മേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മകൾ മലിയ ഒബാമ യുഎസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ശരീരം പ്രദർശിപ്പിച്ച് കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിത്തീർന്നിരുന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഇപ്പോഴിതാ മലിയ മരിജുവാന ഉപയോഗിക്കുമെന്ന് ബലപ്പെടുന്ന ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. 18കാരിയായ മലിയ സംശയകരമായ സിഗററ്റ് വലിക്കുന്ന ചിത്രങ്ങളാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഷിക്കാഗോയിൽ വച്ച് നടന്ന ലോല്ലാപലൂസ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് മലിയയുടെ ഈ പ്രകടനമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇന്നലെ റഡാർ ടാബ്ലോയ്ഡ് സൈറ്റാണ് ഈ വിവാദപരമായ ക്ലിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിച്ച് കൊണ്ട് ആളുകളുമായി സംവദിക്കുന്ന മലിയയെയാണീ വീഡിയോയിൽ കാണുന്നത്. മലിയ മരിജുവാന തന്നെയാണ് വലിച്ചതെന്നാണ് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നത്. ആസ്ത്മയുടെ ബുദ്ധിമുട്ടുള്ള മലിയയാണ് പുകവലിയെന്ന സാഹസത്തിന് മുതിർന്നിരിക്കുന്നത്. ഇല്ലിനോയിസിൽ അടുത്ത കാലത്ത് മരിജുവാന ഉപയോഗിക്കുന്നതിനുള്ള ശിക്ഷയിൽ ഇളവ് വരുത്തിയിട്ടുണ്ട്. അവിടെ വച്ചാണ് മലിയയുടെ കിടിലൻ പ്രകടനമുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയായിരുന്നു മലിയ അൽപവസ്ത്രധാരിണിയായി സുഹൃത്തുക്കൾക്കൊപ്പം നോർവീജിയൻ ഡിജെ കാഷ്മെറെ കാറ്റിൽ നിന്നും നൃത്തം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നത്.സ്‌കൂൾ ഗ്രാജ്വേറ്റായ മലിയയ്ക്ക് കഴിഞ്ഞ മാസമാണ് 18 വയസ് തികഞ്ഞിരിക്കുന്നത്.മറ്റൊരു വീഡിയോയിൽ ബൂബ്-ട്യൂബ് , ഡെനിം ഹോട്ട്പാന്റ്‌സ് എന്നിവ ധരിച്ചാണ് മലിയ തന്റെ കൂട്ടുകാരിക്കൊപ്പം ചുറ്റിത്തിരിഞ്ഞ് നൃത്തമാടിയിരിക്കുന്നത്.തന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് കൊണ്ട് സീക്രട്ട് സർവീസ് പുറകെയുണ്ടെന്നറിയാമെങ്കിലും സാധാരണ കൗമാരക്കാരിയുടെ ജീവിതമാണ് മലിയ നയിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമായിരുന്നു.ഇതാദ്യമായിട്ടല്ല മലിയ ലോല്ലാപലൂസ സന്ദർശിക്കുന്നത്.2014ലും ഒബാമയുടെ പുത്രി ഈ മ്യൂസിക്ക് ഫെസ്റ്റിവലിനെത്തിയിരുന്നു.

മലിയയ്ക്ക് ആസ്ത്മ രോഗമുണ്ടെന്നും അത് കാലാവസ്ഥയിലെ മാറ്റം മൂലമാണെന്നും ഒബാമ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. നാല് വയസാകുമ്പോൾ തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് മലിയ പറയുമ്പോൾ താൻ പരിഭ്രമിച്ചിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.മലിയയ്ക്ക് നാല് വയസാകുമ്പോൾ ആസ്ത്മ തുടങ്ങിയിരുന്നുവെന്ന് എബിസി ന്യൂസിന്റെ ചീഫ് ഹെൽത്ത് കറസ്പോണ്ടന്റായ ഡോ. റിച്ചാർഡ് ബെസെറും കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.