ഹൂസ്റ്റൺ: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമായി നിവസിക്കുന്നമല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെപിക്നിക് മെയ് 19നു ശനിയാഴ്ച രാവിലെ 9 മുതൽ 3 മണി വരെ നടത്തപെടുന്നതാണ്.

പ്രകൃതിരമണീയത നിറഞ്ഞു നിൽക്കുന്ന ഓയിസ്റ്റർ ക്രീക്ക് പാർക്കിൽ (Oyster CreekPark, 4033, Hwy 6, Sugar Land, TX 77478) വച്ച നടത്തപെടുന്ന പിക്‌നിക്കിന്റെഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ റെസ്ലി മാത്യു അറിയിച്ചു.

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക് വരെ പങ്കെടുക്കാവുന്ന വൈവിധ്യമാർന്ന പരിപാടിക ളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ തരം മത്സരങ്ങളും രുചികരമായ ഭക്ഷണവുംപിക്നികിനെ വേറിട്ടതാക്കും. മത്സര വിജയികൾക്ക് നിരവധി സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നു പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; 832-661-7555