- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ സുരക്ഷാ ഏജൻസി ഉണ്ടാക്കിയ വൈറസ് അടിച്ചുമാറ്റി നൂറ് രാജ്യങ്ങളിൽ സൈബർ ആക്രമണം; ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും ഇരകൾ; ബ്രിട്ടനിലെ ആരോഗ്യ മേഖലയുടെ നിയന്ത്രണം ഹാക്കർമാരുടെ കൈയിൽ; നിരവധി ഓപ്പറേഷനുകൾ റദ്ദാക്കി; ആക്സിഡന്റ് ആൻഡ് എമർജൻസിയിൽപ്പോലും അഡ്മിഷൻ നിർത്തി
ലണ്ടൻ: ലോകത്തെ ഞെട്ടിച്ച് വമ്പൻ സൈബർ ആക്രമണം. ബ്രിട്ടൻ, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളിലെ കംപ്യൂട്ടർ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. അമേരിക്കൻ സുരക്ഷാ ഏജൻസിയുണ്ടാക്കിയ രഹസ്യ കോഡ് ഉപയോഗിച്ച് ആഗോളതലത്തിൽ ഹാക്കർമാർ നടത്തിയ സൈബർ ആക്രമണത്തിൽ വിറങ്ങലിച്ച് ലോകം. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബ്രിട്ടനിലെ ആരോഗ്യ മേഖലയ്ക്കാണ്. ബ്രിട്ടനിലെ 40ഓളം ദേശീയ ആരോഗ്യഗ്യ ട്രസ്റ്റുകളു(എൻഎച്ച്എസ്)ടെ പ്രവർത്തനം താറുമാറായി. എൻഎച്ച്എസ് ട്രസ്റ്റുകളുടെ കമ്പ്യൂട്ടർ ശൃംഖലയുടെ നിയന്ത്രണമേറ്റെടുത്ത ഹാക്കർമാർ, പ്രതിഫലം ചോദിച്ച് വിലപേശാൻ തുടങ്ങിയതോടെ ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചു. ഹാക്കർമാരുടെ ആക്രമണത്തിൽ ശസ്ത്രക്രിയകളടക്കം മുടങ്ങി. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലേക്കുപോലും വരാതിരിക്കാൻ ശ്രദ്ധിക്കുകയെന്ന് രോഗികളോട് ആശുപത്രി ജീവനക്കാർക്ക് അഭ്യർത്ഥിക്കേണ്ടിവന്നു. ഷാഡോ ബ്രോക്കേഴ്സ് എന്ന ഗ്രൂപ്
ലണ്ടൻ: ലോകത്തെ ഞെട്ടിച്ച് വമ്പൻ സൈബർ ആക്രമണം. ബ്രിട്ടൻ, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളിലെ കംപ്യൂട്ടർ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. അമേരിക്കൻ സുരക്ഷാ ഏജൻസിയുണ്ടാക്കിയ രഹസ്യ കോഡ് ഉപയോഗിച്ച് ആഗോളതലത്തിൽ ഹാക്കർമാർ നടത്തിയ സൈബർ ആക്രമണത്തിൽ വിറങ്ങലിച്ച് ലോകം. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബ്രിട്ടനിലെ ആരോഗ്യ മേഖലയ്ക്കാണ്. ബ്രിട്ടനിലെ 40ഓളം ദേശീയ ആരോഗ്യഗ്യ ട്രസ്റ്റുകളു(എൻഎച്ച്എസ്)ടെ പ്രവർത്തനം താറുമാറായി. എൻഎച്ച്എസ് ട്രസ്റ്റുകളുടെ കമ്പ്യൂട്ടർ ശൃംഖലയുടെ നിയന്ത്രണമേറ്റെടുത്ത ഹാക്കർമാർ, പ്രതിഫലം ചോദിച്ച് വിലപേശാൻ തുടങ്ങിയതോടെ ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചു.
ഹാക്കർമാരുടെ ആക്രമണത്തിൽ ശസ്ത്രക്രിയകളടക്കം മുടങ്ങി. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലേക്കുപോലും വരാതിരിക്കാൻ ശ്രദ്ധിക്കുകയെന്ന് രോഗികളോട് ആശുപത്രി ജീവനക്കാർക്ക് അഭ്യർത്ഥിക്കേണ്ടിവന്നു.
ഷാഡോ ബ്രോക്കേഴ്സ് എന്ന ഗ്രൂപ്പാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. അമേരിക്കൻ സുരക്ഷാ ഏജൻസി ഉണ്ടാക്കിയ രഹസ്യകോഡ് കഴിഞ്ഞമാസം ഇവർ ചോർത്തിയിരുന്നു. ഇതുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഇത്ര സമയത്തിനുള്ളിൽ പണം നൽകണമെന്നും ഇല്ലെങ്കിൽ കമ്പ്യൂട്ടറിലെ ഫയലുകളെല്ലാം നഷ്ടപ്പെടുമെന്നുമുള്ള ഭീഷണി സന്ദേശമാണ് ഹാക്കർമാർ നൽകിയത്.
മണിക്കൂറിൽ അമ്പതു ലക്ഷം ഇമെയിലുകളെന്ന ക്രമത്തിലാണ് വൈറസ് പ്രവർത്തിച്ചത്. അമേരിക്കയും ഫ്രാൻസും ബെൽജിയവും ഇറ്റലിയും മെക്സിക്കോയുമടക്കം 74 രാജ്യങ്ങളിൽ ലക്ഷക്കണക്കിനുപേർ സൈബർ ആക്രമണത്തിന് ഇരയായി. ഇതിലേറ്റവും രൂക്ഷമായി ബാധിച്ചത് ബ്രിട്ടനിലെ എൻഎച്ച്എസ് സംവിധാനത്തെയും. അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികൾ സൈബർ ആക്രമണത്തിനുവേണ്ടി തയ്യാറാക്കിയിരുന്ന രഹസ്യ കോഡാണ് ഹാക്കർമാർ ചോർത്തിയതെന്നാണ് വിവരം.
എൻഎച്ച്എസിന്റെ സൈബർ സുരക്ഷയെ അപ്പാടെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സൈബർ ആക്രമണം ഉണ്ടായത്. ആക്രമണം ഒന്നിനുപുറകെ ഒന്നായി കമ്പ്യൂട്ടറുകളെ ബാധിക്കാൻ തുടങ്ങിയതോടെ, പലേടത്തും കമ്പ്യൂട്ടറുകൾ സ്വിച്ച് ഓഫ് ചെയ്തു. എംആർഐ മെഷിനുകളും സിടി സ്‌കാൻ മെഷിനുകളും ഓഫ് ചെയ്തു. മരുന്നുകുറിക്കാനും മറ്റാവശ്യങ്ങൾക്കുമായി പേനയും പേപ്പറും ഉപയോഗിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടു. ശസ്ത്രക്രിയകൾ റദ്ദാക്കിയതായി രോഗികളെ അറിയിച്ചു.
ജിപി ഓഫീസുകളുടെ പ്രവർത്തനം പോലും തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു പിന്നീട്. ഇത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മാസങ്ങൾക്കുമുന്നെ എൻഎച്ച്എസ്സിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വിദഗ്ദ്ധർ പറയുന്നു. ഓരോ ആളുടെയും അക്കൗണ്ടിലേക്ക് ഭീഷണി ഇമെയിൽ അയച്ച ഹാക്കർമാർ ഫയലുകൾ വിട്ടുനൽകുന്നതിന് 230 പൗണ്ട് വീതമാണ് ആവശ്യപ്പെട്ടിരുന്നത്.
കമ്പനിയുടെ സൗജന്യ ആന്റി വൈറസ് സംവിധാനം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെയാണ് വൈറസ് ആക്രമിച്ചതെന്ന് മൈക്രോസോഫ്റ്റ് അധികൃതർ പിന്നീട് വ്യക്തമാക്കി. ജനങ്ങളുടെ ജീവനുത്തരവാദികളായ എൻഎച്ച് എസ് ഇത്രയും നിരുത്തരവാദപരമായി കമ്പ്യൂട്ടർ സംവിധാനം സൂക്ഷിച്ചതിനെ രാഷ്ട്രീയ നേതാക്കളും കമ്പ്യൂട്ടർ വിദഗ്ധരും വിമർശിച്ചു. എന്നാൽ, ആക്രമണം എൻഎച്ച്എസ്സിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നില്ലെന്നും ഇത്തരമൊരു ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു.