- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണിയലക്കി കൊണ്ടിരുന്ന വീട്ടമ്മയെ യുവാവ് ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നു; പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് ഓടിച്ചിട്ട് പിടികൂടി; കൊലപാതകി മയക്കുമരുന്നിന് അടിമ: നാടു നടുക്കിയ സംഭവം മല്ലപ്പള്ളി കുന്നന്താനത്ത്
മല്ലപ്പള്ളി: തുണി നനച്ചു കൊണ്ടിരുന്ന വീട്ടമ്മയെ മദ്യത്തിനും മയക്കു മരുന്നിനും അടിമയായ യുവാവ് കുത്തിക്കൊന്നു. കുന്നന്താനം പാമല സ്വദേശിനി വിജയമ്മ(62)യാണ് കൊല്ലപ്പെട്ടത്. പ്രതി സമീപവാസിയായ അയ്യപ്പൻ എന്നു വിളിക്കുന്ന പ്രദീപ് കുമാറി(40)നെ നാട്ടുകാരും പൊലീസും ചേർന്ന് ഓടിച്ചിട്ട് പിടികൂടി.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. മദ്യത്തിനും മയക്കു മരുന്നിനും അടിമയായ പ്രതി നാട്ടുകാർക്ക് സ്ഥിരം ഭീഷണിയാണ്. മറ്റു ചിലരെ ഉപദ്രവിക്കാൻ ശ്രമിച്ച് വരും വഴിയാണ് തുണി നനച്ചു കൊണ്ടു നിന്ന വിജയമ്മയെ കണ്ടത്. ഇവരുമായി വാക്കേറ്റം നടന്നതിന് പിന്നാലെ കൈയിലിരുന്ന ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിജയമ്മയെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും കീഴ്‌വായ്പൂര് പൊലീസും ചേർന്ന് പിടികൂടി. ഇയാളുടെ ശല്യം കൊണ്ട് നാട്ടുകാർ പൊറുതി മുട്ടിതയിരിക്കുകയായിരുന്നു.