- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കുകളെ പറ്റിച്ച് കോടികളുമായി മുങ്ങിയ വിജയ് മല്ല്യയ്ക്ക് തൽക്കാലം ലണ്ടനിൽ കറങ്ങാം; രണ്ടാമത്തെ സാമ്പത്തിക തട്ടിപ്പ് കേസിലും പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; മദ്യരാജാവിനെ വിട്ടുകിട്ടാൻ സിബിഐയും എൻഫോഴ്‌മെന്റും ഉടൻ കുറ്റപത്രം സമർപ്പിക്കും; ഇന്ത്യൻ ബാങ്കുകളിൽ നിന്ന് മല്ല്യ തട്ടിയെടുത്തത് 9000 കോടി
ലണ്ടൻ: രാജ്യത്ത് നിന്ന് കടന്ന വിവാദ വ്യവസായി വിജയ് മല്യ രണ്ടാം വട്ടം ലണ്ടനിൽ അറസ്റ്റിലായി. എന്നാൽ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഹാജരാക്കിയ മദ്യരാജാവിന് ഉടൻ ജാമ്യം കിട്ടി. എൻഫോഴ്‌മെന്റ് ഡയറ്ക്ടറേറ്റ് നൽകിയ രണ്ടാമത്തെ സാമ്പത്തിത തട്ടിപ്പിലാണ് മല്യയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. മറ്റൊരു കേസിൽ ഏപ്രിലിൽ അറസ്റ്റിലായെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയിൽ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു. ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ കേസിൽ വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിലെ കോടതികൾ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്‌ക്കെതിരെ ഇന്ത്യയിൽ നിലനിൽക്കുന്നത്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ
ലണ്ടൻ: രാജ്യത്ത് നിന്ന് കടന്ന വിവാദ വ്യവസായി വിജയ് മല്യ രണ്ടാം വട്ടം ലണ്ടനിൽ അറസ്റ്റിലായി. എന്നാൽ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഹാജരാക്കിയ മദ്യരാജാവിന് ഉടൻ ജാമ്യം കിട്ടി. എൻഫോഴ്‌മെന്റ് ഡയറ്ക്ടറേറ്റ് നൽകിയ രണ്ടാമത്തെ സാമ്പത്തിത തട്ടിപ്പിലാണ്
മല്യയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. മറ്റൊരു കേസിൽ ഏപ്രിലിൽ അറസ്റ്റിലായെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയിൽ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു.
ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ കേസിൽ വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിലെ കോടതികൾ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്‌ക്കെതിരെ ഇന്ത്യയിൽ നിലനിൽക്കുന്നത്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥനയനുസരിച്ചായിരുന്നു നടപടി.കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നൽകിയിരുന്നു.
മല്ല്യക്കെതിരെയുള്ള നടപടികൾ ത്വരിതപ്പെടുത്താൻ വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി തെളിവായി ഹാജരാക്കാനാണ് സിബിഐയും, എൻഫോഴ്‌മെന്റും ആലോചിക്കുന്നത്.ബാങ്കുകളിൽ നിന്ന് തട്ടിയെടുത്ത പണം വിവിധ രാജ്യങ്ങളിലെ വ്യാജ കമ്പനികളിൽ മല്ല്യ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സിബിഐയും ആരോപിക്കുന്നത്.
എന്നാൽ,താൻ ഫണ്ടുകളിൽ തിരിമറി കാട്ടിയതായുള്ള ആരോപണം വെറും തമാശയാണെന്നായിരുന്നു ജനുവരിയിൽ മല്ല്യയുടെ പ്രതികരണം.നിയമപരമായി നിലനിൽപ്പില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.മല്ല്യയ്‌ക്കെതിരെയുള്ള പുതിയ തെളിവുകൾ ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് സിബിഐയും എൻഫോഴ്‌സെമന്റും സമർപ്പിച്ചിരുന്നു.
വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിലെ കോടതികൾ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്‌ക്കെതിരെ ഇന്ത്യയിൽ നിലനിൽക്കുന്നത്. കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനിടെ 2016 മാർച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്. ആഡംബര ജീവിതം നയിക്കുന്ന മല്ല്യ ഇന്ത്യയിലെ കോടതികളും, അന്വേഷണ ഏജൻസികളും നൽകിയ സമൺസുകൾ തുടർച്ചയായി അവഗണിക്കുകയായിരുന്നു.
എന്നാൽ,സ്വന്തം ഫോർമുല വൺ ടീമിന്റെ മൽസരത്തിനടക്കം ലണ്ടനിലെ പൊതുവേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.തന്റെ ബിസിനസ സാമ്രാജ്യമായിരുന്ന യുണൈറ്റഡ് ബ്രൂവറീസിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ഈ വർഷമാദ്യം അദ്ദേഹത്തെ പുറത്താക്കിയിരുന്നു.കിങ്ഫിഷർ ബിയർ ആഗോള ബ്രാൻഡാക്കായി മദ്യരാജാവ് അതേ പേരിൽ എയർലൈൻസും നടത്തിയിരുന്നു.ജനുവരിയിൽ ഡെറ്റ് റിക്കവറി ട്രിബ്യൂണൽ മല്ല്യയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് വായ്പകൾ തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിരുന്നു.