തിരുവനന്തപുരം: മലയാള സിനിമക്ക് കഴിവും പ്രാപ്തയമുള്ള രണ്ട് മക്കളെ സമ്മാനിച്ച അമ്മയാണ് മല്ലിക സുകുമാരൻ എന്ന നടി. സിനിമ തന്നെയായിരുന്നു ഇവരുടെ ജീവിതം. ചിലപ്പോൾ സിനിമാക്കഥയെയും വെല്ലുന്നതും. നടൻ ജഗതി ശ്രീകുമാറുമായുള്ള ആദ്യബന്ധം തകർന്നതിനെ തുടർന്നാണ് മല്ലിക നടൻ സുകുമാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ മല്ലിക തുറന്നു പറഞ്ഞു.

ജീവിതത്തിലെ ഒരു പ്രത്യേക സന്ദർഭത്തിലാണു സുകുമാരനെ പരിചയപ്പെടുന്നത് എന്നു മല്ലിക പറയുന്നു. എന്റെ ജീവിതത്തിൽ എന്തു കൊണ്ടൊരു പാളിച്ച സംഭവിച്ചു എന്നു പറഞ്ഞ് ഞാൻ ആരേയും വാക്കു കൊണ്ടു പോലും കുറ്റപ്പെടുത്തിട്ടില്ല. മറിച്ച് എന്നേക്കുറിച്ചു പലതും കേട്ടിട്ടുണ്ട്. പണമുണ്ടാക്കുന്ന ഏണി കണ്ടപ്പോൾ കേറി പോയിന്ന് ആരണ്ടൊക്കയോ പറഞ്ഞു. എന്റെ വീട്ടുകാരുടെ തീരുമാനങ്ങളെ പോലും ധിക്കരിച്ചു കൊണ്ട് ഞാനായിട്ട് എടുത്ത തീരുമാനമാകയിരുന്നു ആ ജീവിതം.

അതിനകത്ത് ഉണ്ടായ പാളിച്ചകൾ എന്തു കൊണ്ടാണ് എനിക്ക് വിഷമം ഉണ്ടാക്കിയത് എന്ന് ഞാൻ അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല. അറിഞ്ഞാൽ അവർക്കു വിഷമമാകും. പക്ഷേ സിനിമയിലെ പലർക്കും അറിയാമായിരുന്നു. ശ്രീകുമാരൻ തമ്പിച്ചേട്ടനും അടൂർഭാസി ചേട്ടനും തിക്കുറിശ്ശി മാമനും അറിയാമായിരുന്നു. ഇവരൊക്കെ എന്റെ അച്ഛനെ നന്നായിട്ട് അറിയുന്നവരാണ്. അച്ഛൻ ഇതു കേട്ടാൽ വല്ലാതെ പ്രയാസമാകുമെന്നു ഞാനാണ് അവരോട് പറഞ്ഞത്. ഒന്നര വർഷത്തോളം എന്റെ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണു മല്ലിക ഇത് പറഞ്ഞത്.