- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ ഏറ്റവും വലിയ ആകർഷണീയ കേന്ദ്രമാകാൻ മാൾ ഓഫ് ഒമാൻ ഒരുങ്ങുന്നു; തൊഴിലവസരം ലഭിക്കുന്നത് 5000 ത്തോളം പേർക്ക്
മസ്‌കറ്റ്: ഒമാനിലെ തന്നെ ഏറ്റവും വലിയും ആകർഷണീയ ഷോപ്പിങ് കേന്ദ്രമായി മാറാനൊരുങ്ങുകയാണ് മാൾ ഓഫ് ഒമാൻ. രാജ്യത്ത് നിലവിലുള്ള മാളുകളേക്കാളെല്ലാം വലിപ്പമുള്ളതായിരിക്കും ഇത്. അതുകൊണ്ട് തന്നെ കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കാനുമെന്നാണ് അധികൃതർ കരുതുന്നത്. നിർമ്മാണത്തിലിരിക്കുന്ന മാൾ ഓഫ് ഒമാൻ പ്രവർത്തനം ആരംഭിക്കുന്നതോടെ 5000ത്തോളം പുത
മസ്‌കറ്റ്: ഒമാനിലെ തന്നെ ഏറ്റവും വലിയും ആകർഷണീയ ഷോപ്പിങ് കേന്ദ്രമായി മാറാനൊരുങ്ങുകയാണ് മാൾ ഓഫ് ഒമാൻ. രാജ്യത്ത് നിലവിലുള്ള മാളുകളേക്കാളെല്ലാം വലിപ്പമുള്ളതായിരിക്കും ഇത്. അതുകൊണ്ട് തന്നെ കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കാനുമെന്നാണ് അധികൃതർ കരുതുന്നത്.
നിർമ്മാണത്തിലിരിക്കുന്ന മാൾ ഓഫ് ഒമാൻ പ്രവർത്തനം ആരംഭിക്കുന്നതോടെ 5000ത്തോളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള സിറ്റി സെന്റർ മാളിൽ ഏകദേശം 1700ഓളം പേർ ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ മാൾ ഓഫ് ഒമാനിൽ 5000പേർക്ക് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
157000 സ്‌ക്വയർ മീറ്റർ ഭൂമിയിലാണ് പദ്ദതി യാഥാർത്ഥ്യമാകുന്നത്. 350ഓളം സ്‌റ്റോറുകൾ ഇവിടെ ഉണ്ടാകും. 180 മില്യൺ റിയാൽ മുതൽ മുടക്കിയാണ് മാൾ ഓഫ് ഒമാൻ നിർമ്മിക്കുന്നത്. മിഡിൽ ഈസ്റ്റ്, നോർത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ മാൾ നിർമ്മാണ കമ്പനിയായ മജീദ് അൾ ഫുത്തൈം പ്രോപ്പർട്ടീസ് ആണ് ഇതിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. മാജിക് പ്ലാനറ്റ്, വിഒഎക്‌സ് സിനിമാ, കാരെഫോർ എന്നിവയും മാളിൽ ഉണ്ടായിരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
മാളിലേക്ക് പെട്ടന്ന് എത്തിച്ചേരാനായി പുതിയ ഫ്‌ലൈ ഓവർ നിർമ്മിക്കുന്നുണ്ട്. 10000 സ്‌ക്വയർ മീറ്ററിൽ റീടെയിൽ എക്‌സ്പാൻഷൻ ഉണ്ടായിരിക്കും. ഇതിന് പുറമെ 60 അഡീഷണൽ ഷോപ്പിങ് ഔട്ട്‌ലെറ്റുകളും ഇവിടെ ഒരുങ്ങും. 12ഓളം പുതിയ ഹൈ പ്രൊഫൈൽ ഇന്റർനാഷണൽ റീടെയ്‌ലർമാർ ഇവിടെ എത്തുമെന്നാണ് കരുതുന്നത്. പല അന്താരാഷ്ട്ര ബ്രാഞ്ചുകളുടെയും ഒമാനിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പ് പോലും മാൾ ഓഫ് ഒമാനിൽ കൂടിയായിരിക്കുമെന്നും വിലിയരുത്തലുണ്ട്.