- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാമിന്റെ മയക്കുമരുന്ന് സംഘത്തിൽ പ്രൊഫഷനലുകളും; എം.ഡി.എം.എയുടെ ചെറുകിട കച്ചവടക്കാരനായ എൻജിനിയറിങ് ബിരുദധാരിയും പിടിയിൽ; ജിത്തു രണ്ടുവർഷത്തിനിടെ നിസാമുമായി നടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ
കണ്ണൂർ: കണ്ണൂരിലെ മയക്കുമരുന്നിന്റെ റാക്കറ്റിൽ കുടുങ്ങിയത് പ്രൊഫഷനലുകളുമെന്ന് തെളിഞ്ഞതായി പൊലിസ്. ജില്ലയിൽ കോളിളക്കം ഉണ്ടാക്കിയ രണ്ടുകോടിയുടെ മയക്കുമരുന്നുകേസിൽ പ്രധാന കണ്ണിയായ ഒരാൾകൂടി റിമാൻഡിലായി. കൊട്ടിയൂർ മന്ദംചേരിയിലെ കളത്തിങ്കൽ ഹൗസിൽ ജിത്തു കെ.തോമസി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ്അറസ്റ്റു ചെയ്തത് വടകര എൻ.ടി.പി. എസ് കോടതിയിൽ ഹാജരാക്കിയത്. എൻജിനിയറിങ് ബിരുദധാരിയാണ് ജിത്തു.
ആദ്യം ചെറുകിട കച്ചവടക്കാരിൽനിന്ന് മയക്കുമരുന്നായ എം.ഡി.എം.എ. വാങ്ങി ഉപയോഗിക്കുകയും ഇതിന് അടിമയായതിനെ തുടർന്ന് ഇതിനായി പണം കണ്ടെത്തുന്നതിനാണ് ഇയാൾ നാട്ടിൽ ചെറുകിട കച്ചവടക്കാരനായി വിൽപന നടത്താൻ തുടങ്ങിയതെന്ന് സിറ്റി അസി.കമ്മിഷണർ ടി.കെരത്നകുമാർ പറഞ്ഞു.
ലോക്ഡൗൺ തുടക്കത്തിലാണ് കേസിലെ പ്രധാന പ്രതിയായ നിസാമിനെ ജിത്തു സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടത്. സുഹൃത്ത് നൽകിയ ഫോൺ നമ്പറിലൂടെ പരിചയപ്പെട്ട നിസാമിന്റെ നിർദേശമനുസരിച്ച് സംഘാംഗമായി പ്രവർത്തിക്കുകയായിരുന്നു ജിത്തു. കണ്ണൂരിൽ വന്ന് നിസാമിന്റെ ആൾക്കാരിൽനിന്ന് മയക്കുമരുന്ന് വാങ്ങി മലയോരമേഖലകളിലും കോളേജ് വിദ്യാർത്ഥികൾക്കുമായി കച്ചവടം നടത്തുകയായിരുന്നു രീതി.
രണ്ടുവർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ ഇയാൾ നിസാമുമായി നടത്തിയിരുന്നതായി ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽനിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാൾ ഉപയോഗിച്ച വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് ഏഴിനാണ് കണ്ണൂർ നഗരത്തിലെ ഒരു ടൂറിസ്റ്റ് ബസ് സർവീസ് ഓഫിസിൽ തുണിത്തരങ്ങളുടെ മറവിൽ ബംഗ്ളൂരിൽ നിന്നെത്തിയ രണ്ടു കിലോ മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ കാപ്പാട് സി.പി സ്റ്റോറിലെ ഡാഫോഡിൽസ് വില്ലയിൽഅഫ്സൽ- ബൾക്കീസ് ദമ്പതികൾ പിടിയിലായത്.
തുടർന്ന് ഈ കേസിൽ മുഖ്യപ്രതിയായ കണ്ണൂർ തെക്കിബസാർ സ്വദേശി നിസാമിനെയും കൂട്ടാളി സിറ്റി മരക്കാർക്കണ്ടി സ്വദേശി ജനീസിനെയും പിടികൂടി. ഇവർ ചാലാട് നടത്തിവന്നിരുന്ന ഇന്റീരിയർ ഷോപ്പ് പരിശോധിച്ചപ്പോൾ അവിടെ നിന്നും മാരക മയക്കുമരുന്നായ എം. ഡി. എം. എയും ഹൊറൈയിനും ഉൾപ്പെടെയുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തി.
ഇതിനു ശേഷം നിസാമിൽ നിന്നും മയക്കുമരുന്നെടുത്ത് വിൽപന നടത്തിയിരുന്നു കാരിയർമാരായ കണ്ണൂർ സിറ്റിയിലെ അൻസാരി-ഷബ്നം ദമ്പതികളെയും ബംഗ്ളൂര് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രധാന ഇടനിലക്കാരിയായ നൈജീരിയൻ യുവതിയെയും പിടികൂടി. ഈ കേസിൽ 13 പ്രതികളാണുള്ളത്. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. കണ്ണൂർ അഡീ. സിറ്റി പൊലിസ് കമ്മിഷണർ പി.സദാനന്ദൻ, അസി.സിറ്റി പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാർ എന്നിവരുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.