മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിൽ സ്വാധി പ്രഗ്യാ സിങ് താക്കൂർ ഉൾപ്പെടെ ആറു പ്രതികൾക്കെതിരെ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്രാ കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) ഒഴിവാക്കി. എന്നാൽ പ്രഗ്യാ സിംഗും ലഫ്. കേണൽ പുരോഹിതും അടക്കം പ്രതികൾ കേസിൽ വിചാരണ നേരിടണം. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയാണ് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടത്.

പ്രഗ്യാ സിങ് താക്കൂർ, ലഫ്. കേണൽ പുരോഹിത് എന്നിവർക്കെതിരെ യുഎപിഎ വകുപ്പുകളും ഗൂഢാലോചന അടക്കമുള്ളവയ്ക്കെതിരായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും നിലനിൽക്കും. പ്രവീൺ തകൽക്കി, ശ്യാംലാൽ സാഹു, ശിവനാരായൺ കൽസംഗ്ര എന്നിവരെ പ്രത്യേക കോടതി കേസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.