ക്വാലാലംപൂർ: ദുരൂഹ സാഹചര്യത്തിൽ എട്ടു വർഷം മുൻപ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം ഇപ്പോഴും പിടികിട്ടാത്ത ചോദ്യമായി തുടരുകയാണ്. വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ അപ്രത്യക്ഷമാകൽ എന്നാണ് എം എച്ച് 370 വിമാനത്തിന്റെഅപ്രത്യക്ഷമാകലിനെ പറയുന്നത്. ബെയ്ജിംഗിലേക്ക് യാത്ര തിരിക്കാനായി കുലാലംപൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് ഏറെ വൈകാതെ വിമാനം റഡാറിൽ നിന്നും മായുകയായിരുന്നു. 2014 മാർച്ച് 8 നായിരുന്നു ഇത് നടന്നത്.

ബോയിങ് 777-200 ഇ ആർ വിമാനത്തിനും അഹ്റ്റിലെ 239 ആളുകൾക്കും എന്തു സംഭവിച്ചു എന്നത് ഇന്നും അറിയുവാൻ കഴിയാത്ത കാര്യമാണ്. ഇതിനെ തുടർന്ന് വ്യാപകമായ തിരച്ചിലുകൾ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ ദുരൂഹത അവസാനിപ്പിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുന്നു എന്നാണ് യൂണികോണേയ്‌രോസ്പേസിലെ ആൻഡ്രൂ മിൽനെ പറയുന്നത്.വിമാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന അദ്ദേഹം പറയുന്നത് കംബോഡിയയിലെ നിബിഡ വനത്തിനുള്ളിൽ ഒരു വലിയ ആഘാതം നടന്നതായി ചില ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് എന്നാണ്.

ഈ ചിത്രങ്ങൾ അമേരിക പ്രതിരോധ സേനയിലേയും വൈറ്റ്ഹൗസിലേയും ചിലരുമായി പങ്കുവയ്ക്കുകയും പുന പരിശോധിക്കുകയും ചെയ്തു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നൗ. 2022 ആദ്യം, വിമാനം കണ്ടെത്തുന്നതിനായി ഒരു ഹെലികോപ്റ്റർ തിരച്ചിലിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിമാനം പറന്നുയർന്ന് ഏകദേശം 38 മിനിറ്റിനു ശേഷം വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം ലഭിക്കുമ്പോൾ വിമാനം തെക്കൻ ചൈന കടലിനു മുകളിലായിരുന്നു. അല്പ സമയത്തിനുനു ശേഷം എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അതേസമയം പിന്നെയും ഒരു മണിക്കൂർ നേരം ഇത് സൈനിക റഡാറിൽ ദൃശ്യമായിരുന്നു.

റഡാർ ഡാറ്റ പ്രകാരം വിമാനം അതിന്റെ നിശ്ചിത പാതയിൽ നിന്നും വ്യതിചലിച്ച് മലേഷ്യയിലെ പെനാംഗ് ദ്വീപിന് വടക്ക് പടിഞ്ഞാറ് മാറി 200 നോട്ടിക്കൽ മൈൽ ദൂരത്തിൽ അപ്രത്യക്ഷമായി എന്നതാണ് വിവരം. എന്നിരുന്നാലും മിൽനെ വിശ്വസിക്കുന്നത് മലേഷ്യയുടെ വടക്ക്കിഴക്കായി, തായ്ലാൻഡിനും വിയറ്റ്നാമിനും ഇടയിൽ സ്ഥിതിചെയ്യുന്ന കംബോഡിയയിൽ വിമാനം തകർന്ന് വീണിട്ടുണ്ടാകും എന്നാണ്. ഏകദേശം അപ്രത്യക്ഷമായ സമയത്തിനടുത്ത് വിമാനം കംബോഡിയയുടെ ആകാശത്തായിരുന്നു എന്നതിന് ദുർബലമായതാണെങ്കിലും ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ അവഗണിച്ചിരുന്നു.

അവസാനമായി മലേഷ്യൻ ഓപ്സ് കൺട്രോളിന് വിമാനത്തിൽ നിന്നും ലഭിച്ച സന്ദേശം കംബോഡിയയിൽ നിന്നായിരുന്നു എന്ന് അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, സൗത്ത് ഇന്ത്യ സമുദ്രമേഖലയിൽ നിന്നുള്ളതാണ് കൂടുതൽ വിശ്വാസയോഗ്യമായത് എന്നതിനാൽ മറ്റേത് അവഗണിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, വിമാനം തകർന്നു എന്ന് വിശ്വസിക്കപ്പെടുന്ന വനമേഖലയുടെ തകരുന്നതിനു മുൻപും അതിനു ശേഷവും ഉള്ള ഉപഗ്രഹചിത്രങ്ങളും ഈ അനുമാനത്തിന് കൂടുതൽ കരുത്തേകുന്നു. ഈ ചിത്രങ്ങളിൽ, വനമേഖലയുടെ പ്രസ്തുത ഭാഗത്ത് കനത്ത ഒരു ആഘാതം നടന്ന ലക്ഷണമുണ്ട്.