈ സമയങ്ങളിലാണ് വിനോദ് കൂടുതലായും ഇവിടെ എത്തിയിരുന്നത്. ചികിത്സ സംബന്ധായ കാര്യങ്ങളും ആശുപത്രിയിൽ പോകുന്ന വിവരവുമെല്ലാം കുശലാന്വേഷണത്തിന്റെ ഭാഗമായി നേരത്തെ തന്നെ മനസ്സിലാക്കിയ ശേഷമാണ് മിക്കവാറും വിനോദ് ഇവിടേക്ക് വരുന്നത്. കുട്ടിയെ കളിപ്പിക്കുന്ന മട്ടിൽ അമിതമായി ലാളിച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പൊലീസ് പറയുന്നു.
ആൺകുട്ടിയും പെൺകുട്ടിയും വീട്ടിലുള്ളപ്പോൾ ഇയാൾ കുട്ടികളുടെ അമ്മ ജോലിക്ക് പോകുന്ന സമയത്താണ് എത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. പിന്നെ പ്രായമായ മുത്തശ്ശിയുടെ കണ്ണിൽ പെടാതെ കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് നിരന്തരം ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ചാണ് അപ്രതീക്ഷിതമായി പീഡന വിവരം കുട്ടി ഡോക്ടറോട് പറഞ്ഞത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിയ ശേഷം മജ്ജ സംബന്ധമായ പരിശോധനകൾക്കിടയിൽ സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് ആൺകുട്ടി ഡോക്ടറോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രകൃതി വിരുദ്ധ പീഡനം നടന്നിട്ടുണ്ടെന്ന സംശയം തോന്നിയ ഡോക്ടർ കുട്ടിയോട് വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് തന്നെയും സഹോദരിയേയും വിനോദ് എന്ന ബന്ധു പീഡിപ്പിക്കുന്ന രീതികളെ കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്.
ഉടൻ തന്നെ ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലതെത്തി സംഭവം അന്വേഷിച്ച ശേഷം മലയിൻ കീഴ് പൊലീസിനോട് ചൈൽഡ് ലൈൻ തന്നെ നേരിട്ട് ആവശ്യപ്പെടുകായിരുന്നു.കാട്ടാക്കട കുറ്റിച്ചലുള്ള പ്രതിയുെട അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുക്കും.