- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നത്; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മമത ബാനർജി; ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്കെന്ന് ബംഗാൾ മുഖ്യമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സീൻ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിൽ കേന്ദര്സർക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല, പക്ഷേ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്ക് ആണ് എന്നാണ് മമതാ ബാനർജി പറഞ്ഞത്.
രാജ്യത്ത് റെംഡിസിവിറിന്റെയും ഓക്സിജന്റേയും ദൗർലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാൽ സർക്കാർ മരുന്നുകൾ കയറ്റി അയക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്നും മമത ബാനർജി പരിഹസിച്ചു. വാക്സിൻ, ഓക്സിജൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മമത ബാനർജി കത്ത് അയച്ചു.
മറുനാടന് ഡെസ്ക്
Next Story