അവരിൽ ഞാനും ...!! ലൈംഗിക ചൂഷണത്തിന് ഇരയായവരുടെ തുറന്നു പറച്ചിൽ തുടരുകയാണ്. മീ ടൂ കാംപെയിനിലൂടെ. പ്രശസ്തരും അല്ലാത്തവരുമായ ഒട്ടേറെ പേരാണ് ദിവസവും ആ വിവരങ്ങൾ തുറന്നു പറയുന്നത്..

കു്ട്ടിക്കാലത്തുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് ഹിന്ദി നടി മല്ലിക ദുവയും എത്തി. തനിക്ക് ഏഴു വയസ്സുള്ളപ്പോഴുള്ള അനുഭവമാണിത് എന്നു പറഞ്ഞാണ് മല്ലിക് ഇത് ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

കുടുംബസമേതം നടത്തിയ ഒരു യാത്രയ്ക്കിടെ ആയിരുന്നു അത്. അമ്മയായിരുന്നു കാർ ഓടിച്ചിരുന്നത്. അച്ഛൻ മറ്റൊരു കാറിലായിരുന്നു. പിൻസീറ്റിലിരുന്ന അയാളാണ് എന്നെ ഉപദ്രവിച്ചത്. അയാളുടെ കൈകൾ ആ യാത്രയിലുടനീളം എന്റെ ശരീരത്തും സ്‌കേർട്ടിനുള്ളിലുമായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും അമർത്തുകയും ചെയ്തു. ഒപ്പമിരുന്ന സഹോദരിയേയും വെറുതെ വിട്ടില്ല. അവളുടെ പിന്നിലും പിടിക്കുന്നത് ഞാൻ കണ്ടു.
ഏഴു വയസ്സുള്ളപ്പോഴാണ് ഇതുണ്ടായത്. സഹോദരിക്ക് 11 വയസ്സും . ഇക്കാര്യം വീട്ടിലെത്തി പറഞ്ഞപ്പോൾ അച്ഛൻ അയാളുടെ കരണത്തടിച്ചെന്നും മല്ലിക വെളിപ്പെടുത്തുന്നു.

ഹോളിവുഡിലും സൈബർ ലോകത്തും ശ്രദ്ധേയയാണ് മല്ലിക ദുവ. പ്രശസ്ത പത്രപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ വിനോദ് ദുവെയുടെ മകളാണ് മല്ലിക. സ്വന്തം യൂട്യൂബ് ചാനലുണ്ട് മല്ലികയയ്ക്ക്. ഇൻസ്റ്റഗ്രാമിലും ശ്രദ്ധേയയാണ് മല്ലിക. അക്ഷയ് കുമാറിനൊപ്പമെത്തിയ ടെലിവിഷൻ റിയാലിറ്റി ഷോ ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച് ശ്രദ്ധേയമായിരുന്നു.

മല്ലികയുടെ പോസ്റ്റ് എത്തിയതോട ബോളിവുഡിലും സംസാരവിഷയമായി ഒട്ടേറെ പേരാണ് മല്ലികയ്ക്ക് പിന്തുണയ്മായി എത്തിയത്.