- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ ധനസമ്പാദന പദ്ധതിക്കെതിരെ വിമർശനം; സ്വത്ത് രാജ്യത്തിന്റേത്; ബിജെപിയുടേതോ മോദിയുടേതോ അല്ലെന്ന് മമത ബാനർജി
കോൽക്കത്ത: ദേശീയ ധനസമ്പാദന പദ്ധതിക്കെതിരെ രൂക്ഷവിമർശനമുയർത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൊതുസ്വത്ത് രാജ്യത്തിന്റേതാണെന്നും നരേന്ദ്ര മോദിയോ ബിജെപിയോ അതിന്റെ ഉടസ്ഥാവകാശം കൈയാളേണ്ടതില്ലെന്നും മമത പറഞ്ഞു.
രാജ്യത്തിന്റെ ആസ്തികൾ വിൽക്കാനുള്ള ഗൂഢതന്ത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതവും ഞെട്ടലുണ്ടാക്കുന്നതുമായ തീരുമാനമാണിതെന്നും മമത പറഞ്ഞു.
കേന്ദ്രത്തിന് അവരുടെ താത്പര്യത്തിന് അനുസൃതമായി രാജ്യത്തിന്റെ ആസ്തികൾ വിൽക്കാൻ അവകാശമില്ല. പ്രതിപക്ഷ പാർട്ടികളെ ഉന്മൂലനം ചെയ്യാനാണ് രാജ്യത്തിന്റെ ആസ്തി വിറ്റുകിട്ടുന്ന തുക ബിജെപി ഉപയോഗിക്കാൻ ലക്ഷ്യമിടുന്നതെന്നും മമത കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്
Next Story