- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷകന്റെ തട്ടിപ്പിന് പൊലീസിന്റെ കവചം! മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകൻ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി കോടതിയിൽ പൊളിച്ചടുക്കാൻ വഴിവിട്ട സഹായമെന്ന് ആക്ഷേപം; പരാതിക്കാരിയുടെ ചെക്ക് കാണാതായ കേസിൽ എസ്ഐയെ മാത്രം സസ്പെൻഡ് ചെയ്തത് കോടതിയിൽ പിടിച്ചു നിൽക്കാൻ: പൊലീസ്-അഭിഭാഷക കൈകോർക്കലിൽ
പത്തനംതിട്ട: ഉറ്റബന്ധുവിൽ നിന്ന് 27.50 ലക്ഷം തട്ടിയ കേസിൽ സോളാർ കേസിലുടെ ശ്രദ്ധേയനായ മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകനെ രക്ഷിക്കാൻ പൊലീസിന്റെ കൊണ്ടു പിടിച്ച ശ്രമം. കോടതിയിലുള്ള കേസിലെ നിർണായക രേഖയായ വണ്ടിച്ചെക്ക് നശിപ്പിച്ചു കൊണ്ടാണ് പൊലീസ് അഭിഭാഷകന് തുണയായത്. ചെക്ക് കാണാതെ പോയതിന്റെ പേരിൽ ക്രൈംബ്രാഞ്ച് എസ്ഐയെ മാത്രം സസ്പെൻഡ് ചെയ്ത് പൊലീസ് തടിതപ്പി. ഇതിന്റെ പേരിൽ കോടതിയിൽ പിടിച്ചു നിൽക്കാനും പൊലീസിന് കഴിയും. 27.50 ലക്ഷം നഷ്ടമായ പരാതിക്കാരി നീതിക്കായി ഏതുവാതിലിൽ മുട്ടണം എന്നറിയാതെ പകച്ചു നിൽക്കുന്നു. ബന്ധുവായ ജ്യോത്സ്ന എന്ന യുവതിയിൽ നിന്നും ബിസിനസ് പാർട്ണർഷിപ്പ് വാഗ്ദാനംചെയ്ത് 27.50 ലക്ഷം തട്ടിയ കേസിൽ കോന്നി മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകൻ സോണി പി ഭാസ്‌കറെ രക്ഷിക്കാനാണ് പൊലീസ് ഒത്തുകളിക്കുന്നത്. കേസിലെ തൊണ്ടിയായ ചെക്ക് കാണാതായ സംഭവത്തിൽ ശ്രമിച്ച സംഭവത്തിൽ തിരുവല്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലെ എസ്ഐ കൃഷ്ണകുമാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണ ചുമതലയുണ്
പത്തനംതിട്ട: ഉറ്റബന്ധുവിൽ നിന്ന് 27.50 ലക്ഷം തട്ടിയ കേസിൽ സോളാർ കേസിലുടെ ശ്രദ്ധേയനായ മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകനെ രക്ഷിക്കാൻ പൊലീസിന്റെ കൊണ്ടു പിടിച്ച ശ്രമം. കോടതിയിലുള്ള കേസിലെ നിർണായക രേഖയായ വണ്ടിച്ചെക്ക് നശിപ്പിച്ചു കൊണ്ടാണ് പൊലീസ് അഭിഭാഷകന് തുണയായത്. ചെക്ക് കാണാതെ പോയതിന്റെ പേരിൽ ക്രൈംബ്രാഞ്ച് എസ്ഐയെ മാത്രം സസ്പെൻഡ് ചെയ്ത് പൊലീസ് തടിതപ്പി. ഇതിന്റെ പേരിൽ കോടതിയിൽ പിടിച്ചു നിൽക്കാനും പൊലീസിന് കഴിയും. 27.50 ലക്ഷം നഷ്ടമായ പരാതിക്കാരി നീതിക്കായി ഏതുവാതിലിൽ മുട്ടണം എന്നറിയാതെ പകച്ചു നിൽക്കുന്നു.
ബന്ധുവായ ജ്യോത്സ്ന എന്ന യുവതിയിൽ നിന്നും ബിസിനസ് പാർട്ണർഷിപ്പ് വാഗ്ദാനംചെയ്ത് 27.50 ലക്ഷം തട്ടിയ കേസിൽ കോന്നി മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകൻ സോണി പി ഭാസ്‌കറെ രക്ഷിക്കാനാണ് പൊലീസ് ഒത്തുകളിക്കുന്നത്. കേസിലെ തൊണ്ടിയായ ചെക്ക് കാണാതായ സംഭവത്തിൽ ശ്രമിച്ച സംഭവത്തിൽ തിരുവല്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലെ എസ്ഐ കൃഷ്ണകുമാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണ ചുമതലയുണ്ടായിരുന്ന സിഐ എഅഭിലാഷാണ് ശരിക്കും ചെക്കിന്റെ കസ്റ്റോഡിയൻ. എന്നാൽ, അഭിലാഷ് ലോക്കൽ പൊലീസിലേക്ക് മാറിയെന്നും അയാൾക്കെതിരേ നടപടിയെടുക്കാൻ തങ്ങൾക്ക് കഴിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് ഐ.ജി.ശ്രീജിത്ത് പരാതിക്കാരിയെ അറിയിച്ചത്.
ഇപ്പോൾ അഞ്ചൽ സിഐയാണ് അഭിലാഷ്.പത്തനംതിട്ട ബാറിലെ അഭിഭാഷകൻ കോഴഞ്ചേരി മേലുകര മേപ്പുറത്ത് അഡ്വ സോണി പി ഭാസ്‌കർ 27.50 ലക്ഷം തട്ടിയെന്ന് പരാതി നൽകിയത് അമ്മാവന്റെ മകൾ തന്നെയാണ്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സോണി പി ഭാസ്‌കറിനെതിരെ കാരക്കാട് മഞ്ജുഷയിൽ ജ്യോൽസ്ന 2014 ലാണ് ആദ്യം പരാതി നൽകിയത്. നടപടി എടുക്കാതെ പൊലിസ് ഉരുണ്ടു കളിക്കുകയായിരുന്നു. നാലു വർഷം മുമ്പ് ഡിജിപിക്കും മുൻ മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലും നടപടിയില്ല.
പത്തനംതിട്ട ആസ്ഥാനമാക്കി അഭിഭാഷകൻ നടത്തിയ എസ്എൻ മോട്ടോഴ്സിൽ ബിസിനസ് പാർട്ണർഷിപ് വാഗ്ദാനം ചെയ്താണ് ഗൾഫിൽ എഞ്ചിനീയറായിരുന്ന ജ്യോത്സ്നയെയും ഭർത്താവിനെയും സ്വാധീനിച്ച് പത്തു വർഷം മുമ്പ് ഇയാൾ 27.50 ലക്ഷം രൂപ വാങ്ങിയത്. ജ്യോത്സ്നയുടെ രോഗിയായ അമ്മയെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അമ്മയുടെ കൈയിൽ നിന്നാണ് ആദ്യ ഗഡു കൈപ്പറ്റിയതെന്നും ഇവർ പറയുന്നു. എസ്എൻ മേട്ടോഴ്സിൽ അഭിഭാഷകൻ തനിക്കുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന നോട്ടറി ഒപ്പിട്ട പാർട്ണർഷിപ് രേഖകളും നൽകിയിരുന്നു. എന്നാൽ പലതവണയായി ലക്ഷങ്ങൾ വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങുകയോ പണം മടക്കി നൽകുകയോ ചെയ്യാതെ പിന്മാറിയതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ദമ്പതികൾ അറിയുന്നത്. ഇതോടെയാണ് പൊലിസിൽ പരാതി നൽകിയത്.
2014ൽ സോണി പി ഭാസ്‌കറിനെ ഒന്നാം പ്രതിയാക്കി പത്തനംതിട്ട പൊലിസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. തുടർന്ന് 2015ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിലത്തലക്ക് പരാതി നൽകി. അതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാൽ സോളാർ കേസിലെ അഭിഭാഷകനായ സോണിയുടെ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഇവരും അന്വേഷണം മുന്നോട്ടു കൊണ്ടു പോയില്ല. തുടർന്ന് എസ്‌പിയെ കാണുകയും അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതും പൊലിസ് അട്ടിമറിച്ചതായും തന്നോട് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തതായും പരാതിക്കാരി ആരോപിക്കുന്നു.
അഭിഭാഷകന് പണം നൽകിയതിന് ഉണ്ടായിരുന്ന ഏക തെളിവായ ചെങ്ങന്നൂർ എസ്‌ബിറ്റിയിലെ ചെക്കുകൾ ക്രൈംബ്രാഞ്ച് ബാങ്കിൽ നിന്ന് വാങ്ങിക്കൊണ്ടു പോയി. പിന്നീട് തെളവില്ലെന്ന വാദമാണ് പൊലിസ് ഉന്നയിച്ചത്. തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. കോടതി പൊലീസിനോട് ്റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും തട്ടിപ്പുകാരനായ അഭിഭാഷകന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. ഇതോടെ അഭിഭാഷകന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു.
ചെങ്ങന്നൂർ ബാങ്കിൽ നിന്ന് ചെക്ക് തങ്ങൾ വാങ്ങിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം കോടതിയെ അറിയിച്ചത്. ഇതിനെതിരേ ജ്യോത്സ്ന പരാതി നൽകിയപ്പോൾ അത് തുടർന്നു വന്ന സിഐക്ക് കൈമാറി. ഇദ്ദേഹം നടത്തിയ അന്വേഷണത്തിൽ ചെക്ക് ക്രൈംബ്രാഞ്ച് കൈപ്പറ്റിയെന്ന് മനസിലാക്കി. ചെക്ക് കൈപ്പറ്റുമ്പോൾ ഇതു സംബന്ധിച്ച് ബാങ്കിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അക്നോളഡ്ജ്മെന്റ് നൽകിയിരുന്നു. ഈ വിവരം പുറത്തു വന്നതോടെയാണ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വന്നത്. ചെക്ക് കളഞ്ഞു പോയി എന്ന നിരുത്തരവാദപരമായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. കോടതിക്ക് പ്രധാനം തെളിവായതിനാൽ അഭിഭാഷകൻ രക്ഷപ്പെട്ടു. ചെക്ക് കളഞ്ഞു പോയതിനെ എസ്ഐയെ സസ്പെൻഡ് ചെയ്തതോടെ പൊലീസിന്റെ ഉത്തരവാദിത്തവും തീർന്നു.
കോടതി ചെക്ക് എവിടെ എന്ന് ചോദിക്കുമ്പോൾ കൈമോശം വന്നുവെന്ന് അവർക്ക് പറയാം. കുറ്റക്കാർക്കെതിരേ അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിച്ചുവെന്നും വാദിക്കാം. ഇതിനുള്ള ആയുധമാണ് എസ്ഐയുടെ സസ്പെൻഷൻ. യഥാർഥ കുറ്റക്കാരനായ സിഐ ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്യും. ഫലത്തിൽ പരാതിക്കാരിക്ക് പണമോ നീതിയോ കിട്ടില്ല. ഈ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് ചില അഭിഭാഷകർ തന്നോട് പറഞ്ഞിട്ടുള്ളതായി പരാതിക്കാരി വ്യക്തമാക്കുന്നു. പൊലീസ്-അഭിഭാഷക അച്ചുതണ്ട് വിചാരിച്ചാൽ ഏതു കേസും ഇല്ലാതാക്കാം എന്നതിന് തെളിവാണിത്. എന്നാൽ, പിന്മാറാൻ ജ്യോത്സന ഒരുക്കമല്ല. തനിക്ക് നീതികിട്ടുന്നതു വരെ പൊരുതുമെന്ന് അവർ പറഞ്ഞു.