- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടായി താമസിക്കുന്നതെങ്കിലും ബന്ധമൊഴിഞ്ഞിട്ടില്ല; പെണ്ണിന് ആൺതുണ എപ്പോഴും തലവേദന; സൗഹൃദങ്ങൾ ഉപേക്ഷിച്ചത് ആത്മാർത്ഥത ഇല്ലാത്തതിനാൽ: നീനാ കുറുപ്പിന് പറയാനുള്ളത്
മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് നീനാ കുറുപ്പ്. എന്നാൽ മറ്റുള്ളവർക്ക് കിട്ടിയതു പോലെ നായികാ വേഷങ്ങൾ അവരെ തേടിയെത്തിയില്ല. തുടർന്ന് മിനിസ്‌ക്രീനിൽ തിളങ്ങി നിന്നും നീന. അതിന് ശേഷം സിനിമകളിൽ നിരവധി ഉപനായികാ വേഷങ്ങൾ നീനയെ തേടിയെത്തി. ഹിറ്റ് ചിത്രമാ
മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് നീനാ കുറുപ്പ്. എന്നാൽ മറ്റുള്ളവർക്ക് കിട്ടിയതു പോലെ നായികാ വേഷങ്ങൾ അവരെ തേടിയെത്തിയില്ല. തുടർന്ന് മിനിസ്‌ക്രീനിൽ തിളങ്ങി നിന്നും നീന. അതിന് ശേഷം സിനിമകളിൽ നിരവധി ഉപനായികാ വേഷങ്ങൾ നീനയെ തേടിയെത്തി. ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസിലെ വേഷത്തിന് ശേഷം സീരിയൽ രംഗത്ത് സജീവമായ നീനയെ ഇടവേളയ്ക്ക് ശേഷം മലയാളികൾ കണ്ടത് സൂര്യ ടിവിയുടെ മലയാളി ഹൗസ് ഷോയിലായിരുന്നു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സജീവമാണെങ്കിലും നീനാ കുറുപ്പിന് ആത്മാർത്ഥമെന്ന് പറയാവുന്ന സൗഹൃദങ്ങൾ കുറവാണ്.
സിനിമാ സൗഹൃദങ്ങൾ തന്നെ വഞ്ചിച്ചുവെന്നാണ് നീനയ്ക്ക് പറയാനുള്ളത്. ഗൃഹലക്ഷ്മിക്ക് നൽകി അഭിമുഖത്തിലാണ് നീനാ കുറുപ്പിന്റെ അഭിപ്രായം. തനിക്ക് സിനിമാ രംഗത്ത് ഒത്തിരി സൗഹൃദങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ അവയൊന്നും ആത്മാർതയുള്ളതായിരുന്നില്ലെന്നും നീനാ കുറുപ്പ് പറഞ്ഞു. താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തോന്നിയിരുന്നു. അതോടെ ആ സൗഹൃദങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
പെണ്ണിന് ആൺതുണ തലവേദനയാണെന്നാണ് നീന കുറുപ്പ് പറയുന്നത്. ഒത്തിരി ഡിമാന്റുള്ള വ്യക്തിയാണ് ഭർത്താവ്. തനിക്കുവേണ്ടി കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ പുരുഷന്മാരെ പോലെ തിരക്കുകൾ ഇന്ന് സ്ത്രീകൾക്കുമുണ്ട്. ഭർത്താവ് വിചാരിക്കുന്ന പലകാരങ്ങളും ആ തിരക്കുകൾകൊണ്ട് അവൾക്ക് ചെയ്തു തീർക്കാൻ സാധിക്കില്ല. പക്ഷെ അതൊന്നും മനസ്സിലാക്കാതെ അവർ ഭാര്യമാരെ വേദനിപ്പിച്ചുകൊണ്ടിരിക്കികയാണെന്നും നീന കുറുപ്പ് അഭിമുഖത്തിൽ പറഞ്ഞു.
കൊച്ചിയിൽ സീഫുഡ് എക്‌സ്‌പോർട്ടറായ കണ്ണനാണ് നീനയുടെ ഭർത്താവ്. ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെങ്കിലും ബന്ധം വേർപിരിഞ്ഞിട്ടില്ലെന്ന് നീന പറയുന്നത്. ബന്ധം ഒഴിയണം എന്നുള്ളത് അത്ര മസ്റ്റായ കാര്യമാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. വ്യത്യസ്തമായ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെയുള്ള രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകും. ചിലർക്കത് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. അവർ വേർപിരിയും. ഇതുമല്ലാത്ത മറ്റൊരു കൂട്ടരുണ്ട്. അകന്നു ജീവിച്ചാൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നവർ. അക്കൂട്ടത്തിലാണ് ഞങ്ങൾ. ഞങ്ങൾ പരസ്പരം ഫോൺ ചെയ്യാറുണ്ട്, ഇടയ്ക്ക് കാണാറുണ്ട്, ഒരുമിച്ച് ഷോപ്പിംഗിന് പോകാറുമുണ്ടെന്ന് നീന പറയുന്നു.
ഇതൊക്കെയാണെങ്കിലും ഒരുമിച്ച് താമസിക്കുമ്പോൾ ഭയങ്കര വഴക്കാണ്. ദിവസവും ഇതിന്റെ ടെൻഷനാണ് അതുകൊണ്ടാണ് മാറി താമസിക്കുന്നതെന്നും നീന പറയുന്നു. രണ്ട് പേരും സ്വന്തം ഇഷ്ടത്തിനാണ് ജീവിക്കുന്നതെങ്ിലും മോളുടെ കാര്യം വരുമ്പോൾ രണ്ടുപേരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്നും നീന അഭിമുഖത്തിൽവ്യക്തമാക്കി.