- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്ന് ഒഴിവായിത്തരൂ.. ഞങ്ങൾ സമാധാനപരമായി സമരം ചെയ്‌തോട്ടെ; രാഷ്ട്രീയക്കാരോട് മാമലക്കണ്ടത്തെ കുട്ടികൾ പറഞ്ഞതിങ്ങനെ: അദ്ധ്യാപകരെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം വന്നതോടെ നിരാഹാര സമരം പിൻവലിച്ചു
കോതമംഗലം: ഒന്ന് ഒഴിവായിത്തരു, ഞങ്ങൾ സമാധാനപരമായിമായി സമരം ചെയ്‌തോട്ടെ....! അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി ഇ ഒ ഓഫീസിനു മുന്നിൽ നിരാഹാര സത്യാഗ്രഹമിരിക്കുന്ന വിദ്യാർത്ഥികൾ അഭിവാദ്യമർപ്പിക്കാനെന്ന പേരിലെത്തുന്ന രാഷ്ട്രീയ പാർട്ടിപ്രവർത്തകരോടും നേതാക്കളോടും നടത്തുന്ന അഭ്യർത്ഥന ഇങ്ങനെയായിരുന്നു. ഇക്കൂട്ടരുട
കോതമംഗലം: ഒന്ന് ഒഴിവായിത്തരു, ഞങ്ങൾ സമാധാനപരമായിമായി സമരം ചെയ്‌തോട്ടെ....! അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി ഇ ഒ ഓഫീസിനു മുന്നിൽ നിരാഹാര സത്യാഗ്രഹമിരിക്കുന്ന വിദ്യാർത്ഥികൾ അഭിവാദ്യമർപ്പിക്കാനെന്ന പേരിലെത്തുന്ന രാഷ്ട്രീയ പാർട്ടിപ്രവർത്തകരോടും നേതാക്കളോടും നടത്തുന്ന അഭ്യർത്ഥന ഇങ്ങനെയായിരുന്നു. ഇക്കൂട്ടരുടെ തള്ളിക്കയറ്റം മൂലം നിരാഹാരമനുഷ്ഠിക്കുന്ന കുരുന്നുകൾക്ക് ശ്വാസംകിട്ടാത്ത അവസ്ഥ സംജാതമായതോടെയായിരുന്നു സമരസമിതി പ്രവർത്തകർ ചുറ്റും നിരന്നുനിന്നിരുന്ന രാഷാട്രിയക്കാരോട് ഇത്തരത്തിൽ പ്രതികരിച്ചത് .
അതിനിടെ അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തുന്ന കോതമംഗലം മാമലക്കണ്ടത്ത സർക്കാർ സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ ലീഡർ യദുകൃഷ്ണൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി സന്ധ്യ എന്നിവരാണ് കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സമര ആരംഭിച്ചത്. അദ്ധ്യാപകരെ നിയമിക്കാനുള്ള തീരുമാനം സർക്കാർ തീരുമാനം വന്നതോടെ സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും തീരുമാനിക്കുകയായിരുന്നു.
സമരം നടക്കുന്ന ഡി ഇ ഒ ഒഫീസിന്റെ ഇടുങ്ങിയ ഇടനാഴിയിൽ ആവശ്യത്തിന് വെളിച്ചവും വായുവും ലഭിക്കതായതോടെ രാവിലെ മുതൽ നിരാഹാരത്തിലിരുന്ന മാമലക്കണ്ടം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അസ്വസ്തകൾ അനുഭപ്പെട്ടുതുടങ്ങിയിരുന്നു.ജനംക്കൂട്ടം നിമിഷം കഴിയും തോറും വർദ്ധിച്ചിട്ടും ഓഫീസിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വൻപൊലീസ് സംഘം ഇക്കാര്യത്തിൽ ചെറുവിരലനക്കാൻ തയ്യാറായില്ല. സമരസമിതി ഭാരവാഹികൾ വിവരം ബോദ്ധ്യപ്പെടുടുത്തിയിട്ടും പൊലീസ് അനങ്ങാൻ കൂട്ടാക്കിയില്ല.സമരസമിതി പ്രവർത്തകരെ ഭീഷിണിപ്പെടുത്തി പറഞ്ഞയക്കുന്നതിന് ഇന്നലെ നടത്തിയ നീക്കം ഫലവത്താവാത്തതിന്റെ അരിശത്തിലായിരുന്ന പൊലീസ് ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടു സ്വീകരിച്ചതോടെ സമരസമിതി നേതാക്കൾ പ്രശ്‌നം പരിഹരിക്കാൻ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.
സി പി എം ,ബിജെപി,എസ് എൻ ഡി പി, ഡി വൈ എഫ് ഐ,കെ എസ് യു ,കോൺഗ്രസ് തുടങ്ങിയ സംഘടനാ പ്രവർത്തകരും നേതാക്കുളും രാവിലെ മുതൽ സമരക്കാർക്ക് അഭിവാദ്യമർപ്പിക്കാൻ മത്സരിച്ച് എത്തിയിരുന്നു.ഒരുസംഘടനയുടെയും ലേബലിലല്ല സമരമെന്നും ഇക്കാര്യത്തിൽ മുതലെടുപ്പ് നടത്താനെത്തുന്നവരെ അകറ്റിനിർത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും സമരമതി നേതാവും സ്‌കൂൾ പി റ്റി എ പ്രസിഡന്റെുമായ ജയകുമാർ പറഞ്ഞു. ഇന്നലെ ഈ വിഷയം വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെ മുതൽ ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളും സമരം റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇതോടെയാണ് രാഷ്ട്രീയക്കാർ സമര വേദിയിലേക്ക് എത്താൻ തുടങ്ങിയത്.
സമരം നടക്കുന്ന വിവരം അറിഞ്ഞെങ്കിലും എംഎൽഎ ടി.യു കുരുവിളയോ മറ്റ് ഭരണകർത്താക്കളോ ആരും തന്നെ സമരക്കാരെ കാണാനോ വിവരങ്ങളാരായുന്നതിനോ എത്തിയിരുന്നില്ല. ഏ ഡി എം ഡി ഡിയും വിളിച്ച് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പുനൽകണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല.
മാമലക്കണ്ടം സർക്കാർ സ്‌കൂളിനെ രണ്ട് വർഷം മുൻപാണ് യു.പി നിലവാരത്തിൽ നിന്ന് ഹൈസ്‌കൂളായി ഉയർത്തിയത്. പക്ഷേ ഇതുവരെ അദ്ധ്യാപകനെ നിയമിക്കാത്തതിനാൽ സ്‌കൂൾ പ്രവർത്തനം തടസപ്പെട്ടു. അദ്ധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കിട്ടിരുന്നു. ഒടുവിൽ വിദ്യാർത്ഥി സമരം് സർക്കാർ മുഖവിലയ്ക്കെടുത്തതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.