- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുമറിയാതെ നാവികൻ പെണ്ണായി; ആരെയും അറിയിക്കാത്തതുകൊണ്ട് പണിയിൽ നിന്ന് പുറത്താക്കിയെന്ന് നാവികസേന; മനീഷ് സാബിയായപ്പോൾ നഷ്ടമായത് ജോലിയും പെൻഷനും; നീതിക്കായി പോരാട്ടം തുടരുമെന്ന് സാബി
വിശാഖപട്ടണം: പെണ്ണാകാൻ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത നാവികനെ നാവിക സേന പുറത്താക്കി.സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് പുറത്താക്കൽ.കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാവികനാണ് ജോലി നഷ്ടമായത്. പുരുഷനെന്ന നിലയിലാണ് ഇയാൾക്ക് നാവികനായി ജോലി ലഭിച്ചത്. നിലവിലുള്ള നിയമപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ജോലിയിൽ തുടരാനാകില്ലെന്നാണ് നാവികസേനയുടെ വിശദീകരണം. ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനായ മനീഷ് ഗിരി എന്നയാളെയാണു വിശാഖപട്ടണത്തെ ഓഫിസിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മനീഷ് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി ഇയാൾ അവധിയെടുത്തിരുന്നു. സർവീസ് ചട്ടം ലംഘിച്ചതിനാണ് മനീഷിനെ പുറത്താക്കുന്നതെന്നു നാവികസേന പ്രസ്താവനയിൽ അറിയിച്ചു. വിശാഖപട്ടണത്തെ എഞ്ചിനീയറിങ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന മനീഷ് ഗിരി അധികൃതരെ അറിയിച്ചത് പ്രകാരം പുരുഷന്റെ ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീയെ പോലെയാണ് താനെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ ചെയ്തതെന്നുമാണ്.അവധിയി
വിശാഖപട്ടണം: പെണ്ണാകാൻ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത നാവികനെ നാവിക സേന പുറത്താക്കി.സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് പുറത്താക്കൽ.കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാവികനാണ് ജോലി നഷ്ടമായത്. പുരുഷനെന്ന നിലയിലാണ് ഇയാൾക്ക് നാവികനായി ജോലി ലഭിച്ചത്. നിലവിലുള്ള നിയമപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ജോലിയിൽ തുടരാനാകില്ലെന്നാണ് നാവികസേനയുടെ വിശദീകരണം.
ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനായ മനീഷ് ഗിരി എന്നയാളെയാണു വിശാഖപട്ടണത്തെ ഓഫിസിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മനീഷ് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി ഇയാൾ അവധിയെടുത്തിരുന്നു. സർവീസ് ചട്ടം ലംഘിച്ചതിനാണ് മനീഷിനെ പുറത്താക്കുന്നതെന്നു നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
വിശാഖപട്ടണത്തെ എഞ്ചിനീയറിങ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന മനീഷ് ഗിരി അധികൃതരെ അറിയിച്ചത് പ്രകാരം പുരുഷന്റെ ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീയെ പോലെയാണ് താനെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ ചെയ്തതെന്നുമാണ്.അവധിയിലായിരിക്കെ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട്‌മെന്റ് സമയത്തേതിന് വിരുദ്ധമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പേരിലാണ് മനീഷിനെ പുറത്താക്കിയത്.നാവികനെന്ന നിലയിലുള്ള നിയമന-യോഗ്യത ചട്ടങ്ങൾ ലംഘിച്ചതിനാണ് പുറത്താക്കലെന്ന് നാവിക സേന പ്രസ്താവനയിൽ വിശദീകരിക്കുന്നു.
ഏഴു വർഷം മുൻപാണു മനീഷ് ഗിരി ജോലിയിൽ പ്രവേശിച്ചത്. നാലു വർഷത്തോളം ഐഎൻഎസ് എക്‌സിലയിൽ സേവനം. തന്റെയുള്ളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ അദ്ദേഹം ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. 2016 ഒക്ടോബർ മുതൽ ഇതിനായി പലതവണ അവധിയെടുത്തു. തുടർന്നു സാബി എന്ന പേര് അനൗദ്യോഗികമായി സ്വീകരിച്ചു.
എന്നാൽ പഴയ പേര് തന്നെയായിരുന്നു രേഖകളിൽ. അങ്ങനെയാണ് ഓഫിസിൽ ഇടപെട്ടതും. മുൻപത്തെപോലെ തന്നെ സഹപ്രവർത്തകരോടു പെരുമാറി. എന്നാൽ, മൂത്രത്തിൽ പഴുപ്പ് വന്നതിനെത്തുടർന്നുള്ള ചികിൽസയ്ക്കായി ഇവർക്കു തന്റെ ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്നു. ഇതോടെയാണ് പുറത്താക്കൽ തീരുമാനമുണ്ടായത്. കുറഞ്ഞത് 15 വർഷത്തെ സേവനം ഇല്ലാത്തതിനാൽ ഇവർക്കു പെൻഷന് അർഹതയുണ്ടാകില്ല.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകും മുമ്പ് നാവിക കമാൻഡിന്റെ അനുമതി തേടിയിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാവുമായിരുന്നു. നാവിക കമാൻഡ് അനുമതി നിഷേധിക്കുന്നതോടെ, മനീഷിന് തീരുമാനം പുനപരിശോധിക്കുകയോ, സ്വയം വിരമിക്കുകയോ ചെയ്യാമായിരുന്നു.യുദ്ധമുറകളുടെ പരിശീലനത്തിനും സ്ത്രീകൾക്ക് അവസരം നൽകുന്നതിനെ കുറിച്ച് കരസേന ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാവികസേനയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. നീതിക്കായ് ഏതറ്റം വരെയും പോകുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നുമാണ് സാബിയുടെ പ്രതികരണം.