- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പച്ച കൊടി വച്ചാൽ ലീഗ് ആകില്ല; ബീമാപള്ളി വെടിവെപ്പ് വീണ്ടും ചർച്ചയായതിൽ സന്തോഷം; സിനിമയിൽ വന്നത് തന്റെ മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ; യു.ഡി.എഫ് സർക്കാറും ഒന്നും ചെയ്തില്ല'; 'മാലിക്' നേരിട്ട വിമർശനങ്ങളിൽ മറുപടിയുമായി മഹേഷ് നാരായണൻ
തിരുവനന്തപുരം: ഫഹദ് ഫാസിൽ ചിത്രം 'മാലിക്' സാമൂഹ്യമാധ്യമളിൽ അടക്കം നേരിട്ട വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ മഹേഷ് നാരായണൻ. ഇസ്ലാമോഫോബിയ അടക്കമുള്ള ആരോപണങ്ങളാണ് സിനിക്ക് എതിരെ ഉയർന്നത്. യഥാർഥ സംഭവങ്ങളുമായി സിനിമക്ക് ബന്ധമില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും സിനിമയുടെ ഉള്ളടക്കം ബീമാപ്പള്ളി വെടിവെപ്പിനോടും അനുബന്ധ സംഭവങ്ങളോടും വളരെയധികം സാദൃശ്യം ഉണ്ടെന്ന രീതിയിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.
ഫിക്ഷണൽ കഥയായിട്ടാണ് ചെയ്തിട്ടുള്ളത്. ഇന്ന പ്രദേശമെന്നോ ഇന്ന വ്യക്തയെന്നോ എവിടെയും പറയുന്നില്ല. ഇത്രയും കാലമായി അടഞ്ഞുകിടന്ന വിഷയം ഈ സിനിമയിലൂടെ ചർച്ചയാകാൻ വഴിവെച്ചു എന്നതിൽ സന്തോഷമുണ്ടെന്നും മഹേഷ് നാരായണൻ മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
എന്തുകൊണ്ട് ഒരു ഹാർബർ പ്രൊജക്ടുണ്ടാകുന്നു? ആ ഹാർബർ പ്രൊജക്ടുണ്ടാകുമ്പോൾ എന്തുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്നു? ഒരു വംശീയ വെറി, കൂട്ടകൊല എങ്ങനെയുണ്ടാക്കിയെടുക്കുന്നു? ഒരു വർഗീയ ലഹള എങ്ങനെ കൂട്ടകൊലയായി മാറുന്നു?. ഗുജറാത്ത് പോലെയുള്ള ഉദാഹരണങ്ങൾ ഇതിനകത്തുണ്ട്. അതിനെയെല്ലാം അഡ്രസ് ചെയ്തുകൊണ്ടാണ് ഈ സിനിമ ഉണ്ടാക്കിയിട്ടുള്ളത്. അല്ലാതെ ഒരു പ്രത്യേക സ്ഥലം എന്ന് പറഞ്ഞുകൊണ്ടല്ല ഈ സിനിമയുണ്ടാക്കിയിട്ടുള്ളതെന്നും മഹേഷ് നാരായണൻ പറയുന്നു.
പച്ചക്കൊടി ഉപയോഗിച്ചതുകൊണ്ട് മുസ്ലിം ലീഗാകുമെന്ന് താൻ കരുതുന്നില്ലെന്നും മഹേഷ് നാരായണൻ പറഞ്ഞു. തന്റെ മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സിനിമയിൽ വന്നത്. ബീമാപ്പള്ളി വെടിവെയ്പ് വിഷയത്തെ അവഗണിച്ച അന്നത്തെ മുഖ്യധാരാ മാധ്യമങ്ങൾ തന്റെ സിനിമയ്ക്ക് ശേഷം ആ വിഷയം ചർച്ച ചെയ്യുന്നത് നല്ല കാര്യമാണെന്നും മഹേഷ് നാരായണൻ പറഞ്ഞു. മീഡിയ വൺ ചാനലിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പച്ചക്കൊടി വെച്ചതുകൊണ്ട് മുസ്ലിം ലീഗ് പാർട്ടിയാവും എന്നെനിക്ക് തോന്നുന്നില്ല. ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. അങ്ങനെയല്ലെന്ന് ഒരിക്കലും പറയില്ല. ബീമാപ്പള്ളി വെടിവെയ്പ്പ് സമയത്ത് ഇടതുപക്ഷമാണ് ഭരിച്ചതെങ്കിൽ അതിന് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നല്ലോ ആഭ്യന്തരമന്ത്രി. മുസ്ലിം ലീഗിന്റെ മന്ത്രിമാർ ഒക്കെ വന്നിരുന്നല്ലോ. അവരൊന്നും ഈ വിഷയത്തിൽ ഒരു തീരുമാനവും ഉണ്ടാക്കിയില്ലല്ലോ. എന്റെ സിനിമ ഇങ്ങനെയൊരു ചർച്ചയ്ക്ക് കാരണമായത് നല്ലൊരു കാര്യമായാണ് തോന്നുന്നത്. സിനിമ നടക്കുന്ന കാലഘട്ടം 2018 ആണ്. ഹാർബർ പ്രോജക്റ്റ് നടപ്പിലാക്കുവാൻ വേണ്ടി തീരദേശ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പുന്ന സാഹചര്യമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്
മതസ്പർദ്ധ ഉണ്ടായിരുന്നില്ല, സർക്കാരും പൊലീസുമാണ് കലാപത്തിന് പിന്നിലെന്ന് സിനിമയുടെ അവസാനത്തിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രം കൃത്യമായി പറയുന്നുണ്ട്. ബീമാപ്പള്ളി വെടിവെയ്പ് സമയത്ത് മാധ്യമങ്ങൾ ചെറിയതുറ വെടിവെയ്പ് എന്നായിരുന്നു ആ സംഭവത്തെ വിശേഷിപ്പിച്ചിരുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ആ സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. തിരുവനന്തപുരത്ത് കോവളത്താണ് ഞാൻ താമസിക്കുന്നത്. ബീമാപ്പള്ളി വെടിവെയ്പ്പ് സമയത്ത് ഞാൻ വിദ്യാർത്ഥിയായിരുന്നു. ഒരു ഡോക്യുമെന്ററി സംവിധായകന്റെ ധൈര്യത്തോടെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് നിർബന്ധമില്ല.
എന്റെ മനസ്സിൽ പതിഞ്ഞ വിഷ്വലുകളാണ് അതെല്ലാം. ഞാൻ തിരുവനന്തപുരത്ത് ജീവിക്കുന്ന മനുഷ്യനാണ്. എന്റെ വീട് കോവളത്താണ്. ഞാൻ ആ സമയത്ത് അവിടെ പഠിക്കുകയാണ്. എനിക്കവിടെ ഒത്തിരി സുഹൃത്തുക്കളുണ്ട്. എന്റെ മനസ്സിൽ വന്ന ഇമേജുകളാണ് അതെല്ലാം. ആ ഇമേജുകളിൽ നിന്നാണ് ഞാൻ സത്യമായിട്ടും സ്വാതന്ത്രൃമായി സിനിമയുണ്ടാക്കുന്നത്. അതിനെ ഇൻസ്പെയർ ചെയ്തുകൊണ്ട് സിനിമയുണ്ടാക്കാൻ പറ്റില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ. ഒരു പുസ്തകം എഴുതാൻപറ്റില്ലെന്നുണ്ടോ? മഹേഷ് നാരായണൻ ചോദിക്കുന്നു.
സിനിമ ഒരു കച്ചവട മാധ്യമമാണ്. അതും കൂടിയുണ്ട് ഇതിനകത്തുണ്ട്. അപ്പോ ഡോക്യുമെന്ററി എടുക്കുന്ന സംവിധായകന്റെ കൈയിൽ ഒരു ചലച്ചിത്രമെടുക്കുന്ന സംവിധായകനുണ്ടാകണമെന്നില്ല.
2018ലാണ് ഈ കഥ തുടങ്ങുന്നത്. ആ കാലഘട്ടത്തിൽ ഇദ്ദേഹം മന്ത്രിയായിരിക്കുന്ന കാലത്തിലാണ് സിനിമ നടക്കുന്നത്. അന്നാരാണ് ഭരിച്ചതെന്ന് കൃത്യമായി മനസ്സിലാകുന്ന കാര്യമാണല്ലോ. അത് പറയാതെ തന്നെ മനസ്സിലാകുന്ന കാര്യമാണല്ലോ. ആ സമയത്ത് ഒരു ഹാർബർ പ്രൊജക്ടുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ മനസ്സിലാകും. അത് വിഴിഞ്ഞവുമായിട്ട് വേണേൽ കൂട്ടിവായിക്കാം, അല്ലെങ്കിൽ മറ്റുതലങ്ങളുമായിട്ടും കൂട്ടിവായിക്കാം. ഏത് സ്ഥലവുമായിട്ടും എങ്ങനെയും വായിക്കാം. ആ സ്ഥലത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കാനായിട്ട് എത്ര കാലങ്ങളായിട്ട് മനുഷ്യര് പാടുപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ കലാപത്തിന് ശേഷം എത്രപേർ അവിടെനിന്ന് പലായനം ചെയ്തുപോയി. ഇതൊരു ആണെന്ന് ഇത് വരേക്കും എവിടെയും അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. അതിനൊക്കെ വഴിതുറന്ന ചർച്ചയായിട്ട് സിനിമ മാറുന്നുണ്ടെങ്കിൽ സന്തോഷമുണ്ടെന്നും മഹേഷ് നാരായണൻ പറയുന്നു.
ന്യൂസ് ഡെസ്ക്